Wednesday, October 30, 2013

നെടുവീര്‍പ്പ്

എനിക്ക് മുകളില്‍,
മാനത്ത് പാറി പറക്കുന്ന പറവകള്‍
എന്നെ നോക്കി ചിരിക്കുന്നുണ്ട്.

എനിക്ക് കീഴെ, ചലിക്കുന്ന
കൂനനുറുമ്പുകളും,
ചിതലും,  ചീങ്ങയും,
പുഞ്ചിരി തൂകുന്നുണ്ട്.

കണ്ടിട്ടും കാണാതെ,
കൂടെ നടക്കുന്നുണ്ട്, അപ്പോഴും ചിലര്‍;
മനുഷ്യരവര്‍ !!

..................................................................................


43 comments:

 1. കണ്ടിട്ടെന്തെങ്കിലും കാര്യം വേണ്ടെ..!

  ReplyDelete
  Replies
  1. അതെ; കാര്യമുണ്ടെങ്കില്‍ കാണാനും കേള്‍ക്കാനും കുറെ പേര്‍ ഉണ്ടാകും.
   നന്ദി, മുരളിയേട്ട !!

   Delete
 2. ഇതൊക്കെ കണ്ടു നെടുവീര്‍പ്പിട്ടു ല്ലേ..

  ReplyDelete
  Replies
  1. ഇതൊക്കെ കണ്ടു ഒരു ദീര്‍ഘനിശ്വാസമിടാനല്ലാതെ മറ്റൊന്നും നമുക്കാവില്ലല്ലോ അനീഷ്‌ ഭായ്. !!

   Delete
 3. കാര്യം നേടിയെടുക്കാനാണെങ്കില്‍........
  ആശംസകള്‍

  ReplyDelete
  Replies
  1. ഒരു കാര്യവുമില്ലാതെ കാണാനൊന്നും ആര്‍ക്കും സമയമില്ലല്ലോ തങ്കപ്പന്‍ ചേട്ടാ !!

   Delete
 4. പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്......

  ReplyDelete
  Replies
  1. നന്ദി സര്‍, വായനയ്ക്ക് !!

   Delete
 5. അതാരാപ്പാ അങ്ങിനെ നടക്കുന്നവർ ....

  ReplyDelete
  Replies
  1. ചുറ്റിലും ഒന്ന് കണ്ണോടിച്ചാല്‍ അങ്ങിനെ നടക്കുന്ന കുറച്ചു പേരെയെങ്കിലും കാണാന്‍ കഴിയും അശ്വതി !!

   Delete
 6. പറവകളും ഉറുമ്പുകളുമൊക്കെ നിഷ്കളങ്കരാണ്!

  ReplyDelete
  Replies
  1. ഒരു കാലത്ത് മനുഷ്യരും നിഷ്കളങ്കരായിരുന്നെന്ന് കേട്ടിട്ടുണ്ട് അജിതേട്ട; കാലം കഴിയുന്തോറും അതിന്‍റെ ഗുണമേന്മ കുറഞ്ഞു കുറഞ്ഞു വന്നു; ഇനിയും കുറഞ്ഞു കൊണ്ടേയിരിക്കുന്നു !!

   Delete
 7. Replies
  1. 'ചീങ്ങ' ഒരു നാട്ടിന്‍പുറം ഭാഷയാണ്. നാട്ടില്‍ ഉരഗ ജന്തുക്കളെ മുഴുവനായും ഈ പേരില്‍ വിളിച്ചുകേള്‍ക്കാറുണ്ട്, എങ്കിലും എന്‍റെ സങ്കല്‍പ്പത്തിലെ/അറിവിലെ 'ചീങ്ങ' എന്നാല്‍ 'അരണ' എന്ന ജീവിയാണ്.
   കേട്ടിട്ടില്ലേ ഒരു പഴംചൊല്ല്. ..'അരണ കടിച്ചാല്‍ ഉടനെ മരണം' ...
   ഇപ്പോള്‍ എല്ലാം വ്യക്തമായില്ലേ....

   Delete
 8. ഹഹഹ അതാണ്‌ മനുഷ്യര്‍ ,,എന്നാലും എല്ലാരും അങ്ങിനെ എന്ന അഭിപ്രായം എനിക്കില്ലട്ടോ

  ReplyDelete
  Replies
  1. എല്ലാവരും അങ്ങനെയാണ് എന്നൊരഭിപ്രായം എനിക്കും തീരെ ഇല്ല ഫൈസല്‍ ഭായ്.. "അപ്പോഴും ചിലര്‍" എന്നല്ലേ വരികളിലും പറഞ്ഞിരിക്കുന്നത്.

   Delete
 9. സമയം ഇല്ല... ആവശ്യവും.. അതന്നെ..

  ReplyDelete
  Replies
  1. അതുകൊണ്ടായിരിക്കും ..ല്ലേ.... ഹെ ഹെ !!

   Delete
 10. ആകാശത്തെ പറവകളുടേയും, മണ്ണിലെ ചിതലിന്റേയും ഗുണം കണ്ടെത്താന്‍ കാഴ്ച്ചയുണ്ടായിട്ടും എന്തേ കൂടെയുള്ളവരുടെ നന്മ കാണാന്‍ പറ്റാതെപോയത്. പരുന്ത് റാഞ്ചാന്‍ വരുമ്പോഴും, പാമ്പ് കൊത്താന്‍ വന്നാലും ഇവിടുള്ളവരേ കാണൂ. എന്നാലും എന്താണ് ഈ ചീങ്ങ..?

