സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഓരോ പൌരന്‍റെയും നിഷേധിക്കപ്പെടുന്ന ‘സ്വാതന്ത്യ്രത്തിന്‍റെയും പൌരാവകാശത്തിന്‍റെയും ഏറ്റവും
ഒടുവിലത്തെ ഉദാഹരണമാണ് വരാനിരിക്കുന്ന സെന്‍ട്രല്‍ മോണിട്ടരിംഗ് സിസ്റ്റം അഥവാ CMS
എന്ന തലയ്ക്കു മുകളിലെ ‘വാള്‍’. പേരില്‍ നിന്നു തന്നെ മനസിലാക്കാം നിരീക്ഷണമാണ്
ഉദേശമെന്ന്. ‘ബിഗ് ബ്രദര്‍’ (Big Brother); അങ്ങനെയാണ് ഓമനപ്പേര്. വ്യക്തമായ ധാരണ ഇല്ലായ്മയോ, അല്ലെങ്കില്‍
പിന്നണിയില്‍ അവരുടെ കൂടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് കൊണ്ടോ എന്തോ,
രാഷ്ട്രീയതലത്തില്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി
കാണുന്നില്ല. അല്ലെങ്കിലും സൈബര്‍
നിയമ ബേധഗതികളും പരിഷ്കാരങ്ങളും ചര്‍ച്ചയ്ക്കു പോലും വെക്കാതെ ഉത്തരവുകള്‍
പുറപ്പെടുവിച്ച ചരിത്രമാണ് ഇന്ദ്രപ്രസ്ഥത്തിലെ മണിമാളികയില്‍ ഈയ്യടുത്ത കാലത്ത്
പോലും കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ ഈ കാര്യത്തിലും പുതുമകള്‍ ഒന്നുംതന്നെ
പ്രതീക്ഷിക്കേണ്ടതില്ല.
എന്താണ് CMS എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ?
ഇന്ത്യ ഗവന്‍മെന്‍റ് പുതുതായി നടപ്പിലാക്കാന്‍ പോകുന്ന ഒരു
സൈബര്‍-ഇലക്ട്രോണിക് നിരീക്ഷണ സംവിധാനമാണ് CMS എന്ന് ചുരുക്കിപ്പറയാം. അതായത്;
വ്യക്തികള്‍ തമ്മില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇമെയില്‍ സന്ദേശങ്ങള്‍, ചാറ്റ്,
ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍, ഓരോരുത്തരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍,
സൌഹൃത സംഭാഷങ്ങള്‍, എന്തിനേറെ പറയുന്നു, മൊബൈല്‍, ടെലെഫോണ്‍ സംഭാഷണങ്ങള്‍,
ഫാക്സുകള്‍, ബാങ്കുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണം, എന്നുവേണ്ട ഇലക്ട്രോണിക്
മീഡിയയുമായി ബന്ധപ്പെട്ട സകലമാന വിവരങ്ങളും, യാതൊരുപാധികളുമില്ലാതെ ശേഖരിക്കാനും പരിശോധിക്കാനും
GOVT അല്ലെങ്കില്‍ GOVT നിയമിത സ്വകാര്യ
ഏജന്‍സികള്‍ളെ പ്രാപ്തരാക്കുന്ന ഒരു പ്രത്യേകതരം സംവിധാനമാണ് CMS-ലൂടെ
ഉദേശിക്കുന്നത്. എന്നുവെച്ചാല്‍ സൈബര്‍ നിയമലംഘനങ്ങള്‍ ഞൊടിയിടക്കുള്ളില്‍
കണ്ടുപിടിക്കപ്പെടുകയും കുറ്റക്കാര്‍ക്ക് ഉടനടി തക്കതായ ശിക്ഷ നല്‍കുകയും ചെയ്യാം
എന്ന് സര്‍ക്കാര്‍ വീക്ഷിക്കുന്നു.
