Saturday, February 6, 2021

ഒട്ടോപ്സി / Autopsy – (ചെറുകഥ)

രാത്രി ഏറെ വൈകിയിട്ടും നിരത്തില്‍ വാഹനങ്ങള്‍ ഇടതടവില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പോയികൊണ്ടിരുന്നു. സാധാരണ ഈ അസമയത്ത് ഇത്രയധികം വാഹനങ്ങള്‍ പതിവില്ലാത്തതാണ്; അസാധാരണമാണ് !!  രാമാനുജന്‍ ഡോക്ടറും കുടുംബവും അത്രയ്ക്ക് പ്രിയപ്പെട്ടവരായിരുന്നു ആ ദേശക്കാര്‍ക്ക്. അദ്ദേഹത്തിന്‍റെയും പത്നിയുടെയും ആകസ്മിക നിര്യാണം ആ നാടിനെ ആകമാനം മൌനത്തിലാഴ്ത്തിയിട്ട് ഏതാനും മണിക്കൂറുകള്‍ ആവുന്നതേയുള്ളൂ. അദ്ദേഹത്തിന്‍റെ വീടും പരിസരവും ഇപ്പോള്‍ തന്നെ ജനനിബിഡമായി കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത്രയധികം ഹൃദയബന്ധം ആ നാടുമായി അദ്ദേഹം സൂക്ഷിച്ചിരുന്നു. പതിവ് പോലെ ജില്ലാ ആശുപത്രിയിലെ ജോലിയും കഴിഞ്ഞുള്ള മടക്കയാത്രയില്‍, സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേരും തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നു !!   

കന്യാകുമാരി സ്വദേശികള്‍ ആയിരുന്നു ഡോക്ടറും കുടുംബവും. എങ്കിലും വളരെ ഏറെ വര്‍ഷങ്ങളായി കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള ഈ പട്ടണത്തിലാണ് ജോലിയും താമസവും. വളരെ അപൂര്‍വ്വമായി മാത്രമേ നാട്ടിലേക്കു പോകാറുള്ളൂ; പോയാല്‍ തന്നെ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മടങ്ങും. നാട്ടില്‍ കാര്യമായി ആരും തന്നെ ഇല്ല എന്നാണ് അറിവ്. ഡോക്ടറുടെത് ഒരു ഇന്റര്‍കാസ്റ്റ് മാര്യേജ് ആയിരുന്നു. MBBS-നു കൂടെ പഠിച്ച ആനി ഡോക്ടറെ വര്‍ഷങ്ങളോളം പ്രണയിച്ചു വിവാഹം കഴിച്ചതാണ്. ആ കഥകള്‍ ഒക്കെ ഈ നാട്ടിലെ ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം. അതുമാത്രമല്ല അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും ജീവചരിത്രം മുഴുവനായും ഈ നാട്ടിലെ ഏകദേശം എല്ലാവര്‍ക്കും മനപാഠമാണ്. അവര്‍ രണ്ടുപേരും തന്നെ പലപ്പോഴായി കളിചിരി- തമാശകളായി പങ്കുവെച്ചിട്ടുള്ളതാണ് അതില്‍ കൂടുതലും. എത്രതന്നെ സന്തുഷ്ടരാണെങ്കിലും കുട്ടികളില്ലാത്ത ദുഃഖം രണ്ടുപേരെയും വല്ലാതെ അലട്ടിയിരുന്നു.  

വാര്‍ഡ്‌ കൌണ്‍സിലര്‍ എന്ന നിലയ്ക്ക് അത്യാവശ്യം നല്ല തിരക്കുകളുള്ള ഒരു ദിവസം തന്നെ ആയിരുന്നു അന്നും. വൈകിട്ടത്തെ ഒരു കുടുംബശ്രീ യോഗത്തില്‍ പതിവിലും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നു. ചെറിയ ഒരു അഴിമതി കഥയാണ് വില്ലന്‍ !!  ഒറ്റദിവസം കൊണ്ട് ഒത്തുതീര്‍പ്പാകില്ലാന്നു വന്നപ്പോ പകുതിക്ക്‌വെച്ച് യോഗം അവസാനിപ്പിച്ച് പോരേണ്ടിവന്നു. എട്ടു മണിക്ക് ശിവക്ഷേത്രത്തില്‍ എത്തേണ്ടതാണ്. ഇന്നവിടെ ആണ്ടിലൊരിക്കല്‍ മാത്രം നടത്തപ്പെടുന്ന വിശേഷാല്‍ സര്‍പ്പബലി പൂജയാണ്. ക്ഷേത്രത്തില്‍ സമയത്ത് എത്തിക്കൊള്ളാം എന്ന് അമ്മക്ക് വാക്കും കൊടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് രാവിലെ. ഈ കാര്യത്തില്‍ മാത്രം ഒരു കോംപ്രമൈസും അമ്മയില്‍ നിന്നും പ്രതീക്ഷിക്കണ്ട; ‘ഭഗവാന്‍റെ കാര്യം കഴിഞുമതി നിന്‍റെ രാഷ്ട്രീയ കാര്യം’ എന്നതാണ് മൂപ്പത്തിയുടെ രീതി !!

അലിയുമുണ്ട് കൂടെ. അവന്‍റെ ബൈക്കില്‍ ആണ് ഇന്ന് രാവിലെ മുതലേ യാത്ര. അലി എന്നത് വെറും വിളിപ്പേരാണ്; അലക്സ് എന്നാണ് യഥാര്‍ത്ഥ നാമം. അലക്സ് ലോപിച്ച് അലി ആയി മാറിയതാണ്. പേരിലെ വ്യെഗ്യാര്‍ത്ഥം പോലെ തന്നെ ഒരു ‘അലിവുള്ള’ പയ്യനാണ്. ‘പെട്രോള്‍ - പ്രേടോള്‍’ എന്ന് ഇടയ്ക്കിടയ്ക്ക് അവന്‍ ഓര്‍മ്മിപ്പിക്കുമെങ്കിലും,  അവസാനം ടാങ്കിലെ എണ്ണ തീരുമ്പോ അവന്‍ തന്നെ പമ്പില്‍ കേറി വീണ്ടും ഫുള്‍ ടാങ്ക് അടിക്കും. 

“DA കിട്ടുമ്പോ തരാടാ” എന്ന സ്ഥിരം ഡയലോഗ് കാച്ചി അവനെ ആശ്വസിപ്പിച്ചുകൊണ്ട് വീണ്ടും പുറകില്‍ കയറിയിരുന്നു അടുത്ത കേന്ദ്രത്തിലേക്കുള്ള യാത്ര !! അലിയും ബൈക്കും ഉണ്ടെങ്കില്‍ യാത്രകള്‍ക്ക് ഒരു പഞ്ഞവും ഇല്ല; പിന്നെ, എല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാണ്‌ ആകെ ഒരാശ്വാസം !!  രാഷ്ട്രീയക്കാരെ പുച്ചത്തോടെ മാത്രം നോക്കികാണുന്ന ചില കണ്ട്രി ഫെല്ലോസിന് ഇത് വല്ലോം അറിയണോ !! 

വീട്ടിലെത്താറായപ്പോഴാണ് രവിയേട്ടന്‍റെ ഫോണ്‍ വരുന്നത്. ഒരു നടുക്കത്തോടെയാണ് ആ വിവരം കേട്ടത്. ഒരു അരമണിക്കൂറില്‍ അവിടെ എത്തിയേക്കാം എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. വീട്ടില്‍ അമ്മ റെഡി ആയി നില്‍ക്കുന്നുണ്ട്; അമ്പലത്തില്‍ പോകാന്‍. ഡോക്ടരുടെ വിവരം അറിഞ്ഞപ്പോള്‍ അമ്മയും വല്ലാതെയായി. അലിയോട്  അമ്മയെ അമ്പലത്തില്‍ വിടാന്‍ പറഞ്ഞ്, നേരെ കുളിമുറിയിലെക്കോടി; ജസ്റ്റ്‌ ഒന്ന് കുളിച്ചൂന്നു വരുത്തി വീണ്ടും ഇറങ്ങി; അലി അമ്മയെ അമ്പലത്തില്‍ വിടാന്‍ പോയത് കൊണ്ട്, ബസ്സ് പിടിച്ച് നേരെ ഹോസ്പിറ്റലിലേക്ക് !! 

...............................................................

