Sunday, September 1, 2013

ബയോഡാറ്റ

(മിനികഥ)

ഇന്ന് പതിവില്ലാതെ ചാറ്റ് ബോക്സില്‍ അവള്‍ ഒരു കാര്യം ചോദിച്ചു.

“എനിക്ക് ഒരു ബയോഡാറ്റ ഉണ്ടാക്കി തരാമോ”

“ബയോഡാറ്റയോ; എന്താ ഇപ്പൊ ഇങ്ങനെ ഒരു കാര്യം എന്നോട് തന്നെ ചോദിക്കാന്‍; അപ്പോള്‍ ഇത് വരെ ഇതൊന്നും ഇല്ലാതെയാണോ ജോലി തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നെ ?”

ഞാന്‍ ഇത്തിരി പുച്ഛം കലര്‍ത്തി രണ്ടു മൂന്ന് ചോദ്യങ്ങള്‍ ഒരേ മെസേജില്‍ തൊടുത്തുവിട്ടു.

“ഹാ; ഇപ്പൊ അങ്ങനെ ഒന്ന് വേണമെന്നൊരു തോന്നല്‍; മൂന്ന് നാല് വര്‍ഷമായി ഒരേ ജോലി; ഒരേ സ്ഥാപനം; ഒരേ സ്ഥലം; ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്”

അവളുടെ മറുപടി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ എന്നെ തേടിയെത്തി.

“ഞാന്‍ അത്ര വലിയ ബയോഡാറ്റ നിര്‍മ്മാതാവ് ഒന്നുമല്ല; എന്‍റെ ബയോഡാറ്റ തന്നെ, ഞാന്‍ എജെന്‍സിയില്‍ കൊടുത്തുണ്ടാക്കിയതാണ്. ഒരു നല്ല ജോലിക്ക് വേണ്ടിയുള്ള ശ്രമമാണെങ്കില്‍ ചെറിയ ഒരു തുക മുടക്കി ഏതെങ്കിലും ഏജെന്‍സിയില്‍ കൊടുത്തു എഴുതിക്കുന്നതായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക”

ഞാന്‍ എന്‍റെ അഭിപ്രായം അവളുമായി പങ്കുവെച്ചു.

“എനിക്ക് എജെന്‍സിയെ പറ്റി ഒന്നും വലിയ ഐഡിയ ഇല്ല മാഷേ ! ഞാന്‍ തന്നെ ഉണ്ടാക്കിയ ചെറിയ ഒരെണ്ണം ഉണ്ട്, മാഷ്‌ അതൊന്നു വിപുലീകരിച്ചു തന്നാ മതി; വളരെ കുറഞ്ഞ വാക്കില്‍, സമയം പോലെ”

അവള്‍ അത്രയും പറഞ്ഞപ്പോള്‍ ആ റിക്വസ്റ്റ് തിരസ്ക്കരിക്കാന്‍ കഴിഞ്ഞില്ല.

എന്തായാലും ഇപ്പോള്‍ കൈവശമുള്ളത് അയക്കൂ; ഞാന്‍ ശ്രമിക്കാം എന്ന് മാത്രം പറഞ്ഞ് ആ ചാറ്റ് ബോക്സ് ഞാന്‍ ക്ലോസ് ചെയ്തു.
..................................................................................

അവള്‍; വെറും രണ്ടുമാസം മാത്രം പഴക്കമുള്ള ഒരു ഓണ്‍ലൈന്‍ സൗഹൃദം; ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ‘ഹായ്’ പറഞ്ഞ് ചാറ്റ് ബോക്സില്‍ വരും, തിരിച്ചു ഒരു ‘ഹായ്’ പറച്ചിലിലോ അല്ലെങ്കില്‍ ചില കുശലാന്വേഷണങ്ങളിലോ ഒതുങ്ങി ഓരോ പ്രാവശ്യവും ചാറ്റുകള്‍ ‘ഓഫ്‌ മോഡിലേക്ക്’ പോയിക്കൊണ്ടിരുന്നു. കൂടുതലായി ഒന്നും അറിയില്ല  അവളെ പറ്റി; ഒരു മലയാളി പെണ്‍കുട്ടി; കുറച്ചു വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്യുന്നു. അത്രയുമാണ് എന്‍റെ അറിവിലെ അവള്‍ !

