Sunday, August 18, 2013

സഹനം !

ഞാന്‍ നടന്ന വഴിയോളം 
നീ നടന്നിട്ടുണ്ടോ;
ഞാന്‍ കടന്ന കടലോളം 
നീ കടന്നിട്ടുണ്ടോ;
ഞാന്‍ കണ്ട കിനാവോളം
നീ കണ്ടിട്ടുണ്ടോ ;

ഇല്ല; ഒരിക്കലുമില്ല;
നിന്‍റെ പരിമിതികള്‍ക്കുള്ളില്‍
ഒതുങ്ങുവാനായിരുന്നു
നിനക്ക് കൂടുതല്‍ ഇഷ്ടം.
അല്ല; അങ്ങനയല്ല;
പരിമിതികളുടെ ചങ്ങലപ്പൂട്ടിനാല്‍
എന്നും ഞാന്‍ നിന്നെ തളച്ചിട്ടിരുന്നു.

അപ്പോഴും ഒരു കാര്യത്തില്‍ നീ
എന്നെ തോല്‍പ്പിച്ചു.
നീ പൊഴിച്ച  കണ്ണീരോളം
എന്‍റെ കണ്ണുനിറഞ്ഞൊഴുകാന്‍
നീ എന്നെ അനുവദിച്ചില്ല.

64 comments:

  1. എപ്പോഴും തോല്പിക്കുന്നവരുണ്ട്!
    കവിത നന്നായി!

    ReplyDelete
    Replies
    1. അവരുടെ സഹനം എങ്ങനെ കാണാതിരിക്കാന്‍ കഴിയും,
      നന്ദി അജിത്തെട്ട, വരവിനും,അഭിപ്രായത്തിനും.

      Delete
  2. തോറ്റുകൊടുക്കാനും ഒരു മനസ്സുവേണം!
    നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം, തങ്കപ്പേട്ടാ..
      വീണ്ടും വരിക. !!

      Delete
  3. കവിത നന്നായി മുകേഷ്. അവസാനം കമന്റ് ഇട്ടതൊഴിച്ചാല്‍ ! :) അപ്പൊ ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം,

      Delete
  4. പരസ്യം കണ്ടു കരയാന്‍ വേണ്ടി വന്നു.. കവിത വായിച്ചപ്പോള്‍ കരഞ്ഞു പോയി...പറ്റിപ്പോയതിനെ അമളിയെ ഓര്‍ത്ത്.

    കരയിപ്പിചില്ലെങ്കിലും കവിത കൊള്ളാം...

    ReplyDelete
    Replies
    1. പരസ്യം അനിവാര്യമല്ലേ; ഒരു ബ്ലോഗ്‌ മുതലാളിയുടെ വിഷമം മനസിലാക്കൂ !!
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം,

      Delete
  5. അല്ല അങ്ങനെയല്ല,ഇല്ല ഒരിക്കലുമില്ല.

    ReplyDelete
    Replies
    1. നന്ദി അനീഷ്‌ ഭായ്; ഈ വരവിന്; വായനയ്ക്ക്; അഭിപ്രായത്തിനു
      വീണ്ടും വരിക !

      Delete
  6. എന്‍റെ കണ്ണുനിറഞ്ഞൊഴുകാന്‍
    നീ എന്നെ അനുവദിച്ചില്ല.

    ഇപ്പൊ അങ്ങനെ ഒന്നുമില്ലാ

    ReplyDelete
    Replies
    1. ജീവിതത്തിന്‍റെ കാണാപ്പുറങ്ങളില്‍ ചിലരെങ്കിലും അങ്ങനെയുണ്ട് ഷാജു ഭായ്..ഉണ്ടാവില്ലേ.?

      Delete
  7. പരിമിതികളുടെ ചങ്ങല പൂട്ടിനാല്‍
    എന്നും ഞാന്‍ നിന്നെ തളച്ചിട്ടിരുന്നു
    ....
    നീ പൊഴിച്ച കണ്ണീരോളം
    എന്‍റെ കണ്ണുനിറഞ്ഞൊഴുകാന്‍
    നീ എന്നെ അനുവദിച്ചില്ല.

    ഒരുപാട് നല്ല വരികൾ ..
    മിക്ക വീടുകളിലും ഉണ്ടാവാം ഇങ്ങനെ സ്വയം -
    തോല്പ്പിക്കുന്നവരും ...തോല്ക്കുന്നവരും !

    ReplyDelete
    Replies
    1. അതെ; തീര്‍ച്ചയായും ഉണ്ട്; നമുക്ക് ചുറ്റിലും വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ അവരെ കാണാം; അവരുടെ ജീവിതത്തിനും കണ്ണുനീരിനും ഇടയില്‍ ഒരുപാടു വേദനകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം;
      വീണ്ടും വരിക !