രവിയേട്ടന്‍ നാട്ടിലെ മുനിസിപ്പല്-സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനാണ്. അറ്റണ്ടര്‍ എന്നാണ് തസ്തികയുടെ പേര് എങ്കിലും ജോലി ചെയ്തിട്ട് കാലങ്ങളായി. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ചെറിയ കുടുംബം !! സമ്പാദ്യങ്ങള് ഒന്നുമില്ല; പാരമ്പര്യമായി കിട്ടിയത് കുറച്ചു കടങ്ങള് മാത്രമാണ്. ബന്ധുജനങ്ങളായി കുറച്ചുപേര് വീടിനടുത്തുണ്ടെങ്കിലും, അവര്‍ക്കിടയിലെ അകലം ഒരു കടലോളം വരും.

ജീവിതത്തിന്റെ രുചി പലപ്പോഴും കയ്പ്പാണ്. സര്‍ക്കാരില് നിന്നും കിട്ടുന്ന ശമ്പളം ഗുണന-ഹരണ ക്രിയകള് കഴിഞ്ഞ് ശിഷ്ടം പൂജ്യത്തിനും താഴെ എത്തുന്ന ഒരവസ്ഥ വന്നപ്പോഴാണ്, ആരും ഏറ്റെടുക്കാന് രണ്ടുവട്ടം ചിന്തിക്കുന്ന ഈയൊരു ജോലി കൂടി അധികമായി ചെയ്യാന്‍ നിര്‍ബന്ധിതനായത്. അതിന്റെ കാരണം മറ്റൊന്നുമല്ല; ഓരോ പോസ്റ്റ്മോര്‍ട്ടം കഴിയുമ്പോഴും ആയിരം മുതല് മൂവായിരം ഉറുപ്പികവരെ കയ്യില് വന്നുപെടും, മൃതശരീരം ഏറ്റുവാങ്ങുമ്പോള് ഉടമസ്ഥര്‍, കൊടുക്കുന്ന ഉപഹാരം !!

വേദനിപ്പിക്കാതെ പോസ്റ്റ്മോര്ട്ടം ചെയ്തു കൊടുക്കുന്നതിന് സന്തോഷത്തോടെ കൊടുക്കുന്ന കൈമണി അങ്ങനെയാണ് രവിയേട്ടന്റെ ഭാഷ്യം. എങ്കിലും ആരോടും ശഠിക്കാറില്ല; കണക്കു പറഞ്ഞു വാങ്ങിക്കാറില്ല; ഒന്നും കൊടുക്കാതെ ആരും മടങ്ങാറുമില്ല !!

രവിയേട്ടന്‍ മിതഭാഷിയാണ്. ജീവനറ്റ ശരീരങ്ങള് കണ്ടു മരവിച്ചുപോയ മറ്റൊരു ശരീരമാണോ രവിയേട്ടന് എന്ന് ചിലപ്പോള് തോന്നാറുണ്ട്. രാവിലെ എട്ടു മണിയുടെ ബസ്സില് രവിയേട്ടനുണ്ടാകും. തിരിച്ചു വരവിനു അങനെ പ്രത്യേകിച്ച് സമയമില്ല; അത് തീരുമാനിക്കുന്നത് ഉടയതമ്പുരാനാണ് !! മരണങ്ങള് കുറഞ്ഞാല് നേരത്തെ; കൂടിയാല് വൈകും; ചിലപ്പോള് രാത്രികളിലും മോര്‍ച്ചറിക്കുള്ളില് തന്നെ ആയിരിക്കും. വിശപ്പു വിളികള് ഇല്ല, പരാതികളില്ല; ആരോട് പരാതി പറയാന്; ശാരീരമില്ലാത്ത ശരീരങ്ങളോടോ

ഒരു തരത്തില്, ഓരോ മരണവും രവിയേട്ടന് പ്രതീക്ഷകളാണ്നിലയില്ലാ കയത്തില് താളം തെറ്റി നീങ്ങുന്ന സ്വന്തം ജീവിതത്തെ കരയ്ക്കടുപ്പിക്കാനുള്ള വ്യഗ്രതയില് നിന്നും ഉടലെടുക്കുന്ന ഒരുതരം പ്രതീക്ഷ ! സ്വമനസ്സോടെ അല്ല താനീ ജോലി ചെയ്യുന്നത് എന്നുറച്ച ബോദ്ധ്യം രവിയേട്ടനുണ്ട്. മരവിച്ച ശരീരങ്ങള് കണ്ടു മനംമടുത്ത് പലപ്പോഴും ചിന്തിക്കാറുമുണ്ട്- ജോലി ഉപേക്ഷിച്ചാലോ എന്ന്, പക്ഷെ അങ്ങനെ ചിന്തിക്കുമ്പോഴൊക്കെ പ്രാരാബ്ധങ്ങളുടെ ഒരു വലിയ സുനാമി മുന്നില് വന്നു നില്ക്കുകയാണ് പതിവ്

മൂത്തപെണ്കുട്ടി ഇപ്പോള് പ്ലസ് 2 വിനു പഠിക്കുന്നു.

അവളെ നല്ല രീതിയില് പഠിപ്പിച്ചു ഒരു ബിരുദധാരിയാക്കണം; കണ്ണടയുന്നതിനു മുന്പ് സുരക്ഷിതമായ ഒരു കയ്യില് പിടിച്ചേല്പ്പിക്കണം. വിദ്യാഭ്യാസമില്ലെങ്കില് ഇക്കാലത്ത് നല്ല ആലോചനകള് വല്ലതും വര്വോ- ഇടയ്ക്ക് ആത്മഗതം പോലെ പറയും.

ഇളയ ആണ്കുട്ടി ഒന്പതാം ക്ലാസ്സിലാണ്. അവനും പഠിക്കാന് മിടുക്കനാണ്. കൂടാതെ സംഗീതവും കരാട്ടെയും പഠിപ്പിക്കുന്നുണ്ട്. ആകാശവാണിയില് ഇടയ്ക്ക് പാടാന് പോകാറുണ്ട് അവന്; ചില കുട്ടികളുടെ പരിപാടികളില്. പിന്നെ കരാട്ടെ; പ്രായം തികഞ്ഞ അവന്റെ പെങ്ങളുടെ ഉത്തരവാദിത്വം കൂടി അവനില്ലേ, അപ്പോള് ഇന്നത്തെ കാലത്ത് കരാട്ടെ അത്യാവിശ്യം തന്നെ -രവിയേട്ടന് പറയും.

ചിലവുകള് ദിവസവും കൂടി കൂടി വരുന്നു; മരണങ്ങള് കുറവാണുതാനും; പ്രത്യേകിച്ചും ആത്മഹത്യകള്, അപകടമരണങ്ങള് !!

കര്‍ഷകര് എന്ന ഒരു വര്ഗ്ഗത്തിന് വംശനാശം സംഭവിച്ചത്കൊണ്ട് കര്ഷക ആത്മഹത്യകള് ഇല്ല.

ആത്മാര്ത്ഥ പ്രണയങ്ങള് ഉടലെടുക്കാത്തതുകൊണ്ട്, പ്രണയ പരാജയമോ, നൈരാശ്യമോ മൂലമുള്ള മരണങ്ങളും ഇല്ല.

 കൊലപാതകങ്ങളും അപകട മരണങ്ങളും വളരെ അപൂര്വ്വം !!

രോഗ സംബന്ധമായി ആശുപത്രികളില് വെച്ച് മരണപ്പെടുന്ന രോഗികള്ക്ക് പലപ്പോഴും ഡോക്ടര്മാര് പോസ്റ്റ്മോര്ട്ടം നിര്ദേശിക്കാറുമില്ല !!

തന്റെ വരുമാനം കുറയുന്നത് സംബന്ധിച്ച് അങ്ങനെ ഒരുപാടു നിഗമനങ്ങള് രവിയേട്ടന്റെതായിട്ടുണ്ട്. ഇതൊക്കെ പീടിക ബെഞ്ചില് ഇരുന്ന്, ചര്ച്ചയ്ക്ക് വെച്ച്, അവസാനം ഹാസ്യം കലര്ന്ന സങ്കടത്തോടെ നെടുവീര്പ്പെടും.

അങ്ങനെ ആകെക്കൂടി ഒരു പ്രതീക്ഷക്കു വക നല്കുന്ന കാര്യങ്ങള് വളരെ കുറവാണ്. രവിയേട്ടന്റെ വ്യാകുല  ചിന്തകള് അറബിക്കടലും കടന്നു മണലാരണ്യങ്ങള് വരെ എത്തി നിന്നു.

ഗള്‍ഫിലേക്ക് പോയാലോ, അവിടെ ജോലിക്ക് സാധ്യതയുണ്ടാകുമോ എന്ന് ഒരുവേള ചിന്തിച്ചു.