പക്ഷേ എന്തുകൊണ്ടോ ഓരോ പ്രാവശ്യവും ചാറ്റ് ബോക്സുകള്‍ അടഞ്ഞു കഴിയുമ്പോള്‍ അവള്‍ എന്തോ പറയാന്‍ ബാക്കിവെച്ചിട്ട്‌ പോകുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഇന്നലെ രാത്രി കുറച്ചേറെ അവള്‍ സംസാരിച്ചു; ‘ഇപ്പോള്‍ കുറച്ചു ഫ്രീ ആണ്; സോ, നമുക്ക് കുറച്ചു ‘സൊറ’ പറയാം’ എന്ന മുഖവുരയുമായാണ് അവള്‍ വന്നത്. പക്ഷേ കൂടുതല്‍ എന്തെങ്കിലും സംസാരിച്ചോ എന്ന് ചോദിച്ചാല്‍, ഇല്ല; കുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍; പഴയ ചില സുഹൃത്തുക്കളെ കുറിച്ച്; അത്ര തന്നെ !! ഞാന്‍ ചോദിച്ച പല ചോദ്യങ്ങള്‍ളും ഉത്തരമില്ലാതെ, അനാഥമായി ചാറ്റ് ബോക്സിന്‍റെ കാണാപ്പുറങ്ങളിലേക്ക് നൂഴ്ന്നിറങ്ങി മറഞ്ഞുപോയി.

ഇന്ന് രാവിലെ വീണ്ടും പതിവില്ലാതെ ചാറ്റില്‍ വന്നതും, അവിചാരിതമായി ബയോഡാറ്റയുടെ കാര്യം പറഞ്ഞതും എന്നില്‍ കുറച്ചൊന്നുമല്ല അമ്പരപ്പുണ്ടാക്കിയത്.
‘ഇന്ന് ജോലിക്ക് പോയില്ലേ’ എന്ന് ചോദിച്ചപ്പോള്‍ ‘നല്ല സുഖമില്ല അതുകൊണ്ട് ലീവ് എടുത്തു’ എന്നും പറഞ്ഞു. 
..........................................................................................
ഉച്ചയോടെ മൊബൈലില്‍ നോട്ടിഫികേഷന്‍ വന്നു; ഒരു പുതിയ ഇമെയില്‍ വന്നിട്ടുണ്ട്. മെയില്‍ തുറന്നുനോക്കി; അതെ, അത് അവളുടെ ഇമെയില്‍ ആണ്. സബ്ജെക്റ്റ് ലൈനില്‍ ‘ബയോഡാറ്റ’ എന്ന് എഴുതിയിട്ടുണ്ട്. അതില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലില്‍ ക്ലിക്ക് ചെയ്തു. നെറ്റ് കുറച്ചു സ്ലോ ആണ്. അറ്റാച്ച് ചെയ്തിരിക്കുന്ന വേര്‍ഡ്‌ ഫയല്‍ പതിയെ പതിയെ നാണത്തോടെ എന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ തുറക്കപ്പെട്ടു.

മുകളില്‍ അവളുടെ പേര് വലിയ കറുത്ത അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്; കൂടുതല്‍ വായിക്കാതെ മൌസ് താഴോട്ടുരുട്ടി നോക്കി.
‘ഭാഗ്യം; എല്ലാം കൂടി ഒരു പേജ് മാത്രമേയുള്ളൂ, വേഗം തന്നെ കുറച്ചു മെച്ചപ്പെടുത്തി തിരിച്ചയചു കൊടുക്കാം’ എന്നാശ്വസിച്ച്‌ മൌസ് വീണ്ടും മുകളിലേക്ക് തന്നെ ഉരുട്ടിക്കയറ്റി.

വലിയ അക്ഷരങ്ങളില്‍ എഴുതിയ അവളുടെ പേരിനു താഴെ ‘കരിയര്‍ ഒബ്ജെക്റ്റിവ്’ എന്ന തലക്കെട്ടില്‍ കുറച്ചു വാക്കുകളാല്‍ തീര്‍ത്ത വാചകങ്ങള്‍;

അതിനു താഴെ, പ്രവര്‍ത്തിപരിചയം, ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍

അതിനും താഴെ ‘പേര്‍സണല്‍ ഇന്‍ഫോര്‍മേഷന്‍’; ഇങ്ങനെ പോയി ആ ബയോഡാറ്റയുടെ ഘടന.

അത്രയും സങ്കീര്‍ണ്ണമായ ഒരു പ്രൊഫൈല്‍ ഞാന്‍ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.

അതിലെ ഓരോ വാക്കുകളും, വാചകങ്ങളും, ഒരായിരം അമ്പുകളുടെ മൂര്‍ച്ചയോടെ എന്‍റെ കണ്ണുകള്‍ക്കുള്ളിലേക്ക് തുളഞ്ഞു കയറി; അവ ഉള്ളിന്‍റെയുള്ളില്‍ എവിടെയോ തട്ടി ചിന്നി ചിതറി !!

ആരോ വരുത്തിവച്ച പോലെ ഒരു നിശബ്ധത !!

എങ്ങനെ ഈ ബയോഡാറ്റ വിപുലീകരിക്കും എന്നെ ചിന്ത വിദൂരങ്ങളില്‍ പോലും അപ്പോള്‍ എന്‍റെ ഉള്ളില്‍ ഉണ്ടായില്ല. എത്ര മനോഹരമായി രൂപപ്പെടുത്തിയാലും, ഏതുതരത്തില്‍ ഉള്ള ഒരു ജോലിയായിരിക്കും ഈ ബയോഡാറ്റ മുന്നില്‍ വെച്ച് അവള്‍ തേടാന്‍ പോകുന്നത് എന്ന ചിന്തയും അതോടൊപ്പം എന്നെ വല്ലാതെ അലട്ടി.

