Monday, December 2, 2013

കാച്ചികുറുക്കിയവ; മൂന്ന്‍ !


കാത്തിരിപ്പ്:-
വിരിയാനാവാതെ വീര്‍പ്പുമുട്ടുന്ന
കുറച്ചു ശ്വേതപുഷ്പ മുകുളങ്ങളുണ്ടിവിടെ,
എന്‍റെ ഈ കൊച്ചു പൂന്തോപ്പില്‍.
നിന്‍റെ വരവിനേയും കാത്തിരിക്കുന്നവ;
നിന്‍റെ പരാഗണരേണുവില്‍ ജനിച്ചവ;
നീ വര്‍ണ്ണച്ചിറകു വിരിച്ചാടിപ്പറന്നു-
പൂമ്പൊടി വിതറി ത്രസിപ്പിച്ചവ.


മുറിവ്
ഞാന്‍, ഇന്നൊരു മുറിവാണ്,
വാക്കിന്‍ വാള്‍ മുനകളാല്‍ നീ-
കോറിവരച്ച്; രക്തം ചിന്തിയ മുറിവ്.
അനേകം രക്തബാഷ്പങ്ങള്‍ ഉറ്റിയുറ്റിപ്പോയിരിക്കുന്നു.
നീ മാത്രം വീണ്ടും 
എന്തിനിവിടെ കട്ടപ്പിടിച്ചിരിക്കുന്നു.


മോക്ഷം:-
കുറച്ചു കനല്‍ തരൂ !!!
എരിയാന്‍ വെമ്പിനില്‍പ്പുമല്‍പ്പം
കരിയിലകളുണ്ടെന്‍- ഈ
കൊച്ചു ഹൃദയത്തുരുത്തില്‍;
പണ്ടെന്നോ, ഞെട്ടറ്റുവീണടിഞ്ഞു
കരിഞ്ഞുണങ്ങി പാകമായത് !!

..................................................................................................................

26 comments:

 1. കൊള്ളാം.. ഇനിയും വേണേല്‍ കുറുക്കാം... :)

  ReplyDelete
 2. ആകെ വിഷാദമയമാണല്ലോ :(

  ReplyDelete
 3. ഒരു മോക്ഷത്തിനു വേണ്ടി കാത്തിരിക്കുന്ന മുറിവ്
  കരിയാതെ ഉണങ്ങിക്കോട്ടേ

  ReplyDelete
 4. ഒടുവില്‍ എല്ലാം ഈ കനലില്‍ എരിഞ്ഞടങ്ങുന്നു!!!
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 5. എല്ലാം കത്തിച്ചു കളഞ്ഞ് മോക്ഷം നേടാം.
  കൊച്ചു വരികള്‍

  ReplyDelete
 6. കത്തിച്ച് കളയുവാൻ ‘കാത്തിരുന്നു....
  പക്ഷേ ‘മുറിവു’ണക്കാൻ ‘മോക്ഷം’ വേണ്ടി വന്നൂ...!

  ReplyDelete
 7. നന്നായിട്ടുണ്ട്. നീട്ടിയാല്‍ ഇനിയും നന്നാവുമായിരിയ്ക്കും

  ReplyDelete
 8. കുറുക്കിയത് കൊള്ളാം
  നീ മാത്രമെന്തിനു കട്ടപിടിച്ചിരിക്കുന്നു --ഈ വരി കൂടുതൽ ഇഷ്ടപ്പെട്ടു

  ReplyDelete
 9. മൂന്നു കുറുക്കും കൊള്ളാം മുകേഷ്...

  ആശംസകൾ ...

  ReplyDelete
 10. മനോഹരമായ ചെറു കവിതകൾ. ഇത്തിരിയിൽ നിന്നും ഒത്തിരി കിട്ടിയ വായനാനുഭവം തരുന്നു.