കേരളം, കര്‍ണാടക, ഡല്‍ഹി,
പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തുടക്കത്തില്‍ ഈ സംവിധാനം
നടപ്പിലാക്കുന്നത്. ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളത്തില്‍
ഗവര്‍മെന്റ് നിയന്ത്രണത്തിലുള്ള C-dot എന്ന സ്ഥാപനമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്,
സഹായത്തിന് കേരള പോലീസുമുണ്ടാകും. ദേശീയ
തലത്തില്‍, ഗവന്‍മെന്‍റ് നിയന്ത്രണത്തിലുള്ള Telecom
Enforcement, Resource and Monitoring (TREM) വിഭാഗവും,
Centre for Development of
Telematics (C-DoT) വിഭാഗവുമാണ് വിവരങ്ങളെ ഏകോപിപ്പിക്കുന്നത്. Intelligence
Bureau-യ്ക്കാണ് ശേഖരിച്ച വിവരങ്ങളെ പരിശോധിക്കാനുള്ള ചുമതല. അത് കൂടാതെ, Research and Analysis Wing (R&AW), Central Bureau of Investigation
(CBI), National Investigation Agency (NIA), Central Board of Direct Taxes
(CBDT), Narcotics Control Bureau(NCB), Enforcement Directorate (ED) എന്നീ
വിഭാഗങ്ങള്‍ക്കും വിവരങ്ങള്‍ ഏതുസമയത്തും പരിശോധിക്കുള്ള സ്വാതന്ത്ര്യവുമുണ്ട്.
മുംബൈ പോലീസ്സില്‍ ഇതിനു മുന്നോടിയായി ഫേസ്ബുക്കും ട്വിട്ടെറും മാത്രം
നിരീക്ഷിക്കാന്‍ ‘സോഷ്യല്‍ മീഡിയ ലാബ്’ എന്ന ഒരു വിഭാഗം തന്നെ തുടങ്ങിയതായി
അറിയുന്നു. 20 പോലീസ്സുകാര്‍ അടങ്ങുന്ന ഒരു സംഘം 24x7 ഈ രണ്ടു സൈറ്റുകളിലും
എന്തുസംഭവിക്കുന്നു എന്ന് മാത്രം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്രേ. !! എന്തിനു
വേണ്ടി ? അത്ര എളുപ്പമല്ലാത്തതും, ചിലവേറിയതുമായ
CMS എന്ന ഈ ‘നിരീക്ഷണപ്പറവയുടെ’ ഇപ്പോഴത്തെ യഥാര്‍ത്ഥ ആവശ്യം, അത് നടപ്പിലാക്കുന്നവര്‍ക്ക്
പോലും അറിയില്ല എന്നത് പരമമായ സത്യം.
പരമ്പരാഗത എഴുത്തുകുത്ത് രീതികള്‍ കാലഹരണപ്പെട്ട
ഇക്കാലത്ത്, വ്യക്തിബന്ധങ്ങള്‍ കൂടുതലും നിലനില്‍ക്കുന്നത് ഇലക്ട്രോണിക്
സംവിധാനങ്ങളിലൂടെയാണ്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമാണെന്ന്
തന്നെ പറയാം. ദിവസേന എണ്ണമറ്റ സന്ദേശങ്ങളാണ് മൊബൈല്‍ ഫോണുകള്‍ വഴി
കൈമാറപ്പെടുന്നത്. ഇമെയിലുകള്‍ വഴിയും, ഫേസ്ബുക്ക്, ട്വിറ്റെര്‍, ഓര്‍ക്കുട്ട്,
എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴിയും ആശയവിനിമയങ്ങള്‍
ഒരുപാട് നടക്കുന്നു. ഇതില്‍ കൂടുതലും സ്വകാര്യസന്ദേശങ്ങളാണ് എന്നുവേണം കരുതാന്‍. ഇത്തരത്തിലുള്ള
എല്ലാ ആശയവിനിമയങ്ങളും നിരീക്ഷിക്കപ്പെടുമ്പോള്‍, ഒരു വ്യക്തിയുടെ സ്വകാര്യത എന്ന വാക്കിന്
തന്നെ പ്രസക്തിയില്ലാതാവുന്നു. മാത്രവുമല്ല, ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന
ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഒരുത്തരം നല്കാന്‍ സര്‍ക്കാരിനു കഴിയാത്തതും ഇതിലെ
ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
ഓരോ വ്യക്തിയെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന
ഇതിന്‍റെ പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?
ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ എന്തിനു
വേണ്ടി ഉപയോഗിക്കപ്പെടുന്നു ?
സ്വകാര്യ സന്ദേശങ്ങള്‍ അല്ലെങ്കില്‍ വിവരങ്ങള്‍
നിരീക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പുറത്താകില്ല എന്ന് എങ്ങനെ ഉറപ്പുവരുത്താനാകും ?
നിയമ ലംഘനമായി കണക്കാക്കപ്പെടുന്ന സന്ദേശങ്ങള്‍
എന്തൊക്കെയാണ്?
എത്രകാലം ഈ വിവരങ്ങള്‍ സൂക്ഷിക്കപ്പെടും ?
ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം
അജ്ഞാതമായി നിലകൊള്ളുന്ന ഒരവസരത്തിലാണ്, വെമ്പല്‍കൊണ്ട് ഈ സംവിധാനം നടപ്പില്‍
വരുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള
കടന്നുകയറ്റമാണ് ഇതെന്ന് നിസ്സംശയം അനുമാനിക്കാം. ഒരാളുടെ സ്വകാര്യത
വെളിപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍
മറ്റൊരിടത്ത് നിന്ന്കൊണ്ട് വേറൊരാള്‍ കേള്‍ക്കാനിടയായാല്‍, എന്തായിരിക്കും
നിങ്ങളുടെ അവസ്ഥ? ഒരിക്കലും അംഗീകരിക്കാനാവാത്ത
കാര്യം തന്നെയാണ്.
രാജ്യസുരക്ഷയുടെ മറവ്:
ആഗോളവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നമായ ഭീകരവാദവും, അതിന്‍റെ
സന്തതിപരമ്പരകളും, ഇന്റര്‍നെറ്റിനെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള
ഒരായുധമാക്കി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടു തന്നെ അന്തര്‍ദേശീയതലത്തില്‍ CMS
പോലെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തണം എന്ന ഒരു
പൊതു വികാരവും കൂടി ഉയര്‍ന്നുവന്നിരുന്നു. അമേരിക്ക, റഷ്യ, ജപ്പാന്‍, അടക്കമുള്ള
വമ്പന്‍ ശക്തികള്‍ ഇതിനകം തന്നെ നടപ്പില്‍ വരുത്തുകയും ചെയ്തു. എങ്കിലും ഭീകരവാദികളെ
നിരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് എന്ന് മനസിലാക്കാന്‍
കുറച്ചു ബുദ്ധിമുട്ടാണ്. ‘മണല്‍ തരികള്‍ക്കിടയില്‍ കടുകുമണികല്‍ തേടുന്ന’
പ്രതീതിയാണ് അത് ജനിപ്പിക്കുന്നത്. രാഷ്ട്രീയമായുള്ള താല്പര്യങ്ങള്‍
സംരക്ഷിക്കപ്പെടാന്‍ ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തില്ല എന്ന് ചിന്തിക്കാതിരിക്കാനും
കഴിയില്ല. അനുദിനം വഷളായികൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍, പൊതുപ്രവര്‍ത്തകര്‍ക്ക്
നേരെയും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെയും നിരവധി എതിരഭിപ്രായങ്ങള്‍ സോഷ്യല്‍