      Delete
  8. പൊയ്കയില്‍ നീന്തുന്ന ഇണയരയന്നങ്ങളില്‍ പെണ്ണരയന്നം എപ്പോഴും ആണരയന്നത്തിന്റെ പിറകിലേ നീന്താറുള്ളൂ... അതൊരിയ്ക്കലും ആണരയന്നത്തിന്റെ നിര്‍ബന്ധം കൊണ്ടല്ല..

    സ്വതന്ത്രരായി നാം ചങ്ങലകളുടെ നടുവില്‍ പിറന്നു വീഴുന്നു...
    ഇത് അംഗീകരിയ്ക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാവുന്നത്.

    സസ്നേഹം..

    ReplyDelete
    Replies
    1. എല്ലാവരും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവര്‍ തന്നെ; പക്ഷെ ചിലരുടേത് കൂടുതല്‍ മുറുകിയിരിക്കുന്നു !!

      നന്ദി ആദ്യ വരവിന്; വായനയ്ക്ക്; അഭിപ്രായത്തിനു

      Delete
  9. ഇന്ന് നിന്നെയോര്‍ത്തു ഞാന്‍ കരയുന്നു..
    നമ്മക്ക് നഷ്ടപെട്ട കടലിനെയോര്‍ത്തു, തിരകളില്‍ തുളികളിക്കുന്ന നിലാവിനെയോര്‍ത്തു
    നീ അന്നൊന്നും കൂടെയില്ലാത്തതിന്റെ വ്യര്‍ത്ഥത ഇന്നെനിക്കു മനസിലാകുന്നു.

    ReplyDelete
    Replies
    1. നിന്നെയോര്‍ക്കുന്ന നിമിഷങ്ങള്‍;
      നിന്നിലലിയാന്‍ കൊതിച്ച രാവുകള്‍;
      നീ പകര്‍ന്ന മാധുര്യം;
      അതൊന്നും നഷ്ടമാകാതിരിക്കാന്‍
      എന്‍റെ നൊമ്പരങ്ങള്‍ക്കിടയിലും
      നിനക്ക് ഞാന്‍ നല്കിയതെന്‍റെ പുഞ്ചിരിയായിരുന്നു

      നന്ദി ശ്രീജിത്ത്‌ ഭായ്; ഈ വരവിന്; വായനയ്ക്ക്; അഭിപ്രായത്തിനു , വീണ്ടും വരിക

      Delete
  10. കരയാന്‍ മാത്രമായി വിധിക്കപ്പെട്ടവര്‍

    ReplyDelete
    Replies
    1. ഷൈജു ഭായ്വാ; വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം,

      Delete
  11. പരിമിതികളുടെ പൂട്ടുകള്‍ പൊളിക്കാന്‍ സമയമായെന്ന് . .

    ReplyDelete
    Replies
    1. ഇനിയും വൈകാതിരിക്കട്ടെ !!
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.. ജിതിന്‍

      Delete
  12. തോറ്റുകൊടുക്കുന്നതിലെ സ്നേഹം,കരുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കില്‍ ... !

    കവിത നന്നായി ട്ടോ ...

    ReplyDelete
    Replies
    1. അതെ; ഒരു ജന്മം മുഴുവന്‍ അത് മനസിലാക്കാന്‍ കഴിയാത്തവര്‍ എത്രയോ.. !!

      നന്ദി; കുഞ്ഞൂസ് ചേച്ചി

      Delete
  13. നല്ല കവിതയാണ് - സംശയമില്ല.

    ReplyDelete
    Replies
    1. നന്ദി; ശിഹാബ് ഭായ്..

      Delete
  14. നന്നായിട്ടുണ്ട്...........

    ReplyDelete
    Replies
    1. നന്ദി; വീണ്ടും വരിക

      Delete
  15. ഒരാളുടെ സ്വന്തമല്ലാത്ത ,,,,അനേകം പേരുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ജീവനുള്ള വരികൾ ......ആരോ ഓർത്തു പാടുംപോലെ ......

    " ഏതോ വിദൂരമാം തീരത്തു നിന്നുനിൻ
    മധുരമാം മോഴിയെന്റെ മിഴിനീർ തുടക്കുന്നു "

    എന്ന് തിരിച്ചു പാടാൻ തോനുന്നു ......

    ReplyDelete
    Replies
    1. അതെ; ഞാന്‍ കണ്ട പലരിലും,മറഞ്ഞുനിന്ന ഇത്തരം ഒരു വേദന അവര്‍ പറയാതെ പറയുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്.

