(മിനികഥ)
ദൈവം അഗാധമായ ചിന്തയിലായിരുന്നു. മനുഷ്യരുടെ
അടുത്ത തലമുറയെ എങ്ങനെ സൃഷ്ടിക്കാം എന്ന ചിന്ത
തലച്ചോറിനെ കീറിമുറിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. ഭൂമിയിലേക്ക്
നോക്കുമ്പോള്‍ ഒരു സമാധാനവുമില്ല; തലങ്ങും വിലങ്ങും ആക്രാന്തപ്പെട്ടു പായുന്ന
മനുഷ്യജന്മങ്ങള്‍; അവരുടെ ദുഷ്പ്രവര്‍ത്തികള്‍; ചതി, വഞ്ചന, മാറാവ്യാധികള്‍,
പ്രകൃതിചൂഷണം, പ്രതിദിനം എന്നപോലെ ദേവലോകത്തേക്ക് ഭൂമിയില്‍ നിന്നും വരുന്ന കൂര്‍ത്ത
മുനകളുള്ള കൂറ്റന്‍ നിരീക്ഷണ യന്ത്രങ്ങള്‍;
അവയുണ്ടാക്കുന്ന തടസ്സങ്ങള്‍, അങ്ങനെ നീണ്ടു പട്ടിക. എല്ലാം കൊണ്ടും
ദുസ്സഹമായിരിക്കുന്നു ജീവിതം. ‘ഉലകനായകന്‍’ എന്ന തന്‍റെ പദവി തന്നെ ചോദ്യം
ചെയ്യപ്പെട്ടു തുടങ്ങി.
ദൈവം വ്യാകുലചിത്തനായി !
അടുത്ത് വിളിച്ചുകൂട്ടിയ ദേവലോക സഭയില്‍
അനുയോജ്യമായ തീരുമാനങ്ങള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞു വന്നില്ല.
ഭൂമിയിലേക്കയച്ച അന്വേഷണ കമ്മീഷന്‍
അംഗങ്ങള്‍ പുണ്യഗംഗയിലെ പ്രളയത്തില്‍ ഒലിച്ചുപോയി, കാലസമക്ഷം തിരിച്ചെത്തി.
അതിനുമുന്നേ പോയവരെ ആരോ കൈവിഷം കൊടുത്ത് മയക്കി, റിപ്പോര്‍ട്ടുകള്‍
അട്ടിമറിക്കപ്പെട്ടു. കൂടെ അയച്ച സാരഥിയെ ഭൂമിയില്‍ തടഞ്ഞുവെച്ച് മോചനദ്രവ്യം
ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന് ഇതുവരെ മറുപടി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇനിയെന്ത് എന്ന ചിന്ത വലിയ ചോദ്യചിഹ്നമായി
നോക്കുകുത്തിപോലെ മുന്നില്‍ നില്‍ക്കുന്നു !!
ഒരു പരിഹാരം ഉടനെ കാണണം; ഭൂമിയിലെ ഇപ്പോഴത്തെ
പരിതസ്ഥിതികള്‍ക്കനുയോജ്യമായ രീതിയില്‍ എല്ലാം പു:നസൃഷ്ടിക്കണം.
ആലോചനാനിമഗ്നനായ ദൈവത്തിന്‍റെ
ബോധമനസ്സിലേക്ക് പലതരം ഐടിയകള്‍ കടന്നുവന്നു !!!
# എന്‍ഡോസള്‍ഫാന്‍ പ്രതിരോധശേഷിയുള്ള
കുഞ്ഞുങ്ങളെ സൃഷ്ടിക്കണം.
# സ്ത്രീകള്‍ക്ക് സ്വയരക്ഷക്കായി ജന്മനാ കവച കുണ്ഡലങ്ങള്‍ നല്‍കണം.
# പുരുഷന് കാമാസക്തി കുറഞ്ഞ
ലിംഗങ്ങള്‍ വച്ചുപിടിപ്പിക്കണം; അതിനായി ഒരു ലിംഗ പരീക്ഷണശാല തുടങ്ങണം.
# മരങ്ങള്‍ പു:ന സൃഷ്ടിക്കണം; ഇരുമ്പ് മഴുവിനെ
പ്രതിരോധിക്കാന്‍ ശേഷിയുള്ളവ.
# മണലുകള്‍ അടിയാത്ത പുഴകള്‍ സൃഷ്ടിക്കണം.
# മൊബൈല്‍ ടവറുകള്‍ കൂണ്‍ കണക്കെ ഉയരുകയാണ്.
പക്ഷികള്‍ക്ക് റേഡിയോ തരംഗ-പ്രതിരോധശേഷി നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.
