പുത്തന്‍
പുലരികള്‍ തേടിയുള്ള യാത്രയില്‍
ഒരു ഡിസംബര്‍
കൂടി പടിയിറങ്ങുന്നു..
ദുരന്തങ്ങളും, യുദ്ധങ്ങളും, ഭീതിയും,
നിറഞ്ഞാടിയ ഒരു വര്‍ഷംകൂടി കടന്നുപോകുന്നു.
നന്മയുടെയും ആഹ്ലാദത്തിന്‍റെയും
വെളിച്ചം എങ്ങോ കണ്ടതുപോലെ ..!!
സ്നേഹമിഴികള്‍ തുറക്കുമ്പോള്‍
ആരോ കുത്തിക്കെടുത്തുന്നതു പോലെ !!
വീണുടഞ്ഞ കണ്ണുനീരുകള്‍ക്ക്
പകരം വെക്കാനൊന്നുമില്ല.
ജീവിച്ചു തീര്‍ത്ത ദിനങ്ങള്‍
ഇനി കടന്നുവരാനുമില്ല.
നഷ്ടമായ നിമിഷങ്ങള്‍ ഒരു വേദനയായി തന്നെ
തുടരുന്നു.
വരാനിരിക്കുന്നത് പ്രതീക്ഷകളുടെ ദിവസങ്ങളാവട്ടെ
സ്നേഹവും, നന്മയും,
ആഹ്ലാദവും പുഞ്ചിരിയും
സൌഹൃദവും സാഹോദര്യവും
നിറഞ്ഞ നാളെകളെ
സ്വപ്നം കണ്ടുകൊണ്ടു
ഉണരാം നമുക്ക്
ഒരു പുതിയ പുലരിയിലേക്ക്. !!
വീണുടഞ്ഞ കണ്ണുനീരുകള്‍ക്ക്
ReplyDeleteപകരം വെക്കാനൊന്നുമില്ല.
ജീവിച്ചു തീര്‍ത്ത ദിനങ്ങള്‍
ഇനി കടന്നുവരാനുമില്ല.നഷ്ടമായ
നിമിഷങ്ങള്‍ ഒരു വേദനയായി തന്നെ തുടരുന്നു...
പുതുവത്സരാശംസകള്‍... മുരളി ജി...
ReplyDelete