ഞാന്‍ അവളോട്‌ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ആ ബയോഡാറ്റയില്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. ഒരുപക്ഷേ ബയോഡാറ്റ വിപുലീകരിക്കുക എന്നതിലുപരി, അവളെ എനിക്ക് വിശദമായി പരിചയപ്പെടുത്തുക എന്നത് തന്നെയായിരിക്കണം അവള്‍ ഉദേശിച്ചതും !!

പേജ് വീണ്ടും മുകളിലേക്ക് പോയി, അവസാനത്തെ ഖണ്ഡികയില്‍ ‘ഡിക്ലറേഷന്‍’ എന്ന തലക്കെട്ടില്‍ ‘മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം എന്‍റെ ഏറ്റവും നല്ല അറിവിനാലും ബോധത്താലും ശരിയും യാഥാര്‍ത്യവുമാണ്’ എന്ന് സ്ഥാപിക്കുന്ന സത്യപ്രസ്താവന.

അതിനും താഴെ,

അവള്‍- ചുവന്ന അക്ഷരങ്ങളില്‍ അവളുടെ പേര്;
# 412/7, റെഡ് സ്ട്രീറ്റ്, കാമാത്തിപുര,
ഗ്രാന്‍റ് റോഡ്‌ (ഈസ്റ്റ്‌), മുംബൈ- 14

ഒപ്പ്.

.......................................................The End.................................................................

110 comments:

  1. അറിഞ്ഞോ അറിയാതെയോ ജീവിതത്തിന്‍റെ ഇരുണ്ട തെരുവുകളില്‍ എത്തിപ്പെടുന്ന; അന്ധത ബാധിച്ച ഒരുവന്‍റെ ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ വേണ്ടി വിധിക്കപ്പെട്ട ഒരു കൂട്ടം സഹോദരിമാര്‍ക്ക് വേണ്ടി !!

    ReplyDelete
  2. ബയോ ഡാറ്റകളില്‍ തെളിയാത്ത ജീവിതങ്ങള്‍. അല്ലെ?

    ReplyDelete
    Replies
    1. എത്രയെത്ര മായ്ച്ചാലും മായാത്ത കരിപിടിച്ച ചില ജീവിതങ്ങള്‍ അജിത്തേട്ട!
      നന്ദി; സ്നേഹം !!

      Delete
  3. ആ കൂട്ടുകാരി ആരാണെന്ന് പറയാതെ പറഞ്ഞ ഒരു കഥ; വായനക്കാരനെ ചിന്തിപ്പിക്കുകയും അതേസമയം അങ്ങനെ ഒരു ജീവിതം തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അല്ലെങ്കില്‍ കുറെ പെണ്‍കുട്ടികളുടെ മാനസിക വ്യഥയും വായനില്‍ ലഭിക്കുന്നു.
    ഇഷ്ടമായി, നല്ല കഥ .....

    സണ്ണി പാപ്പച്ചന്‍
    മട്ടന്നൂര്‍

    ReplyDelete
    Replies
    1. നന്ദി; സണ്ണിച്ച, വിലപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെച്ചതിന്.
      വീണ്ടും വരിക.

      Delete
  4. കഥ വായിച്ചു. നന്നായിരിക്കുന്നു. പ്രത്യേകിച്ച്‌ ക്ലൈമാക്സ്. എല്ലാം മനസ്സിലായപ്പോൾ കഥാനായകൻ വിശദീകരിക്കാൻ പ്രയാസമായ വിചാരങ്ങള്ക്ക് അടിമപ്പെട്ടത്‌ അങ്ങിനെതന്നെ വായനക്കാരിലും എത്തിച്ചു. ആശംസകൾ.
    പിന്നെ, ഇത് മിനി കഥ അല്ല, ചെറുകഥ ആണെന്നാണ്‌ എനിക്ക് തോന്നിയത്.

    ReplyDelete
    Replies
    1. സര്‍, ഒരുപാട് സന്തോഷം,ഇവിടം വരെ വന്നു നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ചതില്‍
      നന്ദി; സ്നേഹം, വീണ്ടും വരിക.

      Delete
  5. ഈ ഒരു രീതി ഇഷ്ടപ്പെട്ടു ബയോഡാറ്റ.പിന്നൊരു കാര്യം ഇതെനിക്കും അനുഭവമുണ്ട് :)

    ReplyDelete
    Replies
    1. സന്തോഷം അനീഷ്‌ ഭായ്; നല്ല അഭിപ്രായത്തിനു. പിന്നെ ഇത് എന്‍റെ അനുഭവമൊന്നുമല്ല; ഒരാശയം മനസ്സില്‍ തോന്നിയപ്പോള്‍ എഴുതി എന്നുമാത്രം.
      നന്ദി; സ്നേഹം.

