കോളേജ്
മാഗസീനില്‍ അച്ചടിച്ചു വന്ന ഒരു സുഹൃത്തിന്‍റെ കവിത:-
ഉള്ളിലെ
പൊള്ളുന്ന ഒരു കവി ഹൃദയം
തുറന്നു
കാട്ടി ഞങ്ങളെ ഒറ്റയടിക്ക്
ഞെട്ടിച്ചുകളഞ്ഞ
വീരന്‍ !!........................................................................................
മലരിതെളെക്കാള്‍
മൃദുലമാമൊരു കൊച്ചു-
മോഹമുണ്ടിന്നെന്‍
മനസ്സില്‍ ,
നീര്‍ക്കുമിളപോല്‍
ലോലമാമൊരു ചെറു-
സ്വപ്നമുണ്ടിന്നെന്‍
സരസ്സില്‍,
കാറ്റുവന്നെത്തുകില്‍
പാറിയകന്നു പോം-
ഒരു
വര്‍ണ മേഘമുണ്ടിന്നെന്‍ നഭസ്സില്‍,
ആഴിതന്നാഴത്തില്‍, ചിപ്പിതന്നുള്ളിലായ്
കാണാതാമോര്‍മ്മതന്‍
മുത്തുമുണ്ട് .
ഇടറിയും
വീണും പിച്ചവച്ചീടവേ
കേട്ടൊരാ
താരട്ടിന്നീണമുണ്ട്.
ഒന്ന്
ചിരിക്കവേ ഉള്ളിന്‍റെ ഉള്ളിലായ്
പെയ്യാന്‍
കൊതിക്കുന്ന കണ്ണീര്‍ മഴയുണ്ട്
സ്നേഹം
വിരിയുന്ന വാടിയുണ്ട്
ഒന്ന്
തളരവേ കൈപിടിച്ചീടുവാന്‍
പിന്നില്‍
നീയെത്തുമെന്നുള്‍ വിളിയും
ഒടുവില്‍
...എല്ലാം മറക്കുവാന്‍...
പിന്നെയുമോര്‍ക്കുവാന്‍
കവിതതന്‍
വറ്റാത്തോരുറവയുണ്ട്
(By:
Rejeesh K R)
കവിതയുടെ ഒരിക്കലും വറ്റാത്ത ഉറവയില്‍ നിന്നും, ഇനിയും ഒരുപാട് മുകുളങ്ങള്‍ വിരിയട്ടെ എന്ന ആശംസകളോടെ !!
ReplyDelete