‘പുകയില
വിരുദ്ധദിനം’ എന്നാല്‍ ‘പുകവലി വിരുദ്ധദിനം’ എന്നുമാത്രമല്ല അര്‍ത്ഥമാക്കുന്നത്;
പുകയില ഉല്പന്നങ്ങളെ ഒന്നടങ്കം നിര്‍ത്തലാക്കാനും
മനുഷ്യരില്‍ നിന്നും അകറ്റുവാനുള്ള ഒരാഹ്വാനമാണത്.
പരോക്ഷമായെങ്കിലും പുകവലിക്കുന്നവരോട് എനിക്ക് വെറുപ്പാണ്. അവര്‍ സ്വയം നശിക്കുന്നു എന്നതുകൊണ്ടല്ല;
അവര്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. സ്വന്തം കുടുംബത്തിനും സമൂഹത്തിനും
പരിസ്ഥിതിക്കും ശാപവും തീരാബാദ്ധ്യതയുമാണ് പുകവലിശീലമാക്കിയ ഒരാള്‍ എന്നകാരണം
കൊണ്ടുകൂടിയാണത്. ബോധമുള്ളവര്‍ മനസിലാക്കട്ടെ!!
ഉപദേശിക്കാന്‍
ഞാനാളല്ലാത്തതുകൊണ്ട് അപേക്ഷിക്കാറുണ്ട് “വലിക്കരുതേ......” എന്ന്.
നാട്ടിലെ
കടത്തിണ്ണയില്‍ നിന്ന് ഒരിക്കല്‍ ‘സിഗരറ്റ്’ വലിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്തിനെ “താങ്കള്‍
വലിച്ചുവിടുന്ന പുക മറ്റുള്ളവരെ കൂടിയല്ലേ ബാധിക്കുന്നത്” എന്ന ‘ഡയലോഗുമായി’ ഉപദേശിക്കാന്‍
ചെന്ന ഒരാളോട് “എന്നാല്‍ സാറ് വലിക്ക് ഞാന്‍ ശ്വസിക്കാം” എന്ന് മറുപടി നല്‍കിയ
സുഹൃത്തിനെ ഇവിടെ പ്രത്യേകം ഓര്‍മ്മിക്കുന്നു. എന്തൊരു വിരോധാഭാസം അല്ലേ!!
ഓരോ
വര്‍ഷവും ഏകദേശം 6 മില്യണ്‍ ആളുകള്‍ പുകയില സംബധമായ രോഗങ്ങള്‍മൂലം മരണപ്പെടുന്നു
എന്ന ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക് നിസാരമായി കാണേണ്ട ഒന്നല്ല. അതില്‍തന്നെ 6
ലക്ഷത്തോളം ആളുകള്‍ മരണപ്പെടുന്നത് നേരത്തെ പറഞ്ഞതുപോലെ ‘പരോക്ഷമായ പുകവലി’ കാരണമാണെന്നത്
ഇനിയും ചിന്തിക്കാന്‍ വൈകിക്കൂടാ. അപ്പോള്‍ ഇത്രയും ഭീകരമായ ഒരു വസ്തുവിനെ നമ്മള്‍
കൂടെ കൊണ്ടുനടക്കണോ ....???????????
ചിന്തിക്കൂ......................
പുകവലി
ഒരു ശീലമല്ല; അത് പ്രാകൃതമായ ഒരു കീഴടങ്ങലാണ്. !!!
(Mukesh)
No comments:
Post a Comment