സ്നേഹം തകരുമ്പോള്‍ അല്ല, മറിച്ചു,
വിശ്വാസങ്ങള്‍ തകരുമ്പോള്‍ ആണ് മനുഷ്യര്‍ ശരിക്കും വേദനിക്കുന്നത് ;
വിശ്വാസങ്ങള്‍ കെട്ടിപടുക്കുമ്പോള്‍ അതിന്റെ
നിര്‍മലമായ തലോടലുകള്ലേറ്റ്, മൂല്യകോണുകളില്‍ നിന്നും
സ്നേഹവും തനിയെ ആവിര്‍ഭവിക്കുന്നു ;
പിന്നീട് രണ്ടും ഇണചേര്‍ന്ന്‍, മനസ്സാകുന്ന വഞ്ചിയില്‍
യാത്ര തുടരുന്നു. ഒരു നിര്‍ണ്ണയരഹിത യാത്ര !
ഇവിടെ യാത്ര കടലിലൂടെ ആണ് .
ജീവിതമാകുന്ന അഞ്ജാത സമുദ്രം,
കാറ്റും,കോളും, പേമാരിയും, മഞ്ഞു മലകളും,ഒരു വശത്ത്;
അലയടിച്ചുയരുന്ന തിരമാലകള്‍, അതിനടിയിലൂടെ
ഊളിയിട്ടു പായുന്ന ആക്രമണകാരികളായ ജന്തുജീവികള്‍;
പ്രയാസത്തിന്റെ കൊടുമുടികള്‍ മുന്നില്‍ തിരമാലകളെകാള്‍
ഉയരത്തില്‍ പൊങ്ങിവരുന്നു,
ലക്ഷ്യങ്ങള്‍ക്കു മുന്നില്‍ അസ്ഥികള്‍ ഞെരുങ്ങുന്ന ശബ്ധത്തില്‍
കാഠിനൃത്തിന്റെ ഭീകരത ;
എങ്കിലും അശാന്തികള്‍ക്കപ്പുറം, അങ്ങ് ദൂരെ പ്രതീക്ഷകളുടെ
ഒരു ചെറിയ അഗ്നിനക്ഷത്രം ഉദിപ്പിക്കുവാന്‍
വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നാമ്പുകള്‍ക്കു
കഴിയുന്നു ; അവിടെ ഒരു പുതിയ മനുഷ്യന്‍ ജനിക്കുന്നു.
ഇനിയും ജനിച്ചിട്ടില്ലാത്ത മനുഷ്യന്‍ !!
(Mukesh M)
good
ReplyDelete