# ‘കൂടംകുളത്തെ’ ജനങ്ങളെ ‘യുറേനിയം-ആണവ’
പ്രതിരോധശേഷിയുള്ളവരാക്കി മാറ്റണം.
# വെള്ളത്തിന്‍റെ രാസഘടനയില്‍ മാറ്റം വരുത്തണം;
# മണ്ണിന്‍റെ ഘടനയില്‍ മാറ്റം വരുത്തണം;
ജെ.സി.ബി. കുത്തിയാലും ഇടിയാത്ത കുന്നുകള്‍ ഉണ്ടാക്കണം.
# ഭൂഖണ്ടങ്ങളെ ഇനിയും വിഭജിക്കണം;
സമുദ്രങ്ങളുടെ ആഴം കൂട്ടണം.
# എവറസ്റ്റ് കൊടുമുടിയെ ഒരഗ്നി
പര്‍വ്വതമാക്കണം; അത് പൊട്ടിച്ചിതറി ലാവകളൊഴുകണം
# ചോരയുടെ നിറം പച്ചയാക്കണം; മനുഷ്യരുടെ
ചോരത്തിളപ്പ് കുറയ്ക്കണം.
# ഉറുമ്പ്കളുടെ വലുപ്പം കൂട്ടണം. മനുഷ്യന്‍
അവയെ ഭയക്കണം.
# മണ്മറഞ്ഞു പോയ ദിനോസറുകളെ പു:നസൃഷ്ടിക്കണം.
# കുതിരകള്‍ക്ക് കൊമ്പുകള്‍ കൊടുക്കണം.
# മനുഷ്യന് ഇനിയും ഒരു പരിണാമം
കണ്ടത്തേണ്ടിവരും !!
ദൈവത്തിന്‍റെ ചിന്തകള്‍ കാടുകയറി !!
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ
കുരുക്കഴിക്കാന്‍, അവസാനമായി ദൈവം കാലനെ സമീപിക്കാന്‍ തീരുമാനിച്ചു.
കാലന്‍ എല്ലാം ശ്രദ്ധയോടെ കേട്ടു; കുറച്ചു
നേരത്തെ മൌനത്തിനു ശേഷം ഇങ്ങനെ മൊഴിഞ്ഞു.
“മനുഷ്യരുടെ ആയുസ്സ് വെട്ടിക്കുറയ്ക്കാം;
അപ്പോള്‍ എല്ലാത്തിനും ഒരു പരിഹാരമാവും”
കേട്ടപ്പോള്‍ ദൈവത്തിനും അത് ശരിയാണെന്ന്
തോന്നി. തല്ക്കാലം അതേയുള്ളൂ വഴി, മാത്രമല്ല സര്‍വ്വപോരായ്മകളും പരിഹരിച്ച്,
മാലിന്യമുക്തമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ കൂടുതല്‍ സമയവും കിട്ടും.
തിരച്ചു പോകുന്നതിനു മുന്‍പ് മനുഷ്യരുടെ
ആയുസ്സ് എത്രയില്‍ നിര്‍ത്താം എന്ന കാലന്‍റെ ചോദ്യത്തിനുള്ള ഉത്തരമായി, അത് കാലന്‍റെ
തന്നെ മനോധര്‍മ്മത്തിനനുസരിച്ചു ചെയ്തു കൊള്ളാന്‍ ദൈവം അനുവാദം നല്‍കി.
ബുദ്ധിമാനായ കാലന്‍ അങ്ങനെ നടപടികള്‍
തുടങ്ങി. പരീക്ഷണാര്‍ത്ഥം കിങ്കരന്‍മാരെ അട്ടപ്പാടിയിലേക്കയച്ചു.
അവിടെ ശിശുക്കള്‍ മരിച്ചുവീഴാന്‍ തുടങ്ങി !!
മനോധര്‍മ്മം പ്രയോജനപ്പെടുത്താനുള്ള ഒരവസരം വന്നപ്പോള്‍ കാലന്‍ അത് മുതലെടുത്തു. ആയുസ്സ് വെട്ടിച്ചുരുക്കാന്‍ ദൈവം അനുമതി കൊടുത്തെങ്കിലും. കാലന്‍ ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് ദൈവം പോലും കരുതിക്കാണില്ല.