      Delete
  6. looking for A better opportunity, can you please help her?

    ReplyDelete
    Replies
    1. ഞാനും ആരിഫ് ഭായിയും അടക്കമുള്ള ഒരുപാട്പേരുടെ സഹായം അവര്‍ക്കാവശ്യമുണ്ട്; ആ നരക ജീവിതത്തില്‍ നിന്നും ഒന്ന് കരകയറാന്‍.!!
      ഒന്ന് മനസറിഞ്ഞു പുഞ്ചിരിക്കാന്‍ !!

      നന്ദി .

      Delete
  7. ഹൃദയസ്പര്‍ശിയായിരിക്കുന്നു കഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ, ഈ നല്ല അഭിപ്രായത്തിനു; മുടങ്ങാതെ ഇവിടെയെത്തി ഓരോ പോസ്റ്റുകളും വായിച്ചു സ്നേഹം പങ്കുവെക്കുന്നതിനു.
      നന്ദി.

      Delete
  8. അപൂര്‍ണ്ണമായ ചാറ്റുകളില്‍ തങ്ങളുടെ ബയോഡാറ്റ മെച്ചപ്പെടുത്താന്‍ പറ്റിയ ഹൃദയാലുക്കളെ തിരയുന്ന സഹോദരിമാര്‍....

    താങ്കള്‍ക്ക് അത് തിരിച്ചറിയുവാന്‍ കഴിഞ്ഞു.. പക്ഷേ ഇവരുടെ ബയോഡാറ്റ മെച്ചപ്പെടുത്തുവാന്‍ നമുക്ക് കഴിയുമോ ???????????????????????????????????

    വളരെ മാനങ്ങളുള്ള കഥ.

    ReplyDelete
    Replies
    1. അവരുടെ ബയോഡാറ്റയില്‍ ഒരുപ്രാവശ്യം എഴുതിപ്പിടിപ്പിച്ച വരികള്‍ തിരുത്തി എഴുതുവാന്‍ കഴിയുമോ എന്നറിയില്ല; എങ്കിലും നമുക്കിടയില്‍ നിന്നും ഇനി മറ്റൊരു സഹോദരികൂടി ആ ഇത്തരം ഒരു സാഹചര്യത്തിലേക്ക് വഴിമാറിപ്പോകാതെ ശ്രമിക്കാം നമുക്ക് കഴിഞ്ഞേക്കാം.

      നന്ദി സര്‍; നല്ല അഭിപ്രായം പങ്കുവെച്ചതിന്.

      Delete
  9. നന്നായി പറഞ്ഞു !! ചിത്രത്തില്‍ തെളിയാത്ത ജീവിതങ്ങള്‍ !!

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ഭായ്. വായനയ്ക്കും അഭിപ്രായത്തിനും.
      വീണ്ടും വരിക.

      Delete
  10. ഹൃദയസ്പര്‍ശിയായിരിക്കുന്നു കഥ ,ബയോ ഡാറ്റകളില്‍ തെളിയാത്ത ജീവിതങ്ങളല്ലേ? ആശംസകള്‍ നേരുന്നു...

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.
      വീണ്ടും വരിക.

      Delete
  11. മുകേഷ് ഭായ് നല്ല ആശയം,അവസാനം വരെ വായിക്കേണ്ടി വന്നു ഇതിന്റെ ക്ലൈമാക്സ് പിടി കിട്ടാൻ.അഭിനന്ദനങ്ങൾ ...

    ReplyDelete
    Replies
    1. നന്ദി നസീര്‍ ഭായ്, ആദ്യവരവിനും, നല്ല അഭിപ്രായത്തിനും.

      Delete
  12. പാവം പെണ്‍കുട്ടി ...
    കഥ ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി; ചേച്ചി. വീണ്ടും വരിക.

      Delete
  13. ചാറ്റിലൂടെത്തുന്നവർ

    ReplyDelete
    Replies
    1. അതെ, ചിലര്‍ അങ്ങനെയും കടന്നു വരും.
      നന്ദി

      Delete
  14. കൊള്ളാം ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി റോബിന്‍, നല്ല വാക്കുകള്‍ക്ക്.

      Delete
  15. നന്നായിരിക്കുന്നു കഥ. ആശംസകൾ...

    ReplyDelete
    Replies
    1. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി; സ്നേഹം.സര്‍.
      വീണ്ടും വരിക.

      Delete
  16. ഇത്രയും വര്‍ഷം തികഞ്ഞ ആത്മാര്‍ത്ഥതയോടെ ചെയ്യേണ്ട ഒരു ജോലിയായിരുന്നോ അത് ?
    ജീവിതത്തിലെ ഏതു സാഹചര്യം ആയിരിക്കും അവള്‍ക്കു ഇങ്ങനെ ഒരു പ്രഫൈല്‍ നേടികൊടുക്കാന്‍ കാരണമയിട്ടുണ്ടാവുക ?
    ഇനി എന്താണ് അവളുടെ ഭാവി, ജീവിതം, കുടുംബം ???

