പാതിരാപൂവിന്റെ നിറമുള്ള സന്ധ്യയില്‍
നീയെന്റെ മുറ്റത്ത് വന്നൂ
നീയെന്റെ മുറ്റത്ത് വന്നൂ
വെണ്‍ചാമരത്തിന്റെ ചാരുതയാല്‍ എന്റെ,
നനവുള്ള നൊമ്പരം മാറ്റാന്‍
വിണ്ണിലീ തേരുകള്‍ തീര്‍ത്തു.
കാണിക്കയായ് നീ തന്നോരീ സ്വപ്‌നങ്ങള്‍
എന്‍ ജീവനായ് ഞാനൊരുക്കിവച്ചൂ,
ആരാരും കാണാതെ എഴാം കടലിന്റെ
അങ്ങേതലയ്ക്കല്‍ ഞാനൊളിച്ചുവച്ചു
ഒരുവേള നിന്നിലെ മാനസ സരസ്സിലെ
അതിഥിയെപോലെ ഞാന്‍ വന്നിരുന്നൂ;
അന്നു നീ നല്‍കിയ വിടരാത്ത പുഞ്ചിരി-
ക്കൊപ്പം അലിഞ്ഞെന്റെ മൌനം.
അറിയാതെ നീ അന്നു പാടിയ പാട്ടിന്റെ
ഈണമായ് ഇന്നെന്റെ രാഗം.
പെയ്തൊഴിയാത്തോരി മഴയുടെ നൊമ്പരം
കാണാതെ കണ്ടു ഞാന്‍ എന്‍ കനല്‍വഴിയില്‍.
എന്നിലെ നിശ്വാസമായ് നീ നില്കുമോ എന്‍ സഖീ-
സ്വരമഴയായി നീ മാറുമോ.............
No comments:
Post a Comment