ReplyDelete‘ഓടുന്ന മനുഷ്യന് ഒരു മുളം മുന്‍പേ’ കിങ്കരന്‍മാരെ വിട്ടവന്‍ കാലന്‍.
ദൈവത്തിനു ഇത്രത്തോളം കണ്ണില്‍ ചോരയില്ലാതെ, അമ്മമാരുടെ സങ്കടവും കണ്ണീരും കണ്ടുനില്‍ക്കാന്‍ കഴിയുമോ?
ഈ മഴക്കാലം തീരുന്നതിനു മുന്പ് തന്നെ, വീണ്ടും ദൈവം കാലനെ കാണാന്‍ പോകുമെന്നും, കൊടുത്ത ഉത്തരവ് തല്ക്കാലത്തേക്ക് മരവിപ്പിക്കുമെന്നും പ്രതീക്ഷിച്ചുകൊണ്ട്
പ്രാര്‍ത്ഥനയോടെ !! അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും വേണ്ടി !
കൊള്ളാം
ReplyDeleteനന്ദി; വിദ്യാധരന്‍ മാഷേ, ഇടയ്ക്ക് ആലോചിക്കാറുണ്ട്, മാഷെന്താ ഇങ്ങോട്ടൊന്നും വരാത്തെന്നു, ഇപ്പൊ സമാധാനമായി.
Deleteഇത് ദൈവം കേള്‍ക്കണ്ടാ ...കൂലിക്ക് ആളെ വിട്ടു തല്ലിക്കും :p
ReplyDeleteദേവലോകത്ത് ഇപ്പൊ കൂലിപ്പണിക്കാരൊക്കെ കുറവാണ്. പിന്നെ ആകെയുണ്ടായിരുന്ന കുറച്ചു ആളുകള്‍; അവരാ ഇപ്പൊ തിരോന്തോരം സെക്രെട്ടെരിയേറ്റില്‍ ഉള്ളത്... പിന്നെ കുറച്ചു പേര്‍ തിഹാര്‍, പൂജപ്പുര, കണ്ണൂര്‍ എന്നിവിടങ്ങളില്‍... അപ്പോള്‍ പേടിക്കണ്ടല്ലോ...
Deleteവായനയ്കും അഭിപ്രായത്തിനും നന്ദി വിനീഷ് !!
അട്ടപ്പാടിയിലെ പരീക്ഷണം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ദൈവത്തിനു കഴിയട്ടെ
ReplyDeleteഅട്ടപ്പടിയുടെ കാര്യത്തില്‍ ദൈവത്തിനും തെറ്റുപറ്റി എന്ന് തോനുന്നു. കിങ്കരന്‍മ്മാരെ പിന്‍വലിക്കാന്‍ ഉത്തരവായി...
Deleteനന്ദി; രഞ്ജിത്ത്.. !
ReplyDeleteബുദ്ധിമാനായ കാലന്‍ അങ്ങനെ നടപടികള്‍ തുടങ്ങി. പരീക്ഷണാര്‍ത്ഥം കിങ്കരന്‍മാരെ അട്ടപ്പാടിയിലേക്കയച്ചു.
അവിടെ ശിശുക്കള്‍ മരിച്ചുവീഴാന്‍ തുടങ്ങി !! awesome...
നന്ദി; മനുവല്‍, വായനയ്ക്കും അഭിപ്രായത്തിനും.
Deletedaivam nissahaayanaayi kai malarththi
ReplyDeleteഭൂമിയിലെ കാഴചകള്‍ കണ്ടു ദൈവത്തിനുപോലും മനസുമടുത്തു തുടങ്ങി !!
Deleteനന്ദി അജിത്തെട്ട. !!
വളരെ നന്നായിടുണ്ട് , ഇനിയും ഇതുപോലെ പ്രദീക്ഷിക്കുന്നു , ശരിക്കും ഒരു ന്യൂ generation സ്റ്റോറി പോലെ ഉണ്ട്.....God Bless you Dear
ReplyDeleteVinod Kumar N
വായനയ്ക്കും അഭിപ്രായത്തിനും , നന്ദി; സ്നേഹം , വിനോദ് സര്‍.
Deleteവീണ്ടും വരിക.
