ചില നൊമ്പരങ്ങള്‍ അങ്ങനെയാണ്
കണ്ണിന്നു മുന്‍പില്‍ വീണ്ടും വീണ്ടും
അതങ്ങനെ വന്നു നില്‍ക്കും !!
ചിലത് കെട്ടുപൊട്ടിച്ചോടുന്നവ;
ചവിട്ടിയരക്കപ്പെട്ടവ; നിര്‍ജ്ജനീകരിച്ചവ;
കല്‍തുറുങ്കിലടച്ചവ; കരിപിടിച്ചവ;
മറ്റുചിലത് ഓര്‍മ്മകളെ മുറിപ്പെടുത്തുന്നവ;
കാലഹരണപ്പെട്ടവ വേറയും.
ചിലത് കെട്ടുപിണഞ്ഞു കിടക്കുന്നവ;
മഴയത്തു നനഞ്ഞവ;
അജ്ഞാതമായതു പിന്നെയും
ആക്രോശിക്കുന്നവ; ബന്ധനമറ്റവ;
ചിലത് ചരിത്രത്തിനു പിന്നിലോടുന്നവ;
ചേതനയറ്റവ; ചിന്തയില്ലാത്തവ;
ചിലത് സ്വതന്ത്രമായാവ;
മറ്റുചിലത് തെളിയാതെ പോയവ
മയങ്ങിക്കിടക്കുന്നവ; ശാപഭാരമേറ്റവ;
വേറയും ചിലത് ശാന്തതയേകുന്നവ;
പുതുജീവന്‍ തരുന്നവ; പൂര്‍ണ്ണത വന്നവ;
പുളകം തരുന്നവ; പൂക്കാന്‍ കൊതിച്ചവ;
പ്രണയം തരുന്നവ; മധുരം തരുന്നവ;
അങ്ങനെ പിന്നെയും പിന്നെയും
ഒരുപാടു; അറിയപെടാത്തവ !
(Mukesh M)
അറിയപ്പെടാത്ത നൊമ്പരങ്ങള്‍,,,,,,,
ReplyDelete@ നീതു,
ReplyDeleteഅറിയുന്നതും അറിയാത്തതുമായി ഒരുപാട് നൊമ്പരങ്ങള്‍ !!
നന്ദി, ഈ കവിതയ്ക്ക് ആദ്യ അഭിപ്രായം പറഞ്ഞതില്‍..