ഹേയ്, അല്ലെങ്കില് വേണ്ട, ഭാര്യയേയും മക്കളേയും വിട്ടിട്ടുള്ള ഒരു പരിപാടിയും നടക്കില്ല; അവര്ക്ക് ഞാന് പോയാല് ആരായിവിടെ ഉള്ളത്, മോള് ഇപ്പൊ തന്നെ വലുതായി, ആദിയാണ് മനസ്സില് മോളെ പറ്റി എപ്പോഴും

കൂടുതല് തലപുകഞാലോചിച്ചപ്പോള്, ചിന്തയും അസ്ഥാനത്തായി ! അപ്പോള് ആകെ ഒരു കാര്യം മാത്രമേ ചെയ്യാനുള്ളൂ.

മരണങ്ങള് കൂടാന് വേണ്ടി പ്രാര്ത്ഥിക്കുക

അങ്ങനെ ഭാവി ജീവിതത്തിന്റെ കണക്കുകള് കൂട്ടിയും കുറച്ചും, സ്വപ്നങ്ങള്ക്ക് രാകി മൂര്ച്ചകൂട്ടിയും രവിയേട്ടന്റെ ദിവസങ്ങള് കടന്നുപോയികൊണ്ടിരുന്നു.

ഞാറാഴ്ചകള് രവിയേട്ടന് അവധിയാണ്. എങ്കിലും അത്യാവിശ്യം ഉണ്ടെങ്കില് ഏതു സമയവും ഡ്യൂട്ടിയില് ഹാജര്. അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളില്  ഒരു ചെറിയ പുഞ്ചിരിയുമായി രവിയേട്ടന് അടുത്തുള്ള ചായപ്പീടികയില് ഉണ്ടാകും. അടുത്തേക്ക് വിളിക്കും, ഹസ്തദാനതിനായി കൈ നീട്ടും.

ബ്ലേ... ശവം തൊടുന്ന കൈ എന്ന് ചിന്തിച്ച് അറച്ച് നില്ക്കുമ്പോള്, അടുത്ത് വന്ന് ആലിംഗനം ചെയ്യും. എന്നിട്ട് പുച്ഛത്തോടെ പറയും.

മക്കളേ, ഒരു സെക്കന്റ് ഉള്ളിലേക്ക് വലിക്കുന്ന ശ്വാസം ഒന്ന് നിലച്ചാല് നിങ്ങളും ഞാനും  ഒക്കെ ശവങ്ങള് തന്നെ, എന്റെ ജീവിത മാര്ഗമാണത്. അല്ലാതെ ഞാന് ശവം ഭക്ഷിക്കുന്ന ഒരാളല്ല.

പിന്നെ ഒരു വലിയ ചിരി പാസാക്കിയിട്ടു പറയും.

നിന്നെയൊക്കെ ബയോളജി പഠിപ്പിച്ച മാഷിനെ വേണം തല്ലാന്; ഹല്ലാ പിന്നെ

എന്നിട്ട് വീണ്ടും വീണ്ടും പൊട്ടി പൊട്ടി ചിരിക്കും. ഞങ്ങളും ചിരിയില് കൂടും, പിന്നെ അതൊരു നാടിന്റെ ചിരിയായി മാറും !!

ഇടയ്ക് നല്ല മൂഡ് വരുമ്പോള് രവിയേട്ടന് മഹത്തായ ജോലിയെകുറിച്ച് പറയും. ആരും ചെയ്യാന് മടിക്കുന്ന ജോലിയെക്കുറിച്ച്, ചില അനുഭവങ്ങള്, വേദനകള്, ചെയ്യുന്ന രീതി, പലപ്പോഴും മുഴുവന് കേട്ട് നില്ക്കാന് ആരും നില്ക്കാറില്ല. അതിനു കഴിയാറില്ല എന്നതാണ് സത്യം. ഹൃദയം കരിങ്കല്ലാക്കിയവര് പോലും പകച്ചുപോകും, ചിലപ്പോള് രവിയേട്ടന്റെ വാക്കുകള്ക്ക് മുന്നില്.

----------------------------

ദൂരെ നിന്നേ കാണാം; വലിയ ഒരു ജനക്കൂട്ടം ഹോസ്പിറ്റലിന് ചുറ്റും ഉണ്ട്. വാതുക്കല് തന്നെ ആരെയോ കാത്തുനില്ക്കുന്നത് പോലെ രവിയേട്ടന് നില്ക്കുന്നുണ്ടായിരുന്നു. ഞാന് എത്തിയതും എന്നെയും കൂട്ടി അകത്തേക്ക് കൊണ്ടുപോയി. പ്രത്യേകം തയ്യാറാക്കിയ ഒരു വാര്ഡിന് മുന്നില് രവിയേട്ടന് നിന്നു; അകത്തേക്ക് വിരല് ചൂണ്ടി. അതിനുള്ളില് രാമാനുജന് ഡോക്ടറുടേയും ആനി ഡോക്ടറുടേയും നിശ്ചലമായ ശരീരങ്ങള് കിടത്തിയിരിക്കുന്നു. അവിടവിടെ കുറച്ചു പോലീസുകാര് നില്ക്കുന്നുണ്ട്. ഞാന് അവരോടു കാര്യങ്ങള് അന്വേഷിച്ചു. പോലീസ് ഫോര്മാലിറ്റീസ് കഴിഞ്ഞു ബോഡി പോസ്റ്റ്മോര്ട്ടത്തിനു നല്കാന് ഇനിയും കുറച്ചു നേരം കൂടി എടുക്കുമെന്ന് കോണ്സ്റ്റബിള് വിനു പറഞ്ഞു.

നന്നേ ക്ഷീണിതനായിരുന്നു രവിയേട്ടന്. നേരം ഒരുപാടായി എന്തെങ്കിലും കഴിച്ചിട്ടെന്നു ഒറ്റനോട്ടത്തില് തന്നെ അറിയാം. വിവരം അറിഞ്ഞതു മുതല് ഹോസ്പിറ്റലില് തന്നെ ആയിരുന്നു അദ്ദേഹം. വാ രവിയേട്ടാ; എന്തെങ്കിലും കഴിക്കാം എന്നും പറഞ്ഞു രവിയെട്ടനേം വിളിച്ചു കൊണ്ട് ഞാന് പുറത്തേക്കിറങ്ങി. പുറത്ത് ഹോട്ടലുകള് എല്ലാം അടച്ചിരുന്നു. ഒരു തട്ടുകടയില് വെളിച്ചം കണ്ട ഭാഗത്തേക്ക് ഞങ്ങള് നീങ്ങി. കഴിക്കാന് ഓര്ഡര് ചെയ്ത്, സൈഡില് ഇട്ടിരിക്കുന്ന തടി ബെഞ്ചില് ഇരുന്നു.

രവിയേട്ടന്റെ സാധാരണയില് കവിഞ്ഞുള്ള മൌനം എന്നേ നന്നേ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. ഒരു പരിധിവരെ എതു സാഹചര്യങ്ങളെയും നേരിടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അതെല്ലാവര്ക്കും അറിയാം. ചെയ്യുന്ന തൊഴിലിലൂടെ വര്ഷങ്ങള് കൊണ്ട് ആര്ജ്ജിച്ചെടുത്ത മനക്കരുത്ത് എന്ന് വേണമെങ്കില് പറയാം. എങ്കിലും ഒരുവന്റെ മനസ്സ്, അതെപ്പോഴും ഒരു പ്രഹേളികയാണെന്ന് പറയാറുണ്ട്; എത്രതന്നെ നിയന്ത്രിതമാണെങ്കിലും, നൂലറ്റുപോയ ഒരു പട്ടത്തെപോലെ, ദിക്കറിയാതെ, അനന്തമായ വിഹായസ്സിലേക്ക് ഏതു നിമിഷവും കൈവിട്ടുപോകാം.  

പുറത്ത് നല്ല കാറ്റു വീശുന്നുണ്ട്; നല്ല തെളിമയുള്ള; ശീതിമ പരത്തുന്ന വൃശ്ചിക കാറ്റ്.  തട്ടുകടയില് നിന്നും തന്ന ചായ, കാറ്റുകൊണ്ട് ആറിതണുത്തിരുന്നു. കഴിക്കാന് കൊണ്ടുവന്ന പുട്ടും കടല കറിയും ബെഞ്ചിന്റെ ഒരറ്റത്തിരിക്കുന്നുണ്ട്.