സൈറ്റുകള്‍ വഴി ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരക്കാരെ എങ്ങനെ നേരിടും എന്നത്
എക്കാലത്തും സര്‍ക്കാരിന്‍റെ പൊതു അജണ്ടകളില്‍ ഒന്നായിരുന്നു. ഈയടുത്ത കാലത്ത്
ബാല്‍ താക്കറയുടെ മരണത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ
പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവവും, സര്‍ക്കാരിനെ കുറ്റപ്പെടുത്തി ലേഖനങ്ങള്‍
എഴുതിയ യുവതിക്കെതിരെ ബംഗാളില്‍ കേസെടുത്ത സംഭവവും ദേശീയ ശ്രദ്ധനേടിയിരുന്നു.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ തീവ്രവാദം മാത്രമാണ് ഈ ഒരു ആശയത്തിന്‍റെ പിന്നില്‍
എന്ന് നോക്കിക്കാണുവാന്‍ കഴിയാതെവരുന്നു. തത്വത്തില്‍ ജനങ്ങളുടെ ‘വായടപ്പിക്കുക’
എന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. പേരിന് രാജ്യസുരക്ഷയെന്ന മേമ്പൊടി കൂടി ചേര്‍ത്താല്‍
കാര്യങ്ങള്‍ ശുഭപര്യവസാനിക്കും. ഏതോ ചാണക്യ കുടില തന്ത്രജ്ഞന്‍റെ ബുദ്ധിയിലുദിച്ച
ആശയം; ഗംഭീരം. !! ഇതിലും നല്ലത് ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളെല്ലാം മരവിപ്പിച്ച്
പഴയകാലഘട്ടത്തിലേക്ക് മടങ്ങിപ്പോകുന്നതാണ്. പഴയ കത്തുകളും, എഴുത്താണി ഓലകളും സര്‍ക്കാര്‍
ആപ്പീസുകള്‍ വഴി വിതരണം ചെയ്യട്ടെ; രാജ്യം സുരക്ഷിതമാവട്ടെ !!!
എന്തുതന്നെയായാലും പൌരാവകാശങ്ങളും ജാനാധിപത്യ വ്യവസ്ഥകളും
സംരക്ഷിക്കാനുള്ള നിയമങ്ങള്‍ തന്നെ അപര്യാപ്തമായ ഇന്ത്യയിലെ ഇന്നത്തെ
സാഹചര്യത്തില്‍ CMS എന്ന ഒരു വ്യക്തതയുമില്ലാത്ത നിരീക്ഷണ സംവിധാനം
തെറ്റായദിശയിലേക്കുള്ള ഒരെടുത്തുചാട്ടമായിട്ടാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
രാജ്യം സുരക്ഷിതമാവണം എന്ന ഒറ്റ
കാരണത്താല്‍ സ്വന്തം ജീവിതാവകാശങ്ങളും സ്വകാര്യതയും പണയപ്പെടുത്തേണ്ട ഭീകരമായ അവസ്ഥയാണ്
വരാന്‍ പോകുന്നത്. വ്യക്തമായ ദിശാബോധവും
ധാരണകളുമില്ലാതെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന ഇത്തരം നടപടികള്‍ ജനങ്ങളുടെ
സ്വൈര്യമായ ജീവിതരീതികളെ തകിടംമറിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് നിസ്സംശയം
പ്രതിപാധിക്കാം
(CMS-നെ കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങളും
കാഴ്ചപ്പാടുകളും ബന്ധപ്പെട്ട വകുപ്പു മന്ത്രിയെയും തലവന്‍മാരെയും താഴെകൊടുത്ത
വിലാസത്തില്‍ അറിയിക്കാവുന്നതാണ്.)