  കുറച്ചു കനല്‍ തരൂ !!!
  എരിയാന്‍ വെമ്പിനില്‍പ്പുമല്‍പ്പംകരിയിലകളുണ്ടെന്‍- ഈകൊച്ചു ഹൃദയത്തുരുത്തില്‍

  ആശംസകൾ

  ReplyDelete
 11. കവിതകള്‍ എല്ലാം കൊള്ളാം. കനല്‍ കൂടുതല്‍ ഇഷ്ടമായി.

  ReplyDelete
 12. നല്ല കവിതകള്‍,,,

  ReplyDelete
 13. മോക്ഷത്തിന് കനല്‍ എന്ന പേരാണ് കൂടുതല്‍ യോജിക്കുകയെന്നു തോന്നുന്നു .കനല്‍ ഇഷ്ടമായി.

  ReplyDelete
 14. നീ മാത്രം എന്തിനു കട്ട പിടിച്ചിരിക്കുന്നു ? അത് കലക്കി,... :)

  ReplyDelete
 15. വളരെ ഇഷ്ടമായി
  . നിന്നെക്കാത്ത് നിനക്കുവേണ്ടി വിരിയുവാന്‍ വെമ്പുന്ന മുകുളങ്ങള്‍;

  . കട്ടപിടിച്ചവശേഷിച്ച രക്തകണത്തിന്റെ ഉത്തരം പകരുന്ന ആശ്വാസത്തിനായി ചോദിച്ച ചോദ്യം , ഇത്തരം ചോദ്യങ്ങള്‍ ചിലപ്പോള്‍ ഞാനും ചോദിയ്ക്കാറുണ്ട്.

  . ഒന്നെരിഞ്ഞ് മറ്റൊന്നിന് ചൂട് പകരുന്നു. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുന്നു
  ജന്മസാഫല്ല്യം

  ReplyDelete
 16. കവിതകൾ എനിക്കു മനസ്സിലാവില്ലാത്തതുകൊണ്ട് അഭിപ്രായം പറയാനും പറ്റുന്നില്ല.

  ReplyDelete
 17. സുഹൃത്തുക്കളെ,
  മറുപടി വൈകിയതില്‍ ക്ഷമിക്കുമല്ലോ.!!

  പ്രിയ ഡോക്ടര്‍,
  കുറുക്കി കുറുക്കി അവസാനം ഇല്ലാതായിപ്പോകുമോ എന്നൊരു പേടികൊണ്ടാണ് വീണ്ടും തുനിയാതിരുന്നത്.
  നന്ദി മനോജ്‌ ഭായ്, ഈ വരവിനു.!

  പ്രിയ അനീഷ്‌,
  വിഷാദഭാവം കുറച്ചു ചേര്‍ത്തു എന്നേയുള്ളൂ, അത് സ്ഥായിയല്ല കേട്ടോ. !!
  നന്ദി.

  പ്രിയ ബൈജു ഭായ്,
  ശരീരത്തിന്‍റെ മുറിവുകള്‍ മാത്രമല്ലേ ഉണങ്ങുന്നുള്ളൂ; ശാരീരത്തിന്‍റെ മുറിവുകള്‍ അങ്ങനെയല്ലല്ലോ.
  നന്ദി; സ്നേഹം !!

  പ്രിയ തങ്കപ്പന്‍ ചേട്ടാ,
  നന്ദിയോടെ സ്മരിക്കുന്നു, ഈ വരവിനെ, വായനയെ, പ്രോത്സാഹനത്തെ.!!

  പ്രിയ റാംജിയേട്ടന്‍,
  നമ്മളില്‍ പലരും ഒരു മോക്ഷം ആഗ്രഹിക്കുന്നവര്‍ തന്നെയല്ലേ...
  നന്ദി.

  പ്രിയ മുരളിയേട്ടന്‍,
  ചില മുറിവുകള്‍ ഒരിക്കലും ഉണങ്ങുന്നില്ല.
  മോക്ഷത്തിനപ്പുറവും, മറ്റുള്ളവരിലൂടെ അവ വീണ്ടും വീണ്ടും തികട്ടി വരാറുണ്ട്.
  നന്ദിയോടെ !!