      ഒരു മിഴിനീരിലൊരു കുടം സ്നേഹം
      നിറച്ചു
      പകരം തന്നോരീ ജീവിതം
      കാണാതെ പോകുന്നതെന്തേയീ
      ഇരുള്‍ വഴി നാമിരുവരും
      ഒരുപോലെ പങ്കിടുമ്പോഴും നീ ! !!

      നന്ദി; ഈ വരവിന്; വായനയ്ക്ക്; അഭിപ്രായത്തിനു, വീണ്ടും വരിക

      Delete
  16. കൊള്ളാം ..............................................

    ReplyDelete
  17. അവള്‍ക്കിത്രേം സ്നേഹമുള്ളതുകൊണ്ടല്ലേ നിന്നെ കരയിക്കാന്‍ ശ്രമിക്കാതിരുന്നത്!
    എന്തായാലും കൊള്ളാം.
    (ചങ്ങല പൂട്ടിനാല്‍ എന്നത് ഒറ്റവാക്കാക്കൂ; ചങ്ങലപ്പൂട്ടിനാല്‍ എന്ന്)

    ReplyDelete
    Replies
    1. അതെ; അവളുടെ സ്നേഹത്തെക്കാള്‍ വലുതായോന്നുമില്ല.
      അക്ഷരപ്പിശക് മാറ്റി.

      നന്ദി.

      Delete
  18. ഞാന്‍ വിശ്വസിക്കൂല..... (അവസാന വരികള്‍)

    ReplyDelete
    Replies
    1. വിശ്വാസം അതല്ലേ എല്ലാം.... !!
      നന്ദി

      Delete



  19. നന്നായിരിക്കുന്നു...
    ആശംസകള്‍..... ...

    ReplyDelete
    Replies
    1. നന്ദി; കുറ്റിലഞ്ഞിക്കാരന്‍

      Delete
  20. കവിതകള്‍ ഉഷാറാവുന്നുണ്ട് കേട്ടോ.. എല്ലാവിധ ആശംസകളും !
    സ്നേഹത്തോടെ

    ശ്യാം.
    കണ്ണൂര്‍

    ReplyDelete
    Replies
    1. നന്ദി ശ്യാം. വായിക്കുന്നുണ്ട് എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം.

      Delete
  21. നന്നായിരിക്കുന്നു ...... :)

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ; വീണ്ടും വരിക

      Delete
  22. വളരെ നല്ല രചനകൾ. ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ധ്വനിയില്‍ ആദ്യമായി വന്നതിനും അഭിപ്രായം പങ്കുവെച്ചതിനും ഒരുപാട് നന്ദി. വീണ്ടും വരിക.

      Delete
  23. കൊള്ളാം ഇഷ്ടമായി . പിന്നെ ഈ കണ്ണീരൊന്നും ഒഴുക്കി തീര്‍ക്കല്ലേ . ഇനിയും ആവശ്യം വരും @PRAVAAHINY

    ReplyDelete
    Replies
    1. ഒരു മനസ്സ് മുഴുവന്‍ ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുക്കി നമുക്കിടയില്‍ ജീവിക്കുന്നവര്‍ ഒരുപാടില്ലേ..!!
      ഇവടെ വരെ വന്ന്, വായിച്ചു അഭിപ്രായം അറിയിച്ചതില്‍ ഒരുപാട് സന്തോഷം.

      Delete
  24. നല്ലൊരു ഹൃദയസ്പര്‍ശിയായ കവിത ..

    ആശംസകള്‍ !!

    "ഓരോ കണ്ണുനീരിന്റെയും പിന്നില്‍ പറയാനൊരു കഥയുണ്ട് , സഹനത്തിന്റെ,നോവിന്‍റെ,വിരഹത്തിന്റെ...അങ്ങനെ അങ്ങനെ..!

    "പരിമിതികളുടെ ചങ്ങലപ്പൂട്ടിനാല്‍
    എന്നും ഞാന്‍ നിന്നെ തളച്ചിട്ടിരുന്നു"

    ആഷ്

    ReplyDelete
    Replies
    1. അറിയാതെ പോകുന്ന കണ്ണുനീര്‍ തുള്ളികള്‍ നമുക്കോരോരുത്തര്‍ക്കിടയിലും എവിടെയൊക്കെയോ അങ്ങനെ വീണു പിടയുന്നുണ്ട്‌.

      സന്തോഷം, ഈ വായനയ്ക്കും, നല്ല അഭിപ്രായത്തിനും.

      Delete
  25. നല്ല കവിത. ഹ്രദയത്തില്‍ വല്ലാതെ സ്പര്‍ശിക്കുന്നു.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.

