Friday, April 19, 2013

ഇനിയെന്തു നേടുവാന്‍ !


















നിന്‍ പ്രിയ പ്രണയലേപനം പുരണ്ടൊരെന്‍-
ചുണ്ടുകള്‍ക്കിനി;
മറ്റെന്തു രുചിക്കുവാന്‍ അതിനുമേറെയായ്.

നിന്‍ മധുര മൊഴികള്‍ കടന്നോരെന്‍-
ചെവികള്‍ക്കിനി;
മറ്റെന്തു കേള്‍ക്കുവാന്‍ ഇനിയുമാര്‍ദ്രമായ്.

നിന്‍ മൃദുല കരസ്പര്‍ശനം ഏറ്റൊരെന്‍-
കൈകല്‍ക്കിനി;
മറ്റെന്തു നേടുവാന്‍ ഇഹലോകത്തിലിനി.

നീ വീണമീട്ടിയോരെന്‍ അതിലോല-
മാനസത്തിനിനി;
മറ്റെന്തു പാടുവാന്‍ ഇതിലുമീണമായ്.

നിന്‍ രാഗ വദനസ്മിതം കണ്ടൊരെന്‍-
കണ്ണുകള്‍ക്കിനി;
മറ്റെന്തു കാണുവാന്‍ കണ്‍കുളിര്‍ക്കെയിനി.

നീ പാതിചേര്‍ന്നൊരീ എന്‍-
ദേഹത്തിനിനി-
മറ്റെന്താര്‍ജ്ജിക്കുവാന്‍ ഇതിലുമമൂല്യമായ് !!

(മുകേഷ്) 







1 comment:

  1. ഇനിയെത്ര പകലുണ്ടെനിക്കിവിടെ,
    ഇനിയെത്ര രാത്രികളുണ്ടെനിക്കിവിടെ
    ഈ ദൂരമത്രെയും താണ്ടീടുവാന്‍
    ഈ മോഹങ്ങളത്രെയും വിരിയിക്കുവാന്‍
    ഈ ജീവനണയും മുന്‍പേ....

    ReplyDelete