    ReplyDelete
  17. ഈ പെണ്‍കുട്ടികളുടെ ബയോഡാറ്റ ഈ വിധം എഴുതിക്കൊടുക്കുന്ന ഏജന്‍സി ഏതാണ്? സാഹചര്യമോ? വിധിയോ?

    നല്ല കഥ .. ആശംസകള്‍...,..

    ReplyDelete
    Replies
    1. ചിലപ്പോള്‍ സാഹചര്യം; ചിലപ്പോള്‍ വിധി, ചിലപ്പോള്‍ ഇത് രണ്ടും, എങ്ങനെയായാലും എത്ര ആത്മസംഘര്‍ഷത്തോടെ ആയിരിക്കും ഒരു പെണ്‍കുട്ടി ഇതിലേക്ക് ഇറങ്ങി ചെല്ലുക..ആലോചിക്കുമ്പോള്‍ പേടി തോന്നുന്നു. !!
      നന്ദി വായനയ്ക്കും നല്ല വാക്കുകള്‍ക്കും, ഡോക്ടര്‍.

      Delete
  18. Replies
    1. നന്ദി; വീണ്ടും വരിക.

      Delete
  19. Replies
    1. ആരും ദൈവത്തെ വിളിച്ചുപോകും, ഇത്തരം സാഹചര്യങ്ങളില്‍ !!
      നന്ദി

      Delete
  20. അല്ലെങ്കിലും ബ്ലോഗില്‍ നന്നായി എഴുതുന്നവരൊക്കെ എന്റെ നാട്ടുകാരാ!


    (നന്നയിട്ടുണ്ടെഡാ മുകിലേ)

    ReplyDelete
    Replies
    1. നന്ദി; സ്നേഹം യാച്ചൂസ്. ഈ നല്ല വാക്കുകള്‍ക്ക്

      Delete
  21. ബയോഡാറ്റയിലൂടെ സ്വയം വെളിപ്പെടുത്താൻ ശ്രമിച്ച സഹോദരിയെ ഒരു ചെറുകഥയിലൂടെ നന്നായി അവതരിപ്പിച്ചു മുകേഷ്...

    ReplyDelete
    Replies
    1. നന്ദി ചേച്ചി. വീണ്ടും വരിക.

      Delete
  22. ചാറ്റിലൂടെ ഒരു ജീവിതം തേടി. നല്ല കഥ .. ആശംസകള്‍...,..

    ReplyDelete
    Replies
    1. നന്ദി നിധീഷ് ഭായ്.

      Delete
  23. പറയാതെ പറഞ്ഞ ഒത്തിരി കാര്യങ്ങള്‍ ..

    നന്നായിരിക്കുന്നു...

    ആശംസകള്‍ ..

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.

      Delete
  24. വേദനൈപ്പിക്കുന്ന വരികള്‍..

    ReplyDelete
  25. പിടിച്ചുകുലുക്കി കളഞ്ഞു ഭായ് .. വളരെ നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. നന്ദി ആദര്‍ശ് ഭായ്.

      Delete
  26. അങ്ങനെ എത്രപേർ; ബയോഡേറ്റ ഉള്ളവരും ബയോഡേറ്റ ഇല്ലാത്തവരും..

    ഇടക്ക് FB യിൽ കുറേ ഷെയർ ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ടായിരുന്നു.. വിദേശത്ത് സ്കോളർഷിപ്പ് കിട്ടി ഉപരിപഠനത്തിന് പോകാൻ തയ്യാറെടുക്കുന്ന ചുവന്ന തെരുവിലെ ഒരു പെൺകുട്ടിയുടേത്..!

    കഥ നന്നായി..!!

    ReplyDelete
    Replies
    1. അതെ; ചിലരെങ്കിലും അവിടുന്ന് രക്ഷപ്പെടുന്നുണ്ട്;
      പലരും ശ്രമിക്കുന്നുണ്ട് ചിലര്‍ക്ക് മാത്രം അത് സാധ്യമാകുന്നു.
      വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി; സ്നേഹം.

      Delete
  27. വ്യത്യസ്ഥമായ കഥാതന്തു
    ലളിതമായ ശൈലി
    മിനിക്കഥയുടെ ലേബല്‍ അല്ലെങ്കിലും നല്ല ഒരു വായനാനുഭവം നല്‍കി
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി; സ്നേഹം, ഇസ്മയില്‍ ഭായ്.

      Delete
  28. കഥ നന്നായിട്ടുണ്ട്...
    തുടക്കം മുതല്‍ ഉള്ള ചാറ്റിംഗ്പോലുംവളരെ സ്വാഭാവികമായി തോന്നിച്ചു...തികച്ചും ഭാവനയാണ് ഇത് എന്നത് മറന്നുപോകുന്നു...
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഷൈജു ഭായ്; വായനയ്ക്കും നല്ല അഭിപ്രായത്തിനും.