എന്താ സേട്ട; കളിക്കുന്നില്ലേ കടയില് നിന്നും ബംഗാളി ലൂക്കുള്ള ഒരു പയ്യന് വിളിച്ചുചോദിച്ചു. കളി; അല്ലെടാ; കഴി ആണെന്ന് അവനോടു തിരിച്ചു പറയാന് വന്നെങ്കിലും, നീട്ടി ഒന്ന് മൂളുക മാത്രം ചെയ്തു.

കഴിച്ചുകൊണ്ടിരിക്കേ, ഇടവേളകളില്ലാത്ത രവിയെട്ടന്റെ മൌനത്തിനുള്ളിലേക്ക് രണ്ടും കല്പിച്ചുഞാന് കടന്നു ചെന്നു. അദ്ദേഹത്തെ അതില് നിന്നും മുക്തനാക്കി, തിരിച്ചു ഹോസ്പിറ്റലിലും, അവിടുന്ന് മോര്ച്ചറിയിലേക്കും കൊണ്ടുപോകേണ്ട ചുമതല എനിക്കുണ്ട്. കാരണം, പതിവ്പോലെ രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോര്ട്ടം നടത്തി ക്ലിയര് ചെയ്യേണ്ട ഭാരിച്ച ഒരു ജോലി കൂടി അദ്ദേഹത്തിനുണ്ട്. പതിവ് തെറ്റിക്കാന് കഴിയില്ല; കാരണം മറ്റാരും തന്നെ ജോലി ചെയ്യാന് രണ്ടാമതായി അവിടെ ഇല്ല എന്നതു തന്നെ. അതിനുവേണ്ടി കൂടിയാണ് അക്ഷമയോടെയുള്ള കാത്തിരിപ്പ്.

രവിയേട്ട, എന്താണ് ഇത്ര വലിയ ആലോചന- എന്റെ ചോദ്യത്തില് ഒരു ഞെട്ടലോടെ അദ്ദേഹം മുഖമുയര്ത്തി നോക്കി; നീട്ടി ഒന്ന് മൂളി; പിന്നെ ഒരന്തര്ഗതമെന്നോണം പറഞ്ഞു;

ഒന്നും പെട്ടന്ന് സംഭവിക്കുന്നതല്ലടോ; എല്ലാം ഒരു നിമിത്തം മാത്രം; അല്ലേ ? പിന്നെ എപ്പോള്, എങ്ങനെ, എന്നത് മാത്രമേ അറിയുവാനുണ്ടായിരുന്നുള്ളൂ; - ഇപ്പൊ അതും അറിഞ്ഞു; എല്ലാം പടച്ചോന്റെ ഹിതം; ഉപ്പു തിന്നവര് വെള്ളം കുടിച്ചല്ലേ പറ്റൂ !!

ഒരു ദീര്ഘനിശ്വാസത്തോടെ അദേഹം പറഞ്ഞു നിര്ത്തി.

രാമാനുജന് ഡോക്ടറെ കുറിച്ചാണ് പറഞ്ഞതെന്ന് മനസിലായെങ്കിലും, അതിന്റെ മുഴുവന് പൊരുളും എനിക്ക് മനസിലാക്കാന് കഴിഞ്ഞില്ല

ഡോക്ടറും കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് രവിയെട്ടന്; ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന, ദിവസവും നേരില് കാണുന്നവര്. അതുപോലെ തന്നെയാണ് കുടുബവുമായിട്ടും; രവിയേട്ടന്റെ ഭാര്യയും കുട്ടികളുമെല്ലാം ആനി ഡോക്ടറുമായും നല്ല ബന്ധത്തില് തന്നെ ആയിരുന്നു. പലപ്പോഴായി സാമ്പത്തികമായും മറ്റും സഹായിക്കാറുള്ള കാര്യം മുന്പ് പറഞ്ഞുകേട്ടിട്ടുണ്ട്. രവിയേട്ടന്റെ വീട്ടിലെ എല്ലാ ചടങ്ങുകള്ക്കും ഡോക്ടറും കുടുംബവും ഉണ്ടാകും. കുട്ടികളെയും വലിയ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അത്തരം വ്യക്തിപരമായ എന്തെങ്കിലും അസ്വാരസ്യങ്ങള് അവര് തമ്മിലുണ്ടോ എന്ന് ഞാന് ഊഹിച്ചു. എങ്കിലും ഒരു വ്യക്തത വരുത്തുന്നതിനായി ഒന്നുകൂടി ചോദിച്ചു.

രവിയേട്ട, എന്താ കാര്യം, എന്നോടു പറയാന് പറ്റുന്നതാണോ ?”   

ആദ്യമൊന്നു പറയാന് മടിച്ചെങ്കിലും, കുറച്ചു നേരത്തെ മൌനത്തിനു ശേഷം എന്നോടായി പറഞ്ഞു.

നിന്നോട് ഇപ്പോള് ഇക്കാര്യം പറയാമോ എന്നെനിക്കറിയില്ല; ശേഷമുള്ള ഭവിഷ്യത്തുകളെ കുറിച്ചും എനിക്കൊരു പിടിയുമില്ല; എങ്കിലും ഒരുപാടു നാളായി ഒരു നീറ്റലായി മനസ്സില് കൊണ്ടുനടക്കുന്ന സംഗതിയാണ്. റിട്ടയര്മെന്റ്നു ഇനി ആറുമാസം കൂടിയേ ഉള്ളൂ; ഇതുവരെ ആരോടും പറഞ്ഞില്ല; ഒരു പേടിയായിരുന്നു ഉള്ളില് ! ഒന്നും മനപൂര്വ്വമല്ല; എല്ലാം സാഹചര്യം മൂലം വന്നു ഭവിച്ചതാണ്

രവിയേട്ടന് പറഞ്ഞു നിര്ത്തി.

എന്തായാലും പറയൂ രവിയേട്ടാ; എന്തിനും ഒരു പരിഹാരം നമുക്കുണ്ടാക്കാം.

അദ്ദേഹത്തിന് സംഭവിച്ച എന്തോ അബദ്ധത്തെ കുറിച്ചാണ് പറഞ്ഞുവന്നതെന്ന മട്ടില് ഞാന് മറുപടി നല്കി.

അല് സമയത്തെ ഒരിടവേളയ്ക്കു ശേഷം രവിയേട്ടന് തുടര്ന്നു

നിനക്കൊരു നിധിയെ ഓര്മ്മയുണ്ടോ ?കോളനിയില് താമസിക്കുന്ന, സത്യന്റെ മോള്; കുറച്ചു കൊല്ലം മുന്പ് അപകടത്തില് മരണപ്പെട്ടത് നീ ഓര്ക്കുന്നില്ലേ ?

ശരിയാണ്; നിധി; എങ്ങനെ മറക്കാന് കഴിയും നിധിയെ; ഞാന് പ്രീഡിഗ്രീക്ക് പഠിക്കുമ്പോള്, ഞങ്ങളുടെ അതെ കോളേജില് സീനിയര് ആയി അവളും ഉണ്ടായിരുന്നു, ആര്ട്സ് വിഭാഗത്തില്, കോളേജിലെ ആള്ക്കൂട്ടത്തിനിടയില് നിന്നും ഒതുങ്ങി നടന്നിരുന്ന; പഠനത്തിലും മറ്റു പഠനേതര വിഷയങ്ങളിലും, പാട്ടിലും, ഡാന്സിലും എല്ലാം മുന്പന്തിയില് നിന്നിരുന്ന നിധി. പുഴക്കക്കരെ മിച്ചഭൂമി കോളനിയിലായിരുന്നു നിധിയുടെ വീട്. മറ്റേതോ സ്ഥലത്ത് നിന്നും നാട്ടിലേക്ക് വന്നവരാണവര്. ഇവിടെ സര്ക്കാര് മിച്ചഭൂമി കൊടുത്ത സ്ഥലത്ത് വീട്കെട്ടിയാണ് നിധിയും കുടുംബവും താമസിച്ചിരുന്നത്. അവളുടെ അച്ഛന് സത്യേട്ടന് കൂലിപ്പണിയായിരുന്നു; അമ്മയും ഇടയ്ക്ക് ചെറിയ ജോലികള്ക്ക് പോകും. അന്നേ ചെറിയ തോതില് രാഷ്ട്രീയത്തിന്റെ ഒരു അസ്കിത ഉള്ളത് കൊണ്ട്, നാട്ടിലെയും, അടുത്ത ഗ്രാമങ്ങളിളെയും, ആളുകളെ കുറിച്ച് ഒരേകദേശ ധാരണയുണ്ടായിരുന്നു

ചെറിയ ഒരാലോചനയ്ക്ക് ശേഷം ഞാന് പറഞ്ഞു.