  ReplyDelete
  Replies
  1. വരികളുടെ ബാഹ്യമായ അര്‍ത്ഥം മാത്രം ഗ്രഹിച്ചുകൊണ്ടുള്ള ഒരഭിപ്രായം മാത്രമായി ഇതിനെ കാണുന്നു. കൂടെ നന്മയുള്ളവര്‍ ഒരുപാടുണ്ട്. 'അപ്പോഴും ചിലര്‍' എന്നാണ് വരികളിലും എഴുതിയിരിക്കുന്നത്.
   നന്ദി; വായനയ്ക്ക് !!

   Delete
 11. :) പുഞ്ചിരിക്കാൻ മറക്കുന്ന മനുഷ്യർ

  ReplyDelete
  Replies
  1. ഒരു ചെറുപുഞ്ചിരിയില്‍ എന്തെല്ലാം കാര്യങ്ങള്‍ അല്ലെ..

   Delete
 12. "ഇജ്ജൊരു മന്സനാകാന്‍ നോക്ക് "

  ReplyDelete
  Replies
  1. ഈ തിരക്കുപിടിച്ച നെട്ടോട്ടത്തിനിടയ്ക്ക് മനുഷ്യനാകന്‍ പലപ്പോഴും മറക്കുന്നുണ്ട്.. ല്ലേ.... എല്ലാവരും !!!

   Delete
 13. ചിലര്‍ അങ്ങനെ ആണ് എല്ലാം അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നവര്‍....
  അത് സാരമില്ലാട്ടോ അവര്‍ക്ക് നമ്മളെ മനസിലാക്കാന്‍ കഴിയാതെ പോയി.....
  പിന്നെ നമ്മുടെ ഒരു ആവിശ്യം അവര്‍ക്ക് ഉണ്ടെങ്കില്‍ അവര്‍ കാണാനും കേള്‍ക്കാനും നില്‍ക്കും അവരുടെ ആവിശ്യം കഴിയുന്നത്‌ വരെ മാത്രം......

  ReplyDelete
  Replies
  1. എപ്പോഴെങ്കിലും ഒരാവശ്യം ഉണ്ടാവട്ടെ; അങ്ങനെയെങ്കിലും അവര്‍ ഒന്ന് പുഞ്ചിരിക്കുമല്ലോ !!

   Delete
 14. മനുഷ്യര്‍ അല്ലെ ..അങ്ങനെ ആവണം

  ReplyDelete
 15. മനുഷ്യയന്ത്രം. അല്ലേ ?

  ReplyDelete
  Replies
  1. ചിലപ്പോള്‍ യന്ത്രങ്ങളും ആവുന്നു !!

   Delete
 16. വിശേഷബുദ്ധിയുള്ള ഒരു ജീവി മനുഷ്യൻ മാത്രമല്ലെ..!

  ReplyDelete
  Replies
  1. മനുഷ്യര്‍ക്കുള്ളതും, മറ്റു ജീവികള്‍ക്കില്ലാത്തതും അത് തന്നെ;
   വിശേഷബുദ്ധി..................... എന്നുവെച്ചു !!!!!........................!!
   നന്ദി വി.കെ. സര്‍.

   Delete
 17. മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. കൂടുതല്‍ കൂടുതല്‍ പഠിക്കുന്തോറും മനുഷ്യന് നന്മ കുറഞ്ഞുവരുന്നുണ്ടോ എന്നൊരു സംശയം കൂടിയുണ്ട് റാംജിയെട്ട.!!
   നന്ദി, കേട്ടോ..ആദ്യവരവിനും, വായനയ്ക്കും.

   Delete
 18. This comment has been removed by the author.

  ReplyDelete
 19. മനുഷ്യരല്ലേ ... അത്ഭുതപ്പെടാനില്ല. കണ്ടിട്ടും കാണാത്ത മട്ടിൽ അഭിനയിക്കാൻ അവര്ക്കെ ആകൂ. പക്ഷെ എല്ലാരും കുടക്കീഴിൽ അല്ല എന്നും അഭിപ്രായമുണ്ടെനിയ്ക്ക്. ചീങ്ങ എന്നാൽ അരണയാണെന്നു ഇപ്പോൾ അറിഞ്ഞു.
  ചിതലും, ചീങ്ങയും,
  പുഞ്ചിരി തൂകുന്നുണ്ട്.


  കണ്ടിട്ടും കാണാതെ,
  കൂടെ നടക്കുന്നുണ്ട്.. അവർ ... മനുഷ്യർ

  ReplyDelete
 20. നല്ലത്.. ആശംസകള്‍..
  കൂടുതല്‍ ശക്തവും ഭാവതീവ്രവുമാവട്ടെ ഇനിയുള്ള എഴുത്തുകള്‍.

  ReplyDelete
 21. നന്നായി എഴുതി ...അഭിനന്ദനങ്ങൾ ..
  എന്റെ ബ്ലോഗ് ഇതാണ്
  http://vithakkaran.blogspot.in/

  ReplyDelete
 22. മുന്നില്‍ എത്തിയാലും നോക്കാതെ നോക്കിയാലും കാണാതെ കണ്ടാലും മിണ്ടാതെ ...അങ്ങനെ..

  ReplyDelete
 23. "കണ്ടിട്ടും കാണാതെ,
  കൂടെ നടക്കുന്നുണ്ട്, അപ്പോഴും ചിലര്‍;"
  അവരെ സൂക്ഷിക്കുക. അവരിൽ ചിലർ മാത്രമാണ്‌ മനുവിന്റെ പിൻ തുടർച്ചക്കാർ

  ReplyDelete
 24. കണ്ടിട്ടും കാണാതെ നടക്കുന്നവരാണ് ഇന്ന് കൂടുതലും...

  ReplyDelete
 25. Vakkukal enthinanu adhikam!!!

  ReplyDelete