എത്ര കാലമായി ഇങ്ങനെ;
സ്വപ്നങ്ങളുടെ പൂവിളികളില്ലാതെ,
തലോടലിന്‍റെ മാസ്മരികതയില്ലാതെ,
തീക്ഷ്ണമായ ചുംബനങ്ങളില്ലാതെ,
ഈ മൌനവും, ദു:ഖത്തിന്‍റെ-
ഘനീഭവിച്ച സാന്ദ്രതയും പേറിനടക്കുന്നു.
ഇനി നമുക്കു നിര്‍ത്താം ഈ പ്രണയത്തെ,
വേണ്ട; കഴുത്തു ഞെരിച്ചു കൊല്ലാം...
അതിന്‍റെ പ്രാണനിലലിഞ്ഞ് നമുക്കുമില്ലാതാവാം.
No comments:
Post a Comment