ഇത്തരം ഒരു സ്മാള്‍ സ്കേല്‍ പരീക്ഷണം -എന്തിനു വേണ്ടി ദൈവമേ??? മനുഷ്യകുലം മൊത്തമായി അങ്ങ് ഉന്മൂല നാശനം ചെയ്തിട്ട ഒന്നെന്നു തുടങ്ങിക്കൂടെ ഈ പരിപാടി???? കൂടുതല്‍ ഓഫരുകളോടെ , കൂടുതല്‍ സൌജന്യങ്ങളോടെ അനഗ്നെ ഒരു പദ്ധതി അങ്ങ് ആലോചിക്കുന്നത് നന്നാകും!!! (ചിന്തയ്ക്ക് - മുകേഷിന് ആശംസകള്‍:) )
ReplyDeleteദൈവത്തിനു ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഭൂമിയിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോര, ചൊവ്വ, വ്യാഴം.. ഇവയിലൊക്കെ പുതിയ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്...
Deleteബട്ട്, ഒരു നാള്‍..വരും.. പുതിയ ഓഫറുകളുമായി. കാത്തിരിക്കാം.
നന്ദി.
നിഷ്കക്കളങ്കരായ അട്ടപ്പാടിയിലെ കുഞ്ഞുങ്ങളിൽ നിന്നും പരീക്ഷണം തുടങ്ങാതെ, സെക്രട്ടറിയേറ്റിൽ നിന്നോ, സരിത, ശാലു, ചാക്ക് രാധാകൃഷണന്മാരിൽ നിന്നോ ഒക്കെ തുടങ്ങാമായിരുന്നു..
ReplyDeleteഎനിക്കും ഇതുതന്നെയാണ് പറയാനുള്ളത്. പാവം ആ കുട്ടികള്‍ എന്ത് പിഴച്ചു!!
Deleteദൈവം തീരുമാനം മാറ്റും എന്ന് പ്രതീക്ഷിക്കാം..
നന്ദി 'ആയിരങ്ങളില്‍ ഒരുവന്‍'; വായനയ്ക്കും അഭിപ്രായത്തിനും. വീണ്ടും വരിക.
ചോരയുടെ നിറം പച്ചയാക്കാന്‍ ദൈവത്തിനെന്താ ഇത്ര ശുഷ്കാന്തി... ? അത് ഒരിക്കലും സമ്മതിക്കില്ല, നമ്മള്‍ രാപകല്‍ സമരം തുടങ്ങുവേ....
ReplyDeleteപറഞ്ഞേക്ക് എമാനോട്. !!
കഥ സൂപ്പെര്‍ മച്ചാ..
അനീഷ് ചെമ്പേരി.
കണ്ണൂര്‍
ഈ ചുവന്ന ചോര കണ്ടു മടുത്തുകാണും.. പച്ച നല്ല കളര്‍ അല്ലെ..ഈ പ്രകൃതിയുടെ നിറമല്ലേ അത്.
Deleteനന്ദി; അനീഷ്.
നല്ല നര്മ്മം ഒതുക്കിയ ആക്ഷേപകരമായ പോസ്റ്റ്
ReplyDeleteലേഖനം എന്നാ ലബേൽ കൊടുക്കാവുന്ന കഥ
എന്‍ഡോസള്‍ഫാന്‍ പ്രതിരോധശേഷിയുള്ള
കുഞ്ഞുങ്ങളെ സൃഷ്ടിക്കണം.
# സ്ത്രീകള്‍ക്ക് സ്വയരക്ഷക്കായി
ജന്മനാ കവച കുണ്ഡലങ്ങള്‍ നല്‍കണം.
ഉറുമ്പ്കളുടെ വലുപ്പം കൂട്ടണം.
മനുഷ്യന്‍ അവയെ ഭയക്കണം.
കുതിരകള്‍ക്ക് കൊമ്പുകള്‍ കൊടുക്കണം.
ഇഷ്ടപ്പെട്ടു നല്ല പോസ്റ്റ്
പൈമ, വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി; സ്നേഹം.
Deleteദൈവമേ
ReplyDeleteഅട്ടപ്പാടിയിലെ ദുരിതങ്ങള്‍ കേട്ട്, 'ദൈവമേ' എന്ന് വിളിച്ചുപോയ ഒരു വിളിയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം.. !
Deleteനന്ദി ഷാജു ഭായ്.
വളരെ നന്നായിടുണ്ട്.........
ReplyDeleteനിധീഷ്, ധ്വനിയിലേക്കുള്ള വരവിനും, വായനയ്ക്കും, അഭിപ്രായത്തിനും, നന്ദി; സ്നേഹം.
Deleteനല്ല ആക്ഷേപ ഹാസ്യം..!!
ReplyDeleteഇനിയുമെഴുതൂ.. ആശംസകള്‍
നന്ദി, ലക് ഭായ്, വായനയ്ക്കും അഭിപ്രായത്തിനും,
Deleteവീണ്ടും വരിക.