      Delete
  29. അവളെന്ന യാഥാർത്ഥ്യത്തെ ചുരുളഴിച്ച ബയോഡാറ്റ ഏറെ ആകർഷിച്ചു..
    ആകാംക്ഷയോടെ അന്ത്യത്തിലെത്താനായി വായനക്കാരനു..
    ഒതുക്കമുള്ള കഥ...ആശംസകൾ

    ReplyDelete
    Replies
    1. ആശയത്തോട് ഇഴുകിചേര്‍ന്നു വായിക്കാന്‍ കഴിഞ്ഞു എന്നറിയുന്നതില്‍ സന്തോഷം.
      നന്ദി.

      Delete
  30. കഥ നന്നായി...ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞ അഭിപ്രായം പിന്‍ ചെയ്യുന്നു...

    ReplyDelete
  31. രക്ഷപെടാൻ ആഗ്രഹിക്കാത്ത ആരേലും ഉണ്ടോ ?
    നന്നായിരിക്കുന്നു ക്ലൈമാക്സ് .....

    ReplyDelete
    Replies
    1. തീര്‍ച്ചയായും എല്ലാവരും രക്ഷ ആഗ്രഹിക്കുന്നുണ്ട് പൈമ; പ്രത്യേകിച്ചും ഇത്തരം സാഹചര്യങ്ങളില്‍ വന്നുപെട്ടുപോയവര്‍..
      നമുക്ക് പ്രത്യാശിക്കാം.
      നന്ദി.

      Delete
  32. നന്നായിരിക്കുന്നു-- എന്നാലും ഇതിലും ഒരു പടി കൂടി മുകളില്‍ കയറി എഴുതാന്‍ കഴിവുള്ള ആളാണ്‌---ശ്രമിക്കുമല്ലോ--

    ReplyDelete
    Replies
    1. തീര്‍ച്ചയായും, നന്ദി ഈ പ്രോത്സാഹനത്തിന്.

      Delete
  33. Awsom....really touching...expecting more...

    ReplyDelete
  34. നന്നായിരിക്കുന്നു എന്നെപോലുള്ള സാധാരണക്കാരന് വായിച്ചു മനസ്സിലാക്കാന്‍ പറ്റിയ വിധത്തില്‍ വിവരിച്ചതിന് നന്ദി ..!

    അഭിനന്ദനങള്‍.. :)

    ReplyDelete
  35. ജീവിതത്തില്‍ വിധിയെ പഴിച്ചു കഴിയുന്ന ഇതുപോലെയുള്ള ഒരുപാടുപേര്‍ നമുക്കിടയിലുണ്ട്, ചിലരെ നമ്മള്‍ കാണുന്നു, ചിലര്‍ അങ്ങനെ അങ്ങനെ ഇരുള്‍ വഴികളില്‍ നിന്നും കരകയറാനാവാതെ മുങ്ങിത്താഴുന്നു.

    നല്ല ആകാംഷയോടെ വായിച്ചു; കഥ. ആശംസകള്‍. !!

    വിപിന്‍ മോഹന്‍,
    തലശ്ശേരി.

    ReplyDelete
    Replies
    1. നന്ദി വിപിന്‍ ഭായ്. വീണ്ടും വരിക.

      Delete
  36. സങ്കീർണ്ണമായ ജീവിതത്തിലെ വർണ്ണാഭമായ കാഴ്ച്ചകൾക്കപ്പുറത്തെ ഉൾതുടിപ്പുകൾ. ഓരോ ബയോഡാറ്റകൾക്കും പറയാനുണ്ട് കഥകൾ.... ജീവിതങ്ങൾ..... നല്ല കഥ. ആശംസകൾ..........

    ReplyDelete
    Replies
    1. നമ്മള്‍ ഇനിയും കാണാത്ത ഒരുപാട് സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ജീവിതങ്ങള്‍ ഉണ്ടാകും എന്ന് തോന്നുന്നു സാദിക്ക് ഭായ്.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.

      Delete
  37. തിരുത്തിയാലും പാടുകള്‍ അവശേഷിപ്പിക്കുന്ന ജീവിത രേഖകള്‍
    ...നന്നായി,ഒതുക്കമുള്ള കഥ.

    ReplyDelete
    Replies
    1. അതെ രൂപേഷ് ഭായ്, തിരുത്തപ്പെടാന്‍ കഴിയാത്ത ചില തലവരകള്‍.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.

      Delete
  38. ഒരു പ്രണയ കഥയുടെ പിന്നാംപുറംഗളിലേയ്ക് ഊളിയിട്ടെറങ്ങാൻ കൊതിച്ച വായനക്കാരനെ, നൊമ്പരത്തിൽ ചാലിച്ച ജീവിത യാധാര്ത്യങ്ങളെ വെളിപെടുത്തിയ കഥ.