      Delete
  26. നല്ല വരികൾ.
    സഹിച്ചത് മനസ്സിലായില്ലെങ്കിൽ ഞാൻ അത് പറയും.
    പിന്നെ, സ്ത്രീയുടെ ആയുധം തന്നെയാണല്ലോ കണ്ണുനീർ. സാരമില്ല കേട്ടോ. ഞാൻ മനസ്സിലാക്കുന്നു നിന്റെ ഉള്ളം.
    ആശംസകൾ.

    ReplyDelete
    Replies
    1. ഒരു ജീവിതം മുഴുവന്‍ സഹിച്ചുതീര്‍ക്കുന്ന ഒരുപാടുപേരേ എന്‍റെ കണ്മുന്നില്‍ ഞാന്‍ കണ്ടിട്ടുണ്ട്; ഇത് അവര്‍ക്ക് വേണ്ടിയാണ് സര്‍; അവര്‍ എന്തുകൊണ്ടോ കണ്ണുനീരിനെ ആയുധമാക്കിയതായി ഞാന്‍ കണ്ടിട്ടില്ല. ഉള്ളില്‍ കരയുമ്പോഴും പുറമേ പുഞ്ചിരിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു.

      സന്തോഷം സര്‍; ധ്വനിയില്‍ വന്നതിന്.

      Delete
    2. തീര്ച്ചയായും അങ്ങിനെ ജീവിതം മുഴുവൻ സഹിച്ചവർ / സഹിക്കുന്നവർ ഉണ്ട്. (അവരെയും - ആ പാവങ്ങളെയും കവിയെയും വിമര്ശിച്ചതല്ല.) അല്ലാത്ത വരെക്കുറിച്ച് സൂചിപ്പിച്ചു എന്ന് മാത്രം . ആശംസകൾ

      Delete
    3. സര്‍ ഉദേശിച്ചതിലെ ആശയം വ്യക്തമായിരുന്നു; വിമര്‍ശനമല്ല എന്നും മനസിലായി. ഒരു സ്ത്രീ സഹിക്കുന്നതിലും വലുതായി മറ്റൊന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും എല്ലായിടത്തും പോലെ ഇക്കൂട്ടത്തിലും ചെറിയ ഒരു ശതമാനം കള്ളനാണയങ്ങള്‍ ഉണ്ട് എന്ന് പറയാം.!!

      Delete
  27. Snehathinte karuthalukal...!

    Manoharam, Ashamsakal...!!!

    ReplyDelete
    Replies
    1. നന്ദി സുരേഷേട്ട; ഈ നല്ല വാക്കുകള്‍ക്ക്. വീണ്ടും ഇവിടെ വരാന്‍ ശ്രമിക്കുമല്ലോ !!

      Delete
  28. പരിമിതികളുടെ ചങ്ങലപ്പൂട്ടിനാല്‍
    എന്നും ഞാന്‍ നിന്നെ തളച്ചിട്ടിരുന്നു.

    ReplyDelete
    Replies
    1. നന്ദി' മുരളി മാഷേ;

      Delete
  29. സഹനത്തിനൊരു പര്യായം ഉണ്ടെങ്കിൽ
    അതിവർക്കു ,അല്ല ഇക്കൂട്ടർക്കു മാത്രമുള്ളത് !
    നന്നായി കുറിച്ചു മുകേഷ്
    വീണ്ടും കാണാം
    പുതിയ പോസ്റിടുമ്പോൾ ഒരു വരി
    മെയിലിൽ വിടാൻ പിശുക്കു കാട്ടേണ്ട !!
    അതാണിക്കുറി കാണാൻ വൈകിയത്

    ReplyDelete
    Replies
    1. "സഹനത്തിനൊരു പര്യായം ഉണ്ടെങ്കിൽ
      അതിവർക്കു ,അല്ല ഇക്കൂട്ടർക്കു മാത്രമുള്ളത് !..." ഈ അഭിപ്രായത്തോട് യോജിക്കുന്നു സര്‍.
      അടുത്ത പോസ്റ്റിനു മെയില്‍ കിട്ടിയിരിക്കും... തീര്‍ച്ച !!

      Delete
  30. വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക.
    വരികള്‍ വളരെ നന്നായിട്ടുണ്ട്... എല്ലാ അഭിനന്ദനങ്ങളും...

    ReplyDelete
    Replies
    1. കവിത ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.
      നന്ദി...എച്മു..

      Delete
  31. കണ്ണീരുകൊണ്ട് ഞങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല ചേട്ടാ,,,

    ReplyDelete
  32. നിങ്ങളുടെ കണ്ണീരിനു മുന്‍പില്‍ ഞങ്ങളല്ലേ തോല്‍ക്കുന്നത്. !!
    നന്ദി ; നീതു...ആദ്യവരവിനും വായനയ്ക്കും.

    ReplyDelete