അതെ രവിയേട്ട; എനിക്കോര്മ്മയുണ്ട് നിധിയെ. ഞങ്ങള് ഒരേ കോളേജില് ആയിരുന്നു. പിന്നെ സത്യെട്ടനേം അറിയാം. എന്തേ ഇപ്പൊ കാര്യം പറയാന്‍”

നിനക്കോര്മ്മയില്ലേ, അന്നത്തെ സംഭവങ്ങള്; അന്നത്തെ അപകടം ബെഞ്ചില് കൈകുത്തി എഴുന്നേല്ക്കുന്നതിനിടയില് അദ്ദേഹം ചോദിച്ചു.

തട്ടുകടയില് നിന്നും വാങ്ങിയ പുട്ടും കടലകറിയും അപ്പോഴേക്കും കഴിച്ചു തീര്ന്നിരുന്നു. ആറി തണുത്ത ചായ പകുതി കുടിച്ച്, ബാക്കി അവിടെതന്നെ വെച്ച്; കൈകഴുകി, പൈസയും കൊടുത്ത് ഞങ്ങള് ഇറങ്ങി. അടുത്തുള്ള ബസ് സ്റ്റോപ്പില് ആരുമില്ല; അങ്ങോട്ടിരിക്കാമെന്ന് അദ്ദേഹം ആംഗ്യം കാണിച്ചു.

നടക്കുന്നതിനിടയില്, വീണ്ടുമെന്തെങ്കിലും ഞാന് ചോദിക്കുന്നതിനു മുന്പ് തന്നെ അദ്ദേഹം പറഞ്ഞു തുടങ്ങി

രാവിലെ ഒരു പത്ത്-പത്തര ആയിക്കാണും; അപകടം പറ്റിയ കുട്ടികളേം കൊണ്ട് ആംബുലന്സ് ഇവിടെ എത്തിയപ്പോ. ഒരാംങ്കുട്ടീം, ഒരു പെങ്കുട്ടീം. രണ്ടു പേരും നല്ല ക്രിറ്റിക്കല് കണ്ടിഷനില് ആയിരുന്നു കൊണ്ടുവന്നപ്പോ. അപ്പൊ തന്നെ ICU-വില് കേറ്റി.   പിന്നീടാണ് മനസിലായത്, അതിലൊന്ന് നമ്മടെ സത്യന്റെ നിധിമോളാണെന്ന്. കൂടെയുള്ള ചെക്കന്റെ പേര് ജസ്റ്റിന് എന്നോ മറ്റോ ആണെന്നാണ് എന്റെ ഓര്മ്മ.

രവിയേട്ടന് പറഞ്ഞു നിര്ത്തി

അതെ; നിധിയുടെ കൂടെ അന്നുണ്ടായിരുന്നത് ജസ്റ്റിന് ആയിരുന്നു. ഒരു പ്രൊജക്റ്റ് വര്ക്കിനുവേണ്ടി കുറച്ചു കൂട്ടുകാരോടൊപ്പം കോളേജിനു പുറത്ത് മറ്റൊരു കാമ്പസ്സില്   പോയതായിരുന്നു അന്നവര്. ബൈക്കിലായിരുന്നു എല്ലാവരുടെയും യാത്ര. പെട്ടന്നായിരുന്നു ജസ്റ്റിന്റെ ബൈക്ക് അപകടത്തില് പെടുന്നത്. സംഭവങ്ങളെല്ലാം എന്റെ ഓര്മ്മയിലേക്ക് പെട്ടന്ന് ഓടിയെത്തി. കോളേജിലെ കുട്ടികളുടെയും അധ്യാപകരുടെയും എല്ലാം പ്രാര്ത്ഥനകള് വിഫലമാക്കിക്കൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട നിധി ലോകത്തോട് അന്ന് വിടപറഞ്ഞ് യാത്രയായി. കുറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ജസ്റ്റിന് റികവര് ആയി തിരിച്ചുവന്നു.

ഓര്മ്മയുണ്ട് രവിയേട്ട, അന്നത്തെ ദിവസം എങ്ങനെ മറക്കാന് കഴിയും !! ബസ് സ്റ്റോപ്പിലെ സിമെന്റ് ബെഞ്ചില് പറ്റിപ്പിടിച്ചിരുന്ന പൊടി തട്ടിമാറ്റി ഇരിക്കുന്നതിനിടയില് എന്റെ മറുപടി ശ്രദ്ധിക്കാതെ തന്നെ അദ്ദേഹം തുടര്ന്നു.

ശരിയാണ്; ഒരിക്കലും മറക്കാന് പറ്റാത്ത ഒരു ദിവസവും സമ്മാനിച്ചാണ് നിധിമോള് പോയത്. ഇന്നും ഓര്ക്കുമ്പോള് വല്ലാത്തൊരു മരവിപ്പാണ്; തീയില് സ്വയം വെന്തുരുകി ഇല്ലാതാകും പോലെ; തെറ്റെന്നോ ശരിയെന്നോ അറിയില്ല. സ്വന്തം മനസാക്ഷിയെ പോലും വഞ്ചിക്കേണ്ടിവന്ന ഒരു ദിവസം; ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

രവിയേട്ടന്റെ ശബ്ദമിടറിതുടങ്ങിയിരുന്നു. മുട്ടിനു മേലെ വെച്ച കൈകളിലേക്ക് തല താഴ്ത്തിഒരു കൊച്ചു കുട്ടിയെപോലെ പോലെ തേങ്ങി തേങ്ങി അയാള് കരയാന് തുടങ്ങി !! 

  ....................................................................................................

(നാല് വര്ഷങ്ങള്ക്കു മുന്പ്)

പതിവ് പോലെ രാവിലത്തെ റൌണ്ട്സും കഴിഞ്ഞു, കാന്റീനില് നിന്നും വരുത്തിയ ചായ കുടിക്കുന്നതിനിടയിലായിരുന്നു രാമാനുജന് ഡോക്ടരുടെ ക്യാബിനിലേക്ക് ഫോണ് കോള് വരുന്നത്; ഉടനടി ICU-വില് എത്താന്. അവിടെ ഡോക്ടറേയും കാത്തു, ജീവനോട് മല്ലടിക്കുന്ന രണ്ടു മനുഷ്യ ശരീരങ്ങളിലൊന്നു നിധിമോളുടെതായിരുന്നു ! അധികം വൈകാതെ തന്നെ രണ്ടു പേരെയും ഓപ്പറേഷന് തിയേറ്ററിലേക്ക് മാറ്റി. പിന്നീടറിയുന്നത് അവളുടെ മരണവാര്ത്തയാണ്. അപ്പോഴേക്കും അവളുടെ അച്ഛനുമമ്മയും ഹോസ്പിറ്റലില് എത്തിയിരുന്നു. സത്യനെ കണ്ടതോടെ ഞാന് വല്ലാതെയായി. അവരെ സമാധാനിപ്പിക്കാന് ഒരു വൃഥാശ്രമം ഞാന് നടത്തിനോക്കിയെങ്കിലും പരാജയപ്പെട്ടു. വാവിട്ടു കരയുന്ന അമ്മയെ സമാധാനിപ്പിക്കാന് സത്യന് നന്നേ പാടുപെടുന്നുണ്ടായിരുന്നു. എത്രയും പെട്ടന്ന് അന്തരീക്ഷത്തില് നിന്നും പിന്വലിയാന് ഞാന് ആഗ്രഹിച്ചു.

വൈകിട്ടോടെ നിധിമോളുടെ ബോഡി പോസ്റ്റ്മോര്ട്ടത്തിനായി മോര്ച്ചറിയിലെക്കെത്തിച്ചു. കുട്ടിയുടെ നിശ്ചലമായ ശരീരത്തിലേക്ക് ഒരു വിറയലോടെ ഞാന് നോക്കി. ശരീരമാകെ തണുത്തു വിറക്കുന്നത്പോലെ എനിക്കനുഭവപ്പെട്ടു. ഇത് പതിവുള്ളതാണ്; അടുത്തറിയുന്നവര് എപ്പോഴെല്ലാം മുറിയിലേക്ക് അവസ്ഥയില് വന്നിട്ടുണ്ടോ, അപ്പോഴെല്ലാം ഇതികര്ത്തവ്യതാമൂഡനായി ഇങ്ങനെ നിന്നുപോയിട്ടുണ്ട്. ഇതിപ്പോള് എന്റെ മോളുടെ പ്രായം മാത്രം വരുന്ന ഒരു കൊച്ചു പെണ്കുട്ടി; ഈശ്വരാ എങ്ങനെ ഞാനീ കുഞ്ഞിനെ കീറി മുറിക്കും !! 