Kapil Sibal,
Minister of
Communications and Information Technology
Office Address: 107, 1st Floor, Sanchar Bhawan
Office Phone: +91-11-23739191, +91-11-23372177
FAX: 011-23372428
E-MAIL: kapilsibal@hotmail.com, meethrm@yahoo.com
Office Address: 107, 1st Floor, Sanchar Bhawan
Office Phone: +91-11-23739191, +91-11-23372177
FAX: 011-23372428
E-MAIL: kapilsibal@hotmail.com, meethrm@yahoo.com
MF Farooqui
Chairman, Telecom Commission
Office Address:210, Sanchar Bhawan, Delhi
Office Phone:+91-11-23719898
FAX:+91-11-23711514
E-MAIL:secy-dot@nic.in
Chairman, Telecom Commission
Office Address:210, Sanchar Bhawan, Delhi
Office Phone:+91-11-23719898
FAX:+91-11-23711514
E-MAIL:secy-dot@nic.in
Rita Teotia
Additional Secretary
Phone: +91-11-23717300
FAX:+91-11-23350945
E-MAIL: ast-dot@nic.in
Additional Secretary
Phone: +91-11-23717300
FAX:+91-11-23350945
E-MAIL: ast-dot@nic.in
Ram Yagya
Operations Advisor
Phone:+91-11-23036685
FAX: +91-11-23372184
E-MAIL: advo-dot@nic.in
Operations Advisor
Phone:+91-11-23036685
FAX: +91-11-23372184
E-MAIL: advo-dot@nic.in
R.K. Bhatnagar
Technology Advisor
Phone:+91-11-23718460
FAX:+91-11-23329525
E-MAIL: advt-dot@nic.in
Technology Advisor
Phone:+91-11-23718460
FAX:+91-11-23329525
E-MAIL: advt-dot@nic.in
Ram Narain
Deputy Director General-Security
Phone:+91-11-23716666
FAX:+91-11-23346161
E-MAIL: ramnarain@hotmail.com
Deputy Director General-Security
Phone:+91-11-23716666
FAX:+91-11-23346161
E-MAIL: ramnarain@hotmail.com
CMS-നെതിരെ അണിചേരാന്‍ ഈ ലിങ്കില്‍ ഒരു Petition ലോഗ് ചെയ്യുക; ഇന്നുതന്നെ.
The Central Monitoring System (CMS) may just be another step in the wrong direction, especially since India currently lacks privacy laws which can protect citizens from potential abuse. Yet, all telecommunications and Internet communications are to be monitored by Indian authorities through the CMS, despite the fact that it remains unclear how our data will be used.
ReplyDeleteചുരുക്കത്തില്‍ പണി പാളും.
ReplyDeleteഇനി മനസ്സമാധാനത്തോടെ കാമുകീകാമുകന്മാര്‍ക്ക് പരസ്പരം ഫോണ്‍ വിളിക്കാനും മെയില്‍ അയക്കാനും പറ്റില്ലല്ലോ..
വളരെ ശരിയാണ്, ഷൈജു ഭായി, അവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുക.
Deleteവായനയ്ക്കും, അഭിപ്രായത്തിനും, നന്ദി, സ്നേഹം.
ബിഗ് ബ്രദര്‍ ഈസ് വാച്ചിംഗ് യൂ!!!!
ReplyDeleteആ 'ബിഗ് ബ്രദര്‍' അജിത്തെട്ടനല്ലേ; അതില്‍ സന്തോഷം മാത്രമേയുള്ളൂ. എന്നും അങ്ങനെ ഉണ്ടാകും എന്നും പ്രതീക്ഷിക്കുന്നു.
Deleteവായനയ്ക്കും, അഭിപ്രായത്തിനും, നന്ദി, സ്നേഹം.
ഇത് വല്ലാത്ത ഒരു പുലിവാല് തന്നെയാണല്ലോ; എന്‍റെ ശക്തമായ പ്രതിഷേധം ഇവിടെ അറിയിക്കുന്നു.
ReplyDeleteഇന്ന് തന്നെ ഒരു കംപ്ലൈന്റ്റ് ലോഗ് ചെയ്യുന്നുണ്ട്.
Regards,
Rejeesh T
തീര്‍ച്ചയായും വേണം രെജീഷ്, ;പ്രതിഷേധം ആളിപ്പടരട്ടെ.
Deleteവായനയ്ക്കും, അഭിപ്രായത്തിനും, നന്ദി, സ്നേഹം.
സ്വകാര്യതയിലെയ്ക്കുള്ള കടന്നുകയറ്റം അപലപനീയനം തന്നെ .
ReplyDeleteശരിയാണ്, ഇത്രയും പ്രതിഷേധാത്മകമായ ഒരു കാര്യത്തെ കുറിച്ച്, ദേശീയതലത്തില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കാത്തതു എന്തുകൊണ്ടാണെന്ന് മാത്രം മനസിലാകുന്നില്ല.