    അഭിനന്ദനങ്ങൾ,
    ജോണ്‍സൻ, ഇടുമ്പ.

    ReplyDelete
    Replies
    1. ജോണ്സന്‍ ഭായ്; നന്ദി ഈ ആദ്യവരവിന്, വായനയ്ക്ക്, നല്ല അഭിപ്രായത്തിനു. ഒരു ജീവിത രേഖ ചൂണ്ടിക്കാണിച്ചു, അത്രേയുള്ളൂ.

      Delete
  39. ഈ മാസം വായിച്ചതില്‍ വെച്ചു ഏറ്റവും ബെസ്റ്റ്.... :)

    ReplyDelete
    Replies
    1. നന്ദി, ജാസി, ഈ പ്രചോദനം നല്‍കുന്ന വാക്കുകള്‍ക്ക്.

      Delete
  40. സംഗതിയൊക്കെ കൊള്ളാം....തീക്ഷ്ണമായ ജീവിത യാഥാര്‍ത്യങ്ങളിലെ പൊള്ളുന്ന നഗ്ന സത്യങ്ങള്‍ ,കേള്‍ക്കാന്‍ വിഷമമുണ്ടാക്കി കൊണ്ടിരിക്കും !!
    എങ്കിലും എന്റെ ബയോഡാറ്റ എപ്പോള്‍ ഉണ്ടാക്കി തരും .......!
    അസ്രൂസാശംസകള്‍ :)

    ReplyDelete
    Replies
    1. പലപ്പോഴും ആരാലും അറിയപ്പെടാതെ കഴിയുന്ന ചിലരുടെ യാഥാര്‍ത്യങ്ങള്‍ നമ്മളെ ശരിക്കും വിഷമിപ്പിക്കും.
      നന്ദി അസ്രൂസ് ഭായ്.

      Delete
  41. തീം കൊള്ളാം - മോശം അവതരണം. ലെങ്ങ്ത് കൂട്ടാൻ കരുതിക്കൂട്ടി ശ്രമിച്ചത് മുഴച്ചു നില്ക്കുന്നു.
    നല്ല കഥകൾ പ്രതീക്ഷിക്കുന്നു.
    നന്ദി.

    ReplyDelete
    Replies
    1. കൂടുതല്‍ നന്നാക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും ശിഹാബ് ഭായ്.
      നന്ദി.

      Delete
  42. മുകേഷ്! നന്ദി .. ഇതൊരു തമാശ കഥ ആയിരിക്കും എന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത്. പ്രതീക്ഷികാത്തിടത് കൊണ്ട് കെട്ടിയപ്പോള്‍ അമ്പരന്നു പോയി! ഇനിയുമിനിയും നല്ല നല്ല രചനകള്‍ ഉണ്ടാകട്ടെ. ആശംസകള്‍!

    ReplyDelete
    Replies
    1. വായിക്കാന്‍ വിട്ടുപോയിട്ടുണ്ടാകും എന്ന് തോന്നിയത്കൊണ്ടാണ് നേരിട്ട് അറിയിച്ചത്. ഒരാശയം മനസ്സില്‍ തോന്നിയപ്പോള്‍ ഈ രൂപത്തില്‍ ആക്കി എന്ന്മാത്രം. നന്ദി.

      Delete
  43. ഇതുപോലെ എത്രയോ പേര്‍ .........മുകേഷ് കണ്ടിട്ടും കാണാതെ പോവുന്ന സത്യങ്ങള്‍

    ReplyDelete
    Replies
    1. അതെ; ചില സത്യങ്ങള്‍ കണ്ണടപ്പിക്കുന്നു.
      നന്ദി.

      Delete
  44. Vayanayude puthiya Mughangal...!

    Manoharam, Ashamsakal...!!!

    ReplyDelete
    Replies
    1. നന്ദി സുരേഷ് ഭായ്, ഈ നല്ല വാക്കുകള്‍ക്ക്.

      Delete
  45. നന്നായി അവതരിപ്പിച്ചിരിക്കുന്നൂ...

    ഇത് ഒരു ഒന്നൊന്നര ബയോഡാറ്റയായല്ലോ..ഭായ്

    ReplyDelete
    Replies
    1. ആദ്യവരിലുള്ള സന്തോഷം അറിയിക്കുന്നു.
      നന്ദി.

      Delete
  46. ലളിതമാണ് ശൈലി....
    ആശയവും അവതരണവും ഇഷ്ടമായി...
    ആശംസകള്..

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി അഷറഫ് ഭായ്.

      Delete
  47. evideyokkeyo irunnu samsarichu,naattuvarthamanagal pankuvechu kurachu per..mindaan aarum varaathirikkan red symbol ittu mattu chilar... ithinidayil type cheythidunna chila varikalil aswasavum , prachodhanavum okke aayi maarunna vere chilar.. onnu chinthikkan preranayaayi eee rachana.. nannayittundu mashe...

    lakshmi pillai

    ReplyDelete
    Replies
    1. ആഴത്തിലുള്ള വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ലക്ഷ്മി. ഞാന്‍ കരുതി വായിക്കാന്‍ വിട്ടുപോയിട്ടുണ്ടാകുമോ എന്ന്, വരാന്‍ വൈകിയപ്പോ.
      സന്തോഷം.