'‘ഉലകനായകന്‍’ എന്ന തന്‍റെ പദവി തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.'
ReplyDeleteചുമ്മാതാണോ ആ പദവി കമല്‍ഹാസന് കൊടുത്ത സമയത്ത് ദൈവം പരാതിപ്പെടാതിരുന്നത്.!
'പുരുഷന് കാമാസക്തി കുറഞ്ഞ ലിംഗങ്ങള്‍ വച്ചുപിടിപ്പിക്കണം; അതിനായി ഒരു ലിംഗ പരീക്ഷണശാല തുടങ്ങണം.'
നിങ്ങളോടാരാ പറഞ്ഞത് കാമാസക്തി ലിംഗത്തിലാ ന്ന്‍ ?
സ്വയമാര്‍ജ്ജിച്ച അറിവാണോ ? അതോ വല്ലിടത്തും വായിച്ചതാണോ ?
'*മൊബൈല്‍ ടവറുകള്‍ കൂണ്‍ കണക്കെ ഉയരുകയാണ്. പക്ഷികള്‍ക്ക് റേഡിയോ തരംഗ-പ്രതിരോധശേഷി നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.
*മണ്ണിന്‍റെ ഘടനയില്‍ മാറ്റം വരുത്തണം; ജെ.സി.ബി. കുത്തിയാലും ഇടിയാത്ത കുന്നുകള്‍ ഉണ്ടാക്കണം.'
സത്യം,
താങ്കളുടെ ചിന്തയുടെ വഴി എനിക്ക് നന്നായിഷ്ടപ്പെട്ടു.
ആ പറഞ്ഞ ചിന്തകളെല്ലാം വളരെ പ്രധാനമായവയാ......
താങ്കളുടെ ആ എഴുത്തിന്റെ അവസാനം എനിക്ക് വളരെയേറെ ഇഷ്ടമായി,
തുടരുക. ആശംസകള്‍
കമലഹാസന് ആ പേര് കടം കൊടുത്തു 'പട്ടം' നല്കിയതല്ലേ ദൈവം.പിന്നെ; കാമാസക്തി ലിംഗത്തില്‍ മാത്രമല്ല എന്ന് ഞാന്‍ മനസിലാക്കുന്നു. പക്ഷേ
Deleteമനുഷ്യ ശരീരത്തിലെ ഓരോ നാഡീ-ഞരമ്പുകളുമായി പോലും ബന്ധപ്പെട്ടു കിടക്കുന്ന 'ലൈംഗികത' എന്ന പവിത്രമായ വികാരത്തെ, ഭ്രാന്തമായ 'ആസക്തി' എന്ന അളവുകോല്‍ വെച്ച് ഇന്നത്തെ ലോകം അളക്കുമ്പോള്‍, അതിനെ ലിംഗത്തോടല്ലാതെ മറ്റെന്തിനോടാണ് ഉപമിക്കാന്‍ കഴിയുക.
വായനയ്ക്കും സൂക്ഷനിരീക്ഷണത്തിനും നന്ദി; സ്നേഹം , മനേഷ് ഭായ്,
വളരെ നന്നായിടുണ്ട്......... ഇഷ്ടപ്പെട്ടു .
ReplyDeleteവായനയ്ക്കും, അഭിപ്രായത്തിനും നന്ദി , CK.
DeleteVery interesting.
ReplyDeleteKeep writing
Best Regards
Thank you Sir; for reading & valuable comments !!
Deleteസമൂഹത്തില്‍ നടമാടുന്ന തിന്മകളോടുള്ള രോഷം ഉള്ളില്‍ അഗ്നിയായി ജ്വലിച്ച്,
ReplyDeleteനര്‍മ്മമായ് പുറത്തേക്കൊഴുകുന്ന ലാവപ്രവാഹങ്ങള്‍!
ആശംശകള്‍
നന്ദി, ചേട്ടാ, വായനയ്ക്കും അഭിപ്രായത്തിനും.
Deleteനല്ല ആശയം. അധിലും ഭംഗിആയിട്ടുണ്ട് അവതരണവും. ഭാവിയുടെ ഈ എഴുതുന് എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം പിന്തുണയും
ReplyDeleteമന്‍സൂര്‍,
Deleteധ്വനിയില്‍ വന്നതിനും, വായനയ്ക്കും, അഭിപ്രായങ്ങള്‍ക്കും, നന്ദി; സ്നേഹം.
വീണ്ടും വരിക.