സഹായി മാര്ട്ടിന് ഇതൊന്നും ശ്രദ്ധിക്കാത്തമട്ടില്, അങ്ങോട്ട് മാറി നിന്നുകൊണ്ട്;  അയാളുടെ ജോലിയില് വ്യാപൃതനായി പോസ്റ്റ്മോര്ട്ടത്തിനു വേണ്ട ഒരുക്കങ്ങള് ചെയ്യുന്നുണ്ടായിരുന്നു.

അല് സമയത്തിനകം രാമാനുജന് ഡോക്ടര് അങ്ങോട്ട് വന്നു. ഞങ്ങളുടെ ജോലി തുടങ്ങാനുള്ള ഫൈനല് ക്ലിയറന്സ് പേപ്പറില് ഒപ്പിട്ടതിനു ശേഷം ഓഫീസ് റൂമിലേക്ക് കടന്നിരുന്നു. അപ്പോഴേക്കും എല്ലാം റെഡിയാണ് എന്ന ഭാവത്തില് മാര്ട്ടിനും അങ്ങോട്ട് വന്നു. ഞങ്ങള് ബോഡി കിടത്തിയിരിക്കുന്ന ടേബിളിനരികിലേക്ക് നടന്നു.

നിശ്ചലമായി കിടക്കുന്ന നിധിമോളുടെ തേജസ്സുറ്റ മുഖം എന്റെ ഹൃദയത്തിന്റെ ആഴങ്ങളെ വല്ലാതെ മുറിവേല്പ്പിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അനേകം വര്ഷങ്ങള് ഭൂമിയില് ജീവിച്ചു തീര്ക്കാനുള്ള ഒരു കുഞ്ഞിനെ നിലയിലാക്കിയ വിധിയെ ക്രൂരതയോടെ ഞാനോര്ത്തു. സഫലമകാത്ത ആഗ്രഹങ്ങളുടെ; കണ്ടു തീരാത്ത സ്വപ്നങ്ങളുടെ; പാതിവഴിയില് നിലച്ചുപോയ ജീവിത യാത്രകളുടെ എല്ലാം ബാക്കിപത്രങ്ങള് അചേതനമായ മുഖത്ത് ഇപ്പോഴും സ്ഫുരിച്ചുനില്ക്കുന്നു. ഞാന് ശരീരത്തിലേക്ക് വീണ്ടും വീണ്ടും നോക്കി, പതിനെട്ടോ പത്തൊമ്പതോ മാത്രം പ്രായമായ ഒരു പെണ്കുട്ടി ! എന്തൊരു ഓമനത്വമാണ് മുഖത്തിന്.  

നീണ്ട നിശബ്ദതയ്ക്കൊടുവില്, യാന്ത്രികമായി കൈയ്യിലെ സര്ജിക്കല് ബ്ലേഡുകള് അവളുടെ ദേഹത്തേക്ക് നീങ്ങുന്നത് ഞാനറിഞ്ഞു. ജീവന്റെ ഇളം ചൂട് വിട്ടുമാറാത്ത ശരീരത്തില് നിന്നും രക്തം വാര്ന്നൊഴുകുന്നത്, അദൃശ്യമായ ഒരു കണ്ണാടിയിലെന്ന പോലെ ഞാന് കണ്ടുപൊടുന്നനെ, ഒരു കൊള്ളിയാന് മിന്നിയോ; ഒരു നിമിഷം, കയ്യിലെ ബ്ലേഡുകള് പിന്നോട്ട് വലിച്ചു; ഞാന് പുറകിലേക്ക് മാറി !! കുട്ടിയുടെ കാലുകള് അനങ്ങിയത് പോലെ; കൈകള് ചലിക്കുന്നത് പോലെ; അതേ..... കുട്ടിക്ക് ജീവനുണ്ട്; കുട്ടി മരിച്ചിട്ടില്ല !! വിരളിപിടിച്ചുകൊണ്ട് ഡോക്ടര് ഇരിക്കുന്നിടത്തേക്ക് ഞാന് ഓടി.

വളരെ പെട്ടന്ന് തന്നെ രാമാനുജന് ഡോക്ടര് വന്നു; വീണ്ടും ബോഡി പരിശോധന ആരംഭിച്ചു

സാറെ, എന്തെങ്കിലും ചെയ്ത്, നിധിമോളെ രക്ഷിക്കണം

എന്റെ അഭ്യര്ത്ഥന അദേഹം ആദ്യം ചെവിക്കൊണ്ടെങ്കിലും, ഡോക്ടറുടെ മുഖത്തെ പെട്ടന്നുള്ള ഭാവമാറ്റം എന്നെ കൂടുതല് അലോസരപ്പെടുത്തി. ശുഭകരമായ ഒരു മറുപടിക്കായി അക്ഷമയോടെയുള്ള എന്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഡോക്ടര് പറഞ്ഞു.

രവീ, ചെറിയ ഉയിര് ഇരുക്ക്; പക്ഷേ സാധ്യത വളരെ കുറവാണ്. എങ്കിലും നമുക്കൊരു കാര്യം ചെയ്യാം, മറ്റൊരു ഡോക്ടറുടെ അഭിപ്രായം കൂടി ചോദിക്കാം

എന്തോ ആലോചിച്ചുറപ്പിച്ചു കൊണ്ട്, സഹായി മാര്ട്ടിനെ വേറെ ഒരു ഡോക്ടറെ വിളിക്കാന് പറഞ്ഞു വിട്ടുകൊണ്ട് അയാള് എന്റെ അടുത്തേക്ക് വന്നു.

പക്ഷേ, രവീ, ചെറിയ ഒരു പ്രശ്നമുണ്ട്; മോര്ച്ചറിയില് കൊണ്ടുവന്ന ഒരു ബോഡി, തിരിച്ചു വീണ്ടും ട്രീറ്റ്മെന്റ്ക്ക് കൊണ്ടുപോറത് റൊമ്പ കഷ്ടം ! അത് എനുക്കു പൊല്ലാപ്പ് ഉണ്ടാക്കും, രവിക്ക് പുരിഞ്ചതാ ? എന്നുടെ ഇമേജ്, മീഡിയ, പോലീസ്, ഹോസ്പിറ്റലുക്ക് അത് വേറെ പ്രോബ്ലം, എല്ലാം നോക്കുമ്പോ........!! 

അദ്ദേഹത്തിന്റെ അര്ദ്ധശങ്കയുടെ പൊരുള് എനിക്ക് ആദ്യം മനസിലായില്ല. പക്ഷെ പിന്നീടയാള് പറഞ്ഞ കാര്യങ്ങള് എന്റെ മനസാക്ഷിക്ക് നിരക്കാത്ത കാര്യമായിരുന്നു. ഒരു തരത്തിലും എനിക്ക് യോജിക്കാനോ, ആലോചിക്കാനോ പോലും കഴിയാത്ത കാര്യങ്ങളായിരുന്നു. പക്ഷെ എന്റെ സീനിയര് ഓഫീസര് എന്ന നിലയില്, നിലതെറ്റി നില്ക്കുന്ന എന്റെ മുന്നില് അയാളുടെ പ്രവര്ത്തികള്ക്ക് കൂട്ടുനില്ക്കാന് മാത്രമേ അപ്പോഴെനിക്കായുള്ളൂ..

അവസാനം ഉറച്ച ശബ്ദത്തോടെ, അയാള് പറഞ്ഞു,

സോ, രവി ഒന്നും അറിഞ്ഞിട്ടില്ല; കണ്ടിട്ടുമില്ല; വില് ഹാന്ഡില് ദിസ്‌”

അതില് ഒരു ഭീഷണിയുടെ സ്വരം കൂടിയുണ്ടായിരുന്നു.

വളരെ കൃത്യതയോടു കൂടിയായിരുന്നു പിന്നീടുള്ള അയാളുടെ പ്രവര്ത്തികള്. ചുമരിലെ അലമാരയില് നിന്നും സര്ജിക്കല് ഗ്ലൌസുകള് എടുത്ത് കൈകളിലേക്കിട്ട്, മറ്റാരും ചുറ്റിലുമില്ലെന്നുറപ്പു വരുത്തി, സംശയത്തിന്റെ എല്ലാ പഴുതുകളുമടച്ച്, ക്രൂരനായ ഒരു കൊലയാളിയുടെ എല്ലാ അസുരഭാവങ്ങളും ആവഹിച്ച്, ഒരു നിമിഷം പോലും പാഴാക്കാതെ, ഉറച്ച ചുവടുകളോടെ, കുഞ്ഞിന്റെ ജീവനെടുക്കാന് അയാള് മുന്നോട്ടാഞ്ഞു.