      Delete
  48. Nannayeetundu and again nalla kathakal pradheekshekkunu...


    Vinod kumar N

    ReplyDelete
    Replies
    1. നന്ദി സര്‍. വായിക്കുന്നു എന്നറിയുന്നതില്‍.

      Delete
  49. ഹോ...!
    ഇത് വെറുമൊരു കഥയല്ല,
    അനുഭവം,നേർമ്മയായ അനുഭവം.!
    വളരെ സത്യസന്ധമായ അനുഭവമാണിതെന്ന് തോന്നുന്നു.
    എന്റെ സുഹൃത്തിന് ഇങ്ങനൊരു അനുഭവമുണ്ടായിട്ടുണ്ട്,
    അത്തരമൊരു അനുഭവമാണിതെന്ന് തോന്നുന്നു. അത്രയ്ക്കും നല്ലതായി ഇതിലെല്ലാം പറഞ്ഞിട്ടുണ്ട്.

    ഇങ്ങനൊരു അഭിപ്രായമിടാനാണെനിക്കാഗ്രഹം,
    പക്ഷെ സത്യമല്ലാത്ത അഭിപ്രായങ്ങളിടുന്നതിനേക്കാൾ നല്ലതാണല്ലോ വളരെ സത്യമായി ഹൃദയത്തിൽ നിന്നൊരു അഭിനന്ദനം തരുന്നത്,ഇത്തരം ചിന്തകൾക്ക്.!
    ആശംസകൾ.

    ReplyDelete
    Replies
    1. പ്രിയ മനു ഭായ്,
      ഇവിടെ എത്താന്‍ വൈകിയപ്പോള്‍, ശങ്കിച്ചു, പോസ്റ്റ്‌ കണ്ടില്ലേ എന്ന്. ഇപ്പോള്‍ സമാധാനമായി. നല്ലതായാലും മോശമായാലും, പോസ്റ്റിനു താഴെ ലഭിക്കുന്ന അഭിപ്രായങ്ങളാണല്ലോ ഓരോ ബ്ലോഗ്ഗെര്‍ക്കും പ്രജോദനമാകുന്നത്. നല്ല വായനയ്ക്കും അഭിനന്ദനത്തിനും സ്നേഹത്തിനും നന്ദി.

      Delete
  50. ലളിതമായി ഒരു നല്ല കഥ പറഞ്ഞു .... അഭിനന്ദനങ്ങള്‍ മുകേഷ് ഭായ് .... :)

    ReplyDelete
    Replies
    1. വായിച്ച് അഭിപ്രായം അറിയിച്ചതില്‍ നന്ദി രജീഷ് ഭായ്.
      വീണ്ടും വരിക !!

      Delete
  51. മനസ്സില് ഒരു വിങ്ങൽ.. എത്ര പെണ്‍കുട്ടികൾ ഉണ്ടാവും ഇത് പോലെ കഷ്ടപെടുന്നവർ.. സങ്കടമായി.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം അഷ്ക്കര്‍ ഭായ്.
      വീണ്ടും കാണാം. !!

      Delete
  52. ചില ജീവിതങ്ങൾ.
    നല്ല കഥ. ആശംസകൾ !

    ReplyDelete
    Replies
    1. നന്ദി ഗിരീഷ്‌ ഭായ്,

      Delete
  53. ചെറുതെങ്കിലും ചിന്തിപ്പിച്ച കഥ....ഭാവുകങ്ങള്‍. .

    ReplyDelete
    Replies
    1. വായിച്ച് അഭിപ്രായം അറിയിച്ചതില്‍ നന്ദി കണ്ണന്‍ !!
      വീണ്ടും കാണാം !

      Delete
  54. Replies
    1. നന്ദി; അശ്വതി. ധ്വനിയിലേക്കുള്ള ആദ്യവരവിനും, വായനയ്കും, നല്ല അഭിപ്രായത്തിനും. വീണ്ടും വരിക..

      Delete
  55. മനോഹരം..
    വരികൾക്കിടയിലൊരു നിസ്സഹായത തെളിഞ്ഞു കാണാം..

    ReplyDelete
    Replies
    1. വായിച്ച് അഭിപ്രായം അറിയിച്ചതില്‍ നന്ദി അഭിജിത്ത്.
      വീണ്ടും കാണാം.

      Delete
  56. supparayirunnutta, ninnil ninnu eniyum nalla rachanakal predheeshikkunu. Thanks..

    ReplyDelete
    Replies
    1. നന്ദി, ഈ നല്ല വാക്കുകള്‍ക്കു.. കപില്‍.

      Delete