ചോരയുടെ നിറം പച്ചയാക്കാന്‍ ഒരു ഹര്‍ത്താലും വേണ്ടി വന്നാല്‍ ബന്ദും നടത്തണം-- നന്നായി വായിച്ചു പോയി, അവസാനം വേദനിപ്പിച്ചു---
ReplyDeleteചോരയുടെ നിറം കടും ചുവപ്പ്;
Deleteചുവപ്പ് അപകട സൂചനയായി നല്‍കാനുള്ള കാരണവും
അത് തന്നെ.
പ്രകൃതിയുടെ നിറം പച്ച;
മരങ്ങള്‍ മുറിച്ചുമാറ്റി; കുന്നുകള്‍ ഇടിച്ചു നിരത്തി
ചുവന്ന മണ്ണ് കൂനകള്‍ കാഴ്ചകളായി.
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്, !
അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
നന്ദി; അനിതേച്ചി.
സ്ത്രീകള്‍ക്ക് സ്വയരക്ഷക്കായി
ReplyDeleteജന്മനാ കവച കുണ്ഡലങ്ങള്‍ നല്‍കണം.
കവച കുണ്ഡലങ്ങള്‍ തീര്‍ച്ചയായും വേണം.
Deleteനന്ദി രചനി ചേച്ചി.
നല്ല എഴുത്തു .....
ReplyDeleteനന്ദി, ചേട്ടാ.
Delete
ReplyDeleteകാലനു കൊടുത്ത ആ അധികാരം ഒന്നു പുനര്‍ചിന്തനക്ക് വെക്കാന്‍ ദൈവത്തിനു തോന്നട്ടെ ...
ആക്ഷേപഹാസ്യം നന്നായി ട്ടോ...
അധികാരം കൊടുക്കുമ്പോള്‍, കാളന്‍ ഇത്രയും കടന്നു ചിന്തിക്കും എന്ന് ദൈവം കരുതിക്കാണില്ല.
Deleteഅട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.
നന്ദി കുഞ്ഞൂസ് ചേച്ചി.
ആക്ഷേപഹാസ്യം നന്നായി ..!!
ReplyDeleteപട്ടിണികിടന്നു ചാവുന്നവനെപോലും രക്ഷിക്കാൻ കഴിയാത്ത ദൈവത്തിൽ എനിക്ക് വിശ്വാസമില്ല ...!
നന്ദി ഇടശ്ശേരി .
Deleteലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയില്‍ ഉള്ള മനോവിഷമം പകര്‍ന്നു നല്‍കുന്നു.
ReplyDeleteഅനിവാര്യമായ ഒരു മാറ്റം ഇനിയും വൈകാതെ ഉണ്ടാകാന്‍ ഇടവരട്ടെ !
Deleteനന്ദി, ജാസി.
മനുഷ്യരെ കൊണ്ട് പൊരുതിമുട്ടിയ ദൈവങ്ങൾ.
ReplyDeleteശരിയാണ്, ദൈവവും പൊരുതിമുട്ടിയ അവസ്ഥയില്‍ തന്നെ.
Deleteനന്ദി അബ്ദുല്‍ വഹാബ്.
അധികാര നടപടികളുടെ ക്രൂരവിനോദം ചിന്തനീയം തന്നെ..
ReplyDeleteപക്ഷെ അധികാരികള്‍ ഇനിയും കണ്ണുതുറന്നിട്ടില്ല.
Deleteഅതുണ്ടാവുമോ.. അറിയില്ല !
നിസ്സഹായരെ രക്ഷിക്കാന്‍ പുതിയ അവതാരങ്ങള്‍ ഉടലെടുക്കട്ടെ !!
വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.
ദൈവം കാലനെ തിരിച്ചു വിളിച്ചു. എന്നിട്ട് പറഞ്ഞു.
ReplyDelete"മുകളിൽ നിന്നും താഴോട്ട് തുടങ്ങൂ"
കാലൻ കിങ്കരന്മാരെ അയച്ചിട്ടുണ്ട്
ഭൂമിയിലേക്ക്
കുഞ്ഞുങ്ങളില്‍ കാലന്‍ നടത്തിയ പരീക്ഷണത്തില്‍ ദൈവം അസംതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു.
Deleteഅടുത്ത തീരുമാനം എന്താണെന്ന് കണ്ടറിയണം; കാത്തിരിക്കാം. അല്ലെ.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.
എല്ലാം പറയാമെന്നല്ലാതെ അടിസ്ഥാനപരമായി എല്ലാരും നിസ്സഹായരാണ് .
