Monday, December 27, 2010

മോഹാങ്കുരം !!

കോളേജ് മാഗസീനില്‍ അച്ചടിച്ചു വന്ന ഒരു സുഹൃത്തിന്‍റെ കവിത:-
ഉള്ളിലെ പൊള്ളുന്ന ഒരു കവി ഹൃദയം
തുറന്നു കാട്ടി ഞങ്ങളെ ഒറ്റയടിക്ക്  ഞെട്ടിച്ചുകളഞ്ഞ
വീരന്‍ !!
........................................................................................

മലരിതെളെക്കാള്‍ മൃദുലമാമൊരു കൊച്ചു-
മോഹമുണ്ടിന്നെന്‍ മനസ്സില്‍ ,
നീര്‍ക്കുമിളപോല്‍  ലോലമാമൊരു ചെറു-
സ്വപ്നമുണ്ടിന്നെന്‍ സരസ്സില്‍,
കാറ്റുവന്നെത്തുകില്‍ പാറിയകന്നു പോം-
ഒരു വര്‍ണ മേഘമുണ്ടിന്നെന്‍ നഭസ്സില്‍,
ആഴിതന്നാഴത്തില്‍, ചിപ്പിതന്നുള്ളിലായ്
കാണാതാമോര്‍മ്മതന്‍ മുത്തുമുണ്ട് .
ഇടറിയും വീണും പിച്ചവച്ചീടവേ
കേട്ടൊരാ താരട്ടിന്നീണമുണ്ട്.
ഒന്ന് ചിരിക്കവേ ഉള്ളിന്‍റെ ഉള്ളിലായ്
പെയ്യാന്‍ കൊതിക്കുന്ന കണ്ണീര്‍ മഴയുണ്ട്
സ്നേഹം വിരിയുന്ന വാടിയുണ്ട്
ഒന്ന് തളരവേ കൈപിടിച്ചീടുവാന്‍
പിന്നില്‍ നീയെത്തുമെന്നുള്‍ വിളിയും
ഒടുവില്‍ ...എല്ലാം മറക്കുവാന്‍...
പിന്നെയുമോര്‍ക്കുവാന്‍
കവിതതന്‍ വറ്റാത്തോരുറവയുണ്ട്

(By: Rejeesh K R)