Deleteവായനയ്ക്കും, അഭിപ്രായത്തിനും, നന്ദി, സ്നേഹം.
സത്യത്തിൽ അസാഞ്ജെ എന്ന ആ മനുഷ്യൻ ലോകത്തെ കൊല കൊമ്പന്മാരെ എല്ലാം തന്റെ ഒരു വിരൽ തുമ്പുകൊണ്ട് വിക്കിലീക്സ് എന്നാ ആ വിളമ്പരത്തോടെ കൊണ്ടുവരാൻ കഴിഞ്ഞു എങ്കിൽ , ചിലർക്കൊക്കെ ഈ വലയെ പേടിയുണ്ടാകും, ഞാൻ അസാഞ്ജേയെ ന്യായികരിക്കുകയല്ലാ, എങ്കിലും പറഞ്ഞു എന്ന് മാത്രം
ReplyDeleteരാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാത്തിടത്തോളം, ഇതില്‍ പേടിയുടെ ആവശ്യമില്ല. പക്ഷെ, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; അതാണ് ഇതിലെ പ്രധാന പ്രശ്നം എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
Deleteധ്വനിയില്‍ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും, ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി. വീണ്ടും വരിക.
നമ്മുടെ സര്‍വ പ്രവര്‍ത്തികളും മോളിലൊരാള്‍ കാണുന്നുണ്ട് എന്ന് പണ്ടുള്ളവര്‍ പറയുന്നതിന്‍റെ അര്‍ഥം ഇപ്പോഴാ കിട്ടിയത്.
ReplyDeleteഇതെന്നാ കൊടുമൈ സാര്‍ ??
ഇനി ഒരാള്‍ മാത്രമല്ല, പലരും കാണും, നമ്മുടെ എല്ലാവരുടെയും സൈബര്‍ ക്രയവിക്രയങ്ങള്‍.
Deleteനന്ദി;കണ്ണൂരാന്‍, വായനയ്ക്കും അഭിപ്രായത്തിനും.
പണ്ടൊക്കെ എന്‍റെ കാര്യം എനിക്കും ദൈവത്തിനും മാത്രം അറിയാം എന്ന് സങ്കടത്തോടെ ഒരു പഴഞ്ചൊല്ലായി പറയാറുണ്ടായിരുന്നു..... ഇന്ന് എനിക്കും ദൈവത്തിനും മാത്രമല്ല, ലോകത്ത് എവിടെയൊക്കെയോ ഇരിക്കുന്ന നമ്മുക്ക് അറിയാത്ത ആര്‍ക്കൊക്കെയോ നമ്മുടെ പല രഹസ്യങ്ങളും അറിയാം എന്ന് പറയേണ്ടി വരും....
ReplyDeleteവളരെ ശരിയ്യാണ് അജിത്തേട്ട, സര്‍ക്കാരിന്‍റെ ഈ തീരുമാനം ഒരു ശരിയായ ദിശയിലേക്കാണെന്ന് വീക്ഷിക്കാന്‍ കഴിയുന്നില്ല. പരസ്യമാകാന്‍ പോകുന്ന സ്വകാര്യത.!!
Deleteവായനയ്ക്കും, അഭിപ്രായത്തിനും, നന്ദി, സ്നേഹം.
വളരെ നല്ല ലേഖനം ... !
ReplyDeleteഇനിയിപ്പോ പണ്ടത്തെപോലെ POSTOFFICE തന്നെ ശരണം. കിട്ടണ ശമ്പളം INLAND വങ്ങ)നെ ഉണ്ടാവു....ടൈം ഡിലെ വേറെയും ..
:/
MOST OF THE CNTRL. GOV RESEARCH ORGANISATION (I AM PART OF ONE AMONG THEM) WORKS ON PROJECT BASIS, THEY MEET THE OVERHEAD AND OTHER COSTS FROM PROJECT FUNDS.. FOR THEM ITS JUST ANOTHER PROJECT TO GRAB CRORES...AND NEVER KEEN ON THE ETHICS PART OF IT!
