കാലം; നീ നോക്കാതെപോയ കണ്ണാടി
ഞാന്‍; നീ കാണാതെപോയ നിന്‍റെ പ്രതിഭിംബം
മഴ; നീ അറിയാതെപോയ എന്‍റെ കണ്ണുനീര്‍
കുളിര്; നീ
നല്‍കാതെപോയ നിന്‍റെ സാനിദ്ധ്യം
കാറ്റ്; നിന്നെ തൊടതെപോയ എന്‍റെ നിശ്വാസം
നിലാവ്; നിന്നിലലിയാന്‍ കൊതിച്ച എന്‍റെ പിന്‍നിഴല്‍
വെളിച്ചം; നിന്നിലെരിയാനാശിച്ച എന്‍റെ
നെയ്ത്തിരി
സംഗീതം; നീ പാടാതെപോയോരെന്‍ സ്വരം
പ്രണയം: നീ തെളിയിക്കാതെ പോയ എന്‍റെ ദീപം
നീ; ഞാനറിയാതെപോയ എന്‍റെ ജീവന്‍ !
(മുകേഷ്)
No comments:
Post a Comment