ദിവസത്തില്‍
ഒരു പ്രാവശ്യമെങ്കിലും ‘പ്രണയത്തെപ്പറ്റി’ ചിന്തിക്കുകയോ പറയുകയോ ചെയ്തില്ലെങ്കില്‍
ഒരുനേരത്തെ ഭക്ഷണം കഴിക്കാത്തതുപോലെയാണ്. അതിനു കാരണം എല്ലാവരെയും പോലെ ഞാനും,
പ്രണയം എന്ന അതിശ്രേഷ്ഠമായ വികാരത്തെ മനസ്സില്‍ ഒരു കെടാവിളക്കായി
സൂക്ഷിക്കുന്നതുകൊണ്ടാണ്. ഞാന്‍ ആരുമായെങ്കിലും ഇപ്പോഴും പ്രണയബദ്ധനാണ്
എന്നീപറഞ്ഞതിനര്‍ത്ഥമില്ല. എങ്കിലും ഈ പ്രകൃതിയില്‍ പൂത്തണിഞ്ഞു നില്‍ക്കുന്ന,
സുന്ദരമായ ഒരു പൂന്തോപ്പിലൂടെ പതിയെ നടന്നുപോകുമ്പോള്‍ മനസിനനുഭവപ്പെടുന്ന ഒരു
കുളിര്‍മ, പ്രണയം എന്ന ഒരു ചെറിയ വികാരത്തിന്‍റെ മാന്ത്രിക തരംഗങ്ങളിലൂടെ ലഭിക്കുമ്പോള്‍,
എങ്ങനെ ആ ചിന്തയെ മനപൂര്‍വ്വം ഒഴിവാക്കാന്‍ പറ്റും!!
സീമകളില്ലാത്ത
ആ പ്രവാഹത്തെ എങ്ങെനെ തടയാന്‍ കഴിയും. ഏതു നിമിഷത്തിലും, ഏതു പ്രായത്തിലും,
ഏതവസ്ഥയിലും ചിന്തിയിലേക്കു കടന്നുവരുന്ന ഒരേയൊരു വികാരമാണ് പ്രണയം. സത്യത്തില്‍
പ്രണയം ഒരു വ്യക്തിയെ മാലിന്യമുക്തമാക്കുന്നു
ഇന്നത്തെ
എന്‍റെ ചിന്തയിലെ പ്രണയം ഇങ്ങനെയായിരുന്നു.!!
എന്‍റെ കുഞ്ഞുപ്രണയം
അനിര്‍വചനീയമായ
അതിന്‍റെ പൊരുളുകള്‍
ഒരുപക്ഷെ
ചിന്തകള്‍ക്കുമപ്പുറമാണ്.
അതില്‍
കാത്തിരിപ്പിന്‍റെ സുഖമുണ്ട്;
വേഴാമ്പല്‍
മഴമുകിലിനെയെന്നപോലെ.
നോവിന്‍റെ
കണ്ണുനീരുപ്പുണ്ട്
മൌനത്തിന്റെ
അസഹിഷ്ണുതയുണ്ട്.
മരവിപ്പിന്റെ
തണുപ്പുണ്ട്
പുലരിയുടെ
ഉണര്‍വുണ്ട്
അസ്തമയത്തിന്‍റെ
വ്യഥയുണ്ട്.
നൊമ്പരങ്ങളുടെ
എരിയുന്ന കനലുകളുണ്ട്
ആയിരം
കാതമകലെയിരുന്ന് ഒന്നു മിഴിയനക്കുമ്പോള്‍
ആഴികള്‍ക്കിപ്പുറം
അലകള്‍ തീര്‍ക്കുവാനുള്ള കരുത്തുണ്ട്
അതു
ചിലര്‍ക്ക് ഒരിക്കലും ഉണങ്ങാത്ത മുറിവിന്‍റെ വേദനയാണ്.
ചിലര്‍ക്ക്
നിര്‍മ്മലമായ തലോടലാണ്.
മറ്റു
ചിലര്‍ക്ക് പുഞ്ചിരിയുടെ പൂച്ചെണ്ടുകളാണ്.
സന്തോഷത്തിന്‍റെ
കാലൊച്ചകളാണ്.
ഇന്നത്തെ
എന്‍റെ പ്രണയം ഒരു മഞ്ഞുതുള്ളിയോടായിരുന്നു.
എന്‍റെ
ഈ പ്രഭാതത്തെ ഒരു മഞ്ഞിന്‍ പുതപ്പില്‍ പൊതിഞ്ഞ്;
ഒരു
നനുത്ത സ്പര്‍ശനത്താല്‍ എന്നെ കുളിരണിയിച്ച;
ഒരു
കുഞ്ഞു മഞ്ഞുതുള്ളിയോട് !!
എന്‍റെ
ചെറിയ ലോകത്തിലേക്ക് മടികൂടാതെ
കടന്നുവന്ന്,
എന്‍റെ ചുണ്ടുകളില്‍ തത്തികളിച്ച്;
മണ്ണില്‍
വീണലിഞ്ഞുപോയ ആ മഞ്ഞുതുള്ളി!!
ഇനി
എനിക്കാമണ്‍തരിയാകണം,
എന്‍റെ
മഞ്ഞുതുള്ളിയോടൊപ്പം
അലിഞ്ഞില്ലാതാവണം.
(മുകേഷ്)
പ്രണയമേ തറവാട്.
ReplyDelete