ശരിയാണ്, എന്തെങ്കിലും ഒരു ഗൂഡലക്‌ഷ്യം എല്ലാത്തിനുപിന്നിലും ഉണ്ടെന്നത് വളരെ സത്യം. പൊതുക്ഷേമതല്പരരായ ഭരണാധികാരികള്‍ക്ക് ഒരിക്കലും ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല.
Deleteധനിയില്‍ ആദ്യമായി വന്നതിനും, വായനയ്ക്കും, അഭിപ്രായത്തിനും, നന്ദി, സ്നേഹം.
വീണ്ടും വരിക.
Excellent and informative article .. keep it up..
ReplyDeleteThanks Praveen Bhay, for visiting 'Dhwani' & valuable comment. Visit again & deliver your true opinion about us.
Deleteകഴിഞ്ഞ ദിവസം, മമത ബാനെര്‍ജി ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത് കണ്ടു. കേരളത്തിലെ എം.പി മാര്‍ക്കും, മന്ത്രിമാര്‍ക്കും ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി വല്ല വെവരവും ഉണ്ടോ ആവോ !!!
ReplyDeleteRahul Sreekumar,
Kannur
കേരളത്തിലെ നേതാക്കന്‍മാര്‍ക്ക് ഇതൊക്കെ അന്വേഷിക്കാന്‍ എവിടെ സമയം. അവര്‍ തിരക്കിലല്ലേ. !!
Deleteവായനയ്ക്കും, അഭിപ്രായത്തിനും, നന്ദി, സ്നേഹം രാഹുല്‍.
നല്ല ഇന്ഫോര്‍മടീവ് ആര്‍ട്ടിക്കിള്‍ ...
ReplyDeleteരാജ്യ സുരക്ഷ ഒരു അതിപ്രധാനമായ ഘടകം തന്നെയാണ്...പക്ഷെ ഇവിടെ കൂടുതലായും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണ് നിരീക്ഷിക്കപ്പെടുകയെന്നു ആര്‍ക്കും മനസ്സിലാവുന്ന സത്യമാണ് !
നല്ലൊരു എഴുത്തിനു നല്ലൊരു ആശംസ :)
വളരേ ശരിയാണ്, ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇതിനുപിന്നില്‍ ഉണ്ടെന്നത് പകല്‍ പോലെ വ്യക്തം.
Deleteധ്വനിയില്‍ ആദ്യമായി വന്നതിനും, വായനയ്ക്കും, അഭിപ്രായത്തിനും, നന്ദി, സ്നേഹം
ഇങ്ങിനെയൊരു സംവിധാനം അതിന്‍റെ പൂര്‍ണരൂപത്തില്‍ കൊണ്ടുവരാന്‍ ഇതുവരെ അമേരിക്കയ്ക്ക് പോലും കഴിഞ്ഞിട്ടില്ല. അങ്ങിനെയെങ്കില്‍ പല ഷയരിംഗ് പരുപാടികളും നിന്ന് പോയേനെ. അതുകൊണ്ട് എനിക്ക് വലിയ പേടി ഒന്നും തോന്നുന്നില്ല.
ReplyDeleteഅമേരിക്കയില്‍ പൂര്‍ണ്ണ രൂപത്തില്‍ പ്രാവര്‍ത്തികമായാലും അവിടെ അതൊരു വിഷയമല്ല; കാരണം അവിടെ സ്വകാര്യതയ്ക്ക് മൂല്യം കുറവാണ്. എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ഥിതി അതല്ല. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആത്മഹത്യാപരമായി കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. അങ്ങനെ വരുമ്പോള്‍ ഇതിന്‍റെ ഭവിഷ്യത്തുകള്‍ എത്രത്തോളം ജനങ്ങളെ ബാധിക്കും എന്ന് കണ്ടു തന്നെ അറിയണം.
Deleteധനിയിലേക്ക് വന്നതിനും വിലയിരുത്തലിനും നന്ദി; സ്നേഹം.
വിജ്ഞാനത്തിന്റെ വിളംബരങ്ങൾ...
ReplyDelete