ഒന്നും അറിയാതെ, അബോധാവസ്ഥയില് കിടക്കുന്ന കുഞ്ഞിന്റെ പിഞ്ചുമുഖം, അയാളുടെ ലക്ഷ്യത്തെ ഒരു വിധത്തിലും സ്വാധീനിച്ചില്ല. നിമിഷങ്ങലുടെ വ്യത്യാസത്തില് എല്ലാം കഴിഞ്ഞു. നിരര്ത്ഥകമായ അനേകം സ്വപ്നങ്ങള്ക്കിടയില്, നഷ്ടപ്പെട്ട ജീവന്റെ ബാക്കി പിടിച്ചുവെക്കാന് വെമ്പല്കൊള്ളുന്ന ഒരാത്മാവിന്റെ സ്പന്ദനം ആദ്യമായി അന്നു ഞാന് കണ്ടു. തുറന്നടയുന്ന കണ്പോളകള്ക്കിടയില് ആര്ദ്രമായ ഒരു നോട്ടം, എന്നിലേക്കാഞ്ഞത് പോലെ ! നിസ്സഹായതയുടെ പടിവാതിലില് വരിഞ്ഞുമുറുക്കിയ  കൈകളുമായി നില്ക്കുന്ന, എന്റെ കണ്മുന്നില്, ജീവന്റെ അവസാന ശ്വാസവും നിലച്ച്, ഒരാത്മാവ് പിടഞ്ഞുമറയുന്നത് ഞാന് കണ്ടു !!

അങ്കം ജയിച്ച ഒരു യോദ്ധാവിനെ പോലെ ഡോക്ടര് എന്റെ നേരെ തിരിഞ്ഞു. ഒരു താക്കീതിന്റെ ഭാവം നോട്ടത്തില് ഉണ്ടായിരുന്നു.  

......................................................................................

തണുത്ത കാറ്റ് അപ്പോഴും വീശികൊണ്ടിരുന്നു. റോഡുസൈഡിലെ മങ്ങിയ സോഡിയം ലാമ്പിന്റെ  വെളിച്ചത്തില് മനുഷ്യരുടെ നിഴല് നീക്കങ്ങള് അങ്ങിങ്ങായി കാണാം. ബസ്സ് സ്റ്റോപ്പില് നിന്നും എഴുന്നേറ്റു ഞങ്ങള് നടന്നു. ആശുപത്രിയുടെ മുന്വശത്തെ ഗേറ്റും കടന്നു പുറകു വശത്തുള്ള മോര്ച്ചറിയുടെ വാതുക്കല് എത്തി. ചുറ്റിലും കാടും വള്ളികളും കൊണ്ട് മൂടികിടക്കുന്ന ഒരു കെട്ടിടമായിരുന്നു അത്. ഒരുപാടു മാസങ്ങളായി ഇവിടം വെട്ടിതളിച്ചു വൃത്തിയാക്കിയിട്ട് എന്ന് കാണുമ്പോള് തന്നെ അറിയാം. മൃതദേഹങ്ങള്ക്ക് ഇത്രയേ വേണ്ടൂ എന്ന മട്ടിലാണ് അന്തരീക്ഷത്തിന്റെ ഒരു കിടപ്പ്. ആശുപത്രിയുടെ മുന് വശത്തെ വെടിപ്പും വൃത്തിയും അലങ്കാരങ്ങളും ഒന്നും പുറകുവശത്തെ ചെറിയ ഭാഗത്തിനില്ല !! 

മുന്പ് എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു ! എത്രയോ സമയം വാതിലിനു മുന്നില് തുറക്കുന്നതും കാത്തു നിന്നിരിക്കുന്നു ! വെള്ള മൂടിയ മനുഷ്യ ജഡങ്ങള് സ്വീകരിച്ചു കൊണ്ടുപോയിരിക്കുന്നു ! ഓരോ തവണ വരുമ്പോഴും ഇനിയൊരു പ്രാവശ്യം കൂടി വരാന് അവസരമൊരുക്കല്ലേ ഭഗവാനേ എന്ന പ്രാര്ത്ഥനയോടെ മടങ്ങി പോയിരിക്കുന്നു ! അതേ; ആരും വരാന് ആഗ്രഹിക്കാത്ത ഒരു സ്ഥലവും കെട്ടിടവുമാണിത് ! തലമുറകളുടെ കഥകള് പറയാനുണ്ടാകും ചുമരുകള്ക്ക്. ഒട്ടനേകം അമ്മമാരുടെ ഹൃദയ വേദനകള്ക്കും കണ്ണീരിനും മുന്നില് മലര്ക്കെ തുറന്നിട്ടുണ്ടാവും വാതിലുകള് ! എത്രയെത്ര കുടുംബങ്ങളുടെ പ്രതീക്ഷകള്ക്ക് അസ്തമയതിന്റെ കറുപ്പ് നല്കിയിട്ടാവും ഓരോ ദിവസവും വാതിലുകളടയുന്നത്. അതുകൊണ്ടായിരിക്കാം ശുഭ സൂചകമായ ഒന്നും തന്നെ അവിടെ കാണാന് കഴിയാത്തത്. ജീവനറ്റ ഒരു ദേഹത്തിന്റെ മണ്ണിലേക്കടിയും മുന്പുള്ള ഒരു ചെറിയ വിശ്രമ കേന്ദ്രം; അതാണ് മോര്ച്ചറികള്.   

ഡോറിനു മുകളില് വലിയ അക്കങ്ങളില് മോര്ച്ചറി എന്നെഴുതിയിട്ടുണ്ട്. അതിനു താഴെ അന്യര്ക്ക് പ്രവേശനമില്ല എന്ന ബോര്ഡും ഉണ്ട്. വരാന്തയിലിട്ടിരുന്ന ഒരു തടി ബെഞ്ചില് ഞാനിരുന്നു. അല് സമയത്തിനകം, രാമാനുജന് ഡോക്ടരുടേയും ആനിഡോക്ടറുടെയും ബോഡികള് മോര്ച്ചറിയിലെത്തി. വിറയാര്ന്ന കൈകളുമായി രവിയേട്ടന് ഉള്ളിലേക്ക് കയറി. രണ്ടു മൂന്ന് മണിക്കൂറിനു ശേഷം, രണ്ടു ബോഡികളും ചടങ്ങുകളെല്ലാം പൂര്ത്തിയാക്കി, ബീച്ചിനരികിലുള്ള പൊതുസ്മശാനത്തിലേക്ക്  കൊണ്ടുപോയി. എല്ലാം കഴിഞ്ഞ് രവിയേട്ടനെയും കൂട്ടി തിരിച്ച് വീട്ടിലെത്തുമ്പോള് നേരം പുലരാറായിരുന്നു.

 ...............................................................................

 (ആറു മാസങ്ങള്ക്ക് ശേഷം)

ഇന്നത്തെ ദിവസം പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്ക്ക് വേണ്ടി മാത്രം മാറ്റിവെച്ചതാണ്. ഒന്ന് രവിയേട്ടന്റെ റിട്ടയര്മെന്റ്നു ശേഷമുള്ള കുറച്ചു പേപ്പറുകള് സബ്മിറ്റ് ചെയ്യാനായി കളക്ട്ട്രെറ്റു വരെ അദ്ദേഹത്തെയും കൂട്ടിക്കൊണ്ട് ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട്. രണ്ടാമതായി തിരിച്ചു വരുന്ന വഴി നിധിയുടെ വീട്ടിലും കേറണം. അവളുടെ മരണത്തിനു ശേഷം സത്യേട്ടനും ഭാര്യയും നാടുവിട്ടു സിറ്റിക്കടുത്തുള്ള ഒരു സ്ഥലത്തേക്ക് മാറിയിരുന്നു. കുട്ടിയുടെ അച്ഛനേം അമ്മയേം ഒന്ന് ചെന്നുകാണണമെന്ന്, രവിയേട്ടന്റെ അന്നത്തെ എന്നോടുള്ള കുമ്പസാരത്തിനു ശേഷം ഒരുപാടു നാളായി പറഞ്ഞുവെച്ച കാര്യമാണ്. തിരക്കുകള് കാരണം ഇപ്പോഴാണ് അതിനുള്ള ഒരവസരം വന്നിരിക്കുന്നത്. കഴിഞ്ഞ മുന്സിപ്പല് ഇലക്ഷനു വെടിപ്പായി തോറ്റത്കൊണ്ട് ഇപ്പൊ ഇഷ്ടംപോലെ സമയുമുണ്ട്.