ReplyDeleteനല്ലത് - ആസ്വദിച്ചത്
സത്യമാണ്; ആ നിസ്സഹായതയാണ് പലപ്പോഴും മറ്റുള്ളവര്‍ മുതലെടുക്കുന്നതും.
Deleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.
Nice thought...ANAYAN should be reloaded....... :)
ReplyDeleteഅങ്ങനെയെങ്കില്‍ ഭൂമിയെ രക്ഷിക്കാന്‍ ഒരുപാട് 'അന്യന്മാര്‍' രൂപമെടുക്കേണ്ടി വരും.
Deleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.
ഇത് ഏതാണാ ദൈവം ?ഇവനെ ആരാധിക്കുന്നവർ മണ്ടന്മാർ തന്നെ ...
ReplyDeleteദൈവം ഒന്നല്ലേയുള്ളൂ സുലൈമാന്‍ ഭായ്. പക്ഷെ 'കാലന്‍മാര്‍' ധാരാളം.
Deleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.
ചിലപ്പോള്‍ ദൈവത്തിനും ഒരു കൈസഹായം വേണ്ടി വരും; അടിസ്ഥാനപരമായി ഭൂമിയിലെ എല്ലാം ഒന്നിനൊന്നുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ReplyDeleteഅനിയന്ത്രിത പരിതസ്ഥിതികളില്‍ ചിലത് അതിജീവിക്കുന്നു.
ചിലവ നശിക്കുന്നു.
മാറ്റങ്ങളിലൂടെ മാറ്റം കണ്ടെത്താനാവാതെ മനുഷ്യജീവനുകള്‍ അസ്ഥിരതയുടെ അടിത്തട്ടുകളില്‍ വേവലാതിയോടെ കഴിയാന്‍ വിധിക്കപ്പെടുന്നു.
കൊള്ളാം !
ReplyDeleteവായനയ്ക്ക് നന്ദി.
Deleteകാലനെ പിന്‍വലിച്ച് ദൈവത്തിന്റെ നടപടികള്‍ പെട്ടന്ന് തന്നെ ഉണ്ടാവട്ടെ...
ReplyDelete'ഐടിയകള്‍ , ഭൂഖണ്ടങ്ങളെ......' ദൈവത്തിന്റെ തീരുമാനങ്ങളില്‍ കടന്നുകൂടിയ അക്ഷരപിശാചുകളെ തുരത്താന്‍ ശ്രദ്ധിക്കണം.
നല്ല പോസ്റ്റ്, ഇഷ്ടപ്പെട്ടു.
ആശംസകള്‍
അക്ഷര പിശാചുക്കളെ പരമാവധി ഞാന്‍ തുരത്തിയതാണ്, ഇപ്പറഞ്ഞവ കണ്ണില്‍പ്പെട്ടില്ല.
Deleteനന്ദി ഷൈജു ഭായ്.
കളിച്ചു കളിച്ചു ദൈവത്തോടും കാലനോടുമായി കളി ..അല്ലെ ..ഈസരാ ..ഈ ബൂലോകത്തെ ബ്ലോഗര്‍മാര്‍ ഇങ്ങിനെ തുടങ്ങിയാല്‍ എന്ത് ചെയ്യും ..
ReplyDeleteഎഴുത്ത് ഇഷ്ടായി ..ആശംസകള്‍
ദൈവത്തിനു പോലും ഒരു പരസഹായം വേണ്ട അവസ്ഥ വന്നിരിക്കുന്നു പ്രവീണ്‍, ചിലപ്പോള്‍ ബ്ലോഗ്ഗര്‍മാരുടെ സഹായവും വേണ്ടി വന്നേക്കും..
Deleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.
ദൈവം തന്‍റെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യന്‍ ദൈവത്തിന്‍റെ ആരാധകരും, ലളിത ജീവിതം നയിക്കുന്നവരും, ദൈവത്തിനു സ്തുതിയും സ്ത്രോത്രവും പടുന്നവരുമായി അന്ത്യം വരെ നിലനില്‍ക്കും എന്ന ദൈവത്തിന്‍റെ കണക്ക് തന്നെ പിഴച്ചു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മാലാഖമാരുടെ കൂട്ടത്തില്‍ നിന്ന് വേറിട്ട ചിന്ത ധ്വനിപ്പിച്ചപ്പോള്‍ ദൈവത്താല്‍ പുറത്താക്കപ്പെട്ട മറുകൂട്ടം വിജയിച്ചു!