കലക്ട്രെറ്റില് എന്റെ ഒരു സഹപാഠിയായിരുന്ന സീനിയര് ക്ലാര്ക്ക് ശങ്കര് ഉള്ളതുകൊണ്ട്  അവിടുത്തെ പ്രോസീടെര്സ് എല്ലാം പെട്ടന്ന് തന്നെ തീര്പ്പായി. അടുത്ത ലക്ഷ്യം നിധിയുടെ വീടാണ്. ഇടയ്ക്ക് ഒരു ഹോട്ടലില് കയറി ചായ കുടിച്ചു ഞങ്ങള് നേരെ അങ്ങോട്ടേക്ക് നീങ്ങി.  

വീട് കണ്ടുപിടിക്കാന് കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു; മെയിന് റോഡില് നിന്നും കുറച്ചുള്ളിലേക്ക് മാറിയായിരുന്നു വീട്. മുറ്റം വരെ ചെറിയ വണ്ടികള്ക്ക് പോകാന് പറ്റുന്നത്കൊണ്ട് അത് സൌകര്യമായി. ഞങ്ങള് ഉമ്മറത്തേക്ക് കയറുന്നതിനു മുന്പ് തന്നെ, വണ്ടിയുടെ ഒച്ച കേട്ട് അവളുടെ അമ്മ പുറത്തേക്ക് വന്നിരുന്നു. പരിചയ ഭാവത്തില് അവര് ചിരിച്ചു കൊണ്ട് കേറിയിരിക്കാന് പറഞ്ഞു.

 അകത്തേക്ക് വാ; സത്യേട്ടന് ഉള്ളിലാണ്

ഞങ്ങള് വീടിനുള്ളിലേക്ക് കയറി. മേല്ക്കൂര അസ്ബെറ്റൊസ് ഷീറ്റിട്ട ചെറിയ ഒരു വീടായിരുന്നു അത്. മുറികളായി, ചെറിയ ഒരു ഹാളും, അടുക്കളയും മാത്രം.

ഇരിക്കാനുള്ള സൌകര്യങ്ങള് കുറവാണു; ഉള്ളിടത്തൊക്കെ ഇരുന്നാട്ടെ സത്യേട്ടന് ഞങ്ങളെ ക്ഷണിച്ചിരുത്തികൊണ്ട് തുടര്ന്നു.

എന്താ വഴിയൊക്കെ; ഒരുപാടു നാളായല്ലോ കണ്ടിട്ട്; ഞങ്ങളെ ഒന്നും മറന്നില്ല അല്ലേ

മറക്കാനോ, എങ്ങനെ; നിങ്ങള് ഇങ്ങോട്ട് താമസം മാറിയത്കൊണ്ട് മാത്രം വരാന് കുറച്ചു ബുദ്ധിമുട്ട്, അത്രേയുള്ളൂ എന്റെ മറുപടിയില് അയാള് ചിരിച്ചു.

കുറച്ചായി വീല് ചെയറിലാണ് സത്യേട്ടന്. കാലിനു നേരത്തെ തന്നെ അസുഖമുള്ളതായിരുന്നു. ഇപ്പോള് അസുഖം കൂടി നടക്കാന് പറ്റാത്ത സ്ഥിതിയിലാണെന്ന് നേരത്തെ അറിഞ്ഞിരുന്നു. നിധിയുടെ അമ്മ ദിവസകൂലിക്ക് പുറത്തു പണിക്ക് പോയി കിട്ടുന്നതാണ് ആകെയുള്ള വരുമാനം. മരുന്നിനും ചികിത്സക്കും തന്നെ നല്ലൊരു തുക മാസംതോറും വേണമെന്ന് സത്യേട്ടന് പറഞ്ഞു. വളരെ കഷ്ടത്തിലായിരുന്നു അവരുടെ ജീവിതം.

നിധി ഇപ്പോള് ഉണ്ടായിരുന്നെങ്കിലെന്ന് ഞാനോര്ത്തു. പക്ഷേ അവളുടെ ഒരു കാര്യവും ഞങ്ങള് അവിടെ ചര്ച്ച ചെയ്തതേ ഇല്ല. അവരും എല്ലാം മറന്നിരിക്കുന്നു. ഭിത്തിയില് തൂക്കിയ അവളുടെ ഒരു ഫോട്ടോ എന്റെ ശ്രദ്ധയില് പെട്ടു. അതിനു താഴെ ഒരു ചെറിയ മങ്ങിയ ബള്ബു മിന്നി മിന്നി പ്രകാശിക്കുന്നു. മകളെ നഷ്ട്ടപ്പെട്ട വേര്പാടിന്റെ വേദനയാണോ, ഇവര് ഇന്ന് ജീവിച്ചു തീര്ക്കുന്ന ദുരിതജീവിതമാണോ, ഏതാണ് കൂടുതല് ദുഃഖകരം ? സങ്കീര്ണ്ണമായ ഇത്തരം യാഥാര്ത്യങ്ങള്ക്ക് മുന്നില് പകച്ചു നില്ക്കുന്ന ഒട്ടനവധി ജീവിതങ്ങളെ വിധിയുടെ ഏതു മാപിനിയിട്ടാണ് അളക്കാന് കഴിയുക

ഏകദേശം ഒരു മണിക്കൂറോളം അവിടെ ചിലവിട്ടതിനു ശേഷം ഞങ്ങള് ഇറങ്ങി. തിരിച്ചു വീട്ടിലെത്തുന്നത് വരെ രവിയേട്ടന് കാര്യമായി ഒന്നും സംസാരിച്ചില്ല. അയാളെ അലട്ടികൊണ്ടിരുന്ന കുറ്റബോധത്തിന്റെ; അല്ലെങ്കില് സ്വന്തം മനസാക്ഷിയുടെ മുന്നില് തോറ്റുപോയ ഒരു പരാജിതന്റെ ചിന്തകളെ കുറിച്ചുള്ള നല്ല ബോധ്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അയാളെ സംസാരിപ്പിക്കാനുള്ള ഒരു ശ്രമവും ഞാന് നടത്തിയതുമില്ല. എങ്കിലും ഒരു ചോദ്യം മാത്രം ഉത്തരം കിട്ടാതെ, ഉള്ളില്എവിടെയോ തട്ടിത്തടഞ്ഞു നില്ക്കുന്നു.

സത്യേട്ടന്റെ വീട്ടിലെ സംസാരത്തിനിടയ്ക്ക് അദ്ദേഹം സൂചിപ്പിച്ച ഒരു കാര്യം; ആറു മാസങ്ങള്ക്കപ്പുറം, നിലച്ചു പോയ ഒരു അജ്ഞാത മണിയോര്ഡാര് ! നിധിയുടെ മരണ ശേഷം ഏതാണ്ട് നാല് വര്ഷത്തോളം തുടര്ച്ചയായി, മാസംതോറും മുടങ്ങാതെ വന്നുകൊണ്ടിരുന്ന നല്ലൊരു തുകയുടെ  മണിയോര്ഡറിനെ കുറിച്ചായിരുന്നു അത്. ഒരിക്കല് പോലും പ്രത്യക്ഷനാകാതെ, എന്നും അകലങ്ങളില് നിന്ന് എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന; അവര് വീടും താമസവും മാറിയപ്പോഴും, കൃത്യമായി ലക്ഷ്യം തെറ്റാതെ എത്തിക്കൊണ്ടിരുന്ന   മണിയോര്ഡറിന്റെ പിന്നിലെ അദൃശ്യ സാനിദ്ധ്യം ! വ്യക്തി ഒരിക്കലും ഒരു സാധാരണക്കരനല്ല; നിശ്ചയമായും ഒരു വ്യക്തമായ കാരണത്തിന്റെ പേരില്, ഉള്വലിഞ്ഞുപോയ ചില സത്യങ്ങളുടെ കണികകളെ കൂട്ടിയിണക്കാന് കഴിയുന്ന; അസാനിധ്യം പോലും സ്മരണകളാക്കാന് കെല്പുള്ള ഒരപൂര്വ്വ വ്യക്തിത്വം. എല്ലാ ചോദ്യങ്ങള്ക്കും ഉചിതമായ ഉത്തരങ്ങള് കണ്ടുപിടിക്കുക ചിലപ്പോള് അസാധ്യമായേക്കാം. എങ്കിലും ചില ഉത്തരങ്ങള് ചോദ്യങ്ങളില് തന്നെ ഒളിഞ്ഞിരിക്കുമ്പോള്, ഉത്തരങ്ങള് തേടിയുള്ള നമ്മുടെ യാത്രകള് എത്ര നിരര്ത്ഥകമാണ്.

 .................................End.....................................