ReplyDeleteസൃഷ്ടി, സ്ഥിതി, സംഹാരം, പോലും ദൈവത്തിന്‍റെ കൈവിട്ട നിലയിലേയ്ക്ക് നീങ്ങുമ്പോള്‍ "ആള്‍ ക്ലിയര്‍" ആക്കാന്‍ ദൈവം ഡിലീട്ട് ബട്ടനിലേയ്ക്ക് ഒരു കൈ നീട്ടും. അതിന് അധിക താമസമില്ല!
ആക്ഷേപഹാസ്യം രസകരം :)
മാണിക്യാമ്മയുടെ വരവും അഭിപ്രായവും ഒരുപാട് സന്തോഷം തരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്പ്,എന്താണ് ബ്ലോഗ് എന്ന് പോലും അറിയാത്ത എന്നെ, അക്ഷരങ്ങളിലേക്കും എഴുത്തിലേക്കും വലിച്ചടുപ്പിച്ച വ്യക്തികളില്‍ പ്രമുഖമായ സ്ഥാനത്ത് നില്‍ക്കുന്ന ഒരാളായ മാണിക്യാമ്മ, ഇന്ന് എന്‍റെ ബ്ലോഗ്ഗില്‍ വരുകയും, അഭിപ്രായം പറയുകയും ചെയ്യുമ്പോള്‍, അത് അഭിമാനത്തിന്‍റെ നിമിഷങ്ങളാണ് എനിക്ക് പകര്‍ന്നു നല്‍കുന്നത്.അക്ഷരങ്ങളോടും എഴുത്തിനോടും വായനയോടും പണ്ടേ കൂട്ടുകൂടിയതാണെങ്കിലും, അത് പൊതുവേദിയില്‍ എങ്ങനെ പ്രകടിപ്പിക്കും എന്ന് അക്കാലത്ത് അറിയില്ലായിരുന്നു. അങ്ങനെ ഒരവസരത്തിലാണ്, ചെറിയ ഒരു 'കശപിശയിലൂടെ' മാണിക്യാമ്മ ആ വലിയ ലോകത്തിലേക്ക് തുറന്നുപിടിച്ച വാതിലുകള്‍ കാണിച്ചുതന്നു കൊണ്ട് കടന്നുവന്നത്. അന്നത്തെ ആ സംഭവം ഇപ്പോഴും ഇടയ്ക് ഞാന്‍ ഓര്‍ക്കാറുണ്ട്.(മാണിക്യാമ്മയ്ക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല). അതിനെ എന്‍റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവായി ഞാന്‍ കാണുന്നു. അതുകൊണ്ടു തന്നെ മാണിക്യാമ്മയ്ക്ക് എന്‍റെ മനസ്സിലുള്ള സ്ഥാനം ഒരുപാട് വലുതാണ്; ആ കടപ്പാടും ആദരവും സ്നേഹവും എന്നും ഉണ്ടാവുകയും ചെയ്യും.
Deleteസ്നേഹത്തോടെ ,
നല്ല പോസ്റ്റും അതിലേറെ രസകരമായ കമന്റുകളും.
ReplyDeleteബൂലോകം സജീവമാകുന്ന ലക്ഷണം തന്നെ!
അതെ; ബൂലോകത്തിന്‍റെ പഴയ ആ പ്രഭാവം വീണ്ടെടുക്കുക തന്നെ വേണം.
Deleteനന്ദി യാച്ചൂസ്; വായനയ്ക്കും അഭിപ്രായത്തിനും
ദൈവം എഴുതിയ കഥ
ReplyDeleteനന്ദി ബൈജു ഭായ്.
Deleteദൈവം തമ്പുരാനെ ഈ കാലനൊന്നും വരത്തല്ലേ....
ReplyDelete'കാലനും ഒരു കാലം വരും' അല്ലെ മുരളി മാഷേ..എല്ലാം ദൈവത്തിന്‍റെ കയ്യില്‍ തന്നെ ഇപ്പോഴും,മനുഷ്യര്‍ എത്ര ഉയരങ്ങള്‍ കീഴടക്കി എന്നുപറഞ്ഞാലും.
Deleteനന്ദി കേട്ടോ; ആദ്യവരവിനും, അഭിപ്രായം പങ്കുവെച്ചതിനും.
nannayirikkunnu. nalla cintha vyathyasthamaya sramam ..
ReplyDeleteaasamsakal
നന്ദി; നിധീഷ് ഭായ്; വീണ്ടും കാണാം !
Delete