  ReplyDelete
 18. വലിച്ചു വാരി കുറെ വരികള്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഭേദം
  ഇത്തരം 'കുറുക്കിയവ' തന്നെ.
  ആശംസകള്‍ ഉണ്ണിയേട്ട !!

  സ്നേഹത്തോടെ,
  ശ്രാവന്‍. കണ്ണൂര്‍.

  ReplyDelete
 19. പ്രിയ അജിതേട്ടന്‍,
  നീളം കൂട്ടാന്‍ ഒരു ശ്രമം നടത്തിയില്ല എന്നതാണ് സത്യം. ഇവ മൂന്നും പലപ്പോഴായി എഴുതിവെച്ചതാണ്.
  ഇവിടെ ഒന്ന് ചേര്‍ത്തുവെച്ചു എന്ന് മാത്രം.
  നന്ദിയോടെ, സ്നേഹത്തോടെ !!

  പ്രിയ നിധീഷ് ഭായ്,
  വായിച്ചു; ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.
  നന്ദി; ഈ പ്രോത്സാഹനത്തിനു.

  പ്രിയ അശ്വതി,
  നന്ദി, ഈ വാക്കുകള്‍ക്കു.

  പ്രിയ അമ്പിളി,
  ‘ഇത്തിരിയിൽ നിന്നും ഒത്തിരി കിട്ടിയ കിട്ടി’ എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം.
  നന്ദി; ഈ പ്രോത്സാഹനത്തിനു.

  പ്രിയ ജോസ്ലെറ്റ് ഭായ്,
  വായനയ്ക്കും ഈ നല്ല വാക്കുകള്‍ക്കും, നന്ദി; സ്നേഹം.

  പ്രിയ നീതു,
  നന്ദി. വായനയ്ക്ക്.

  പ്രിയ മിനി ചേച്ചി,
  ‘കനല്‍’ എന്ന പേരിനെ കുറിച്ച് ഞാനും ആലോചിച്ചിരുന്നു, പിന്നെ,
  വാക്കുകള്‍ ആവര്‍ത്തിക്കേണ്ട എന്ന ചിന്തയില്‍ പേര് മാറ്റിയതാണ്.
  നന്ദി.

  പ്രിയ ആര്‍ഷ,
  കട്ടപിടിച്ചിരിക്കുന്ന പലതും വിട്ടുപോകുന്നില്ല. എന്തോ ചിലതൊക്കെ അങ്ങനെയാണല്ലോ.!!
  സ്നേഹത്തോടെ,

  പ്രിയ ബാലേട്ടന്‍,
  ഓരോരുത്തരും ചില നേരങ്ങളില്‍ എങ്കിലും ഒരു കാത്തിരിപ്പിന്‍റെ സുഖം അല്ലെങ്കില്‍ വേദന അനുഭവിച്ചിട്ടുണ്ടാകും. ഉണങ്ങാത്ത മുറിവുമായി നടക്കുന്നവരും എത്രയോ പേര്‍ നമുക്ക് ചുറ്റും ഉണ്ട്.
  മോക്ഷം ആത്യന്തികമായി എല്ലാവരും ആഗ്രഹിക്കുകയും ചെയ്യുന്നു.
  പലപ്പോഴായി എഴുതി വെച്ച വരികള്‍ ഇവിടെ ചേര്‍ത്ത് വെച്ചു എന്ന് മാത്രം.
  ഇഷ്ടമായി എന്നറിയുന്നതില്‍ ഒത്തിരി സന്തോഷം.
  സ്നേഹത്തോടെ,

  പ്രിയ വി. കെ.,
  നന്ദി; സ്നേഹം ഈ പ്രോത്സാഹനത്തിനു.

  പ്രിയ ഹരി ഭായ്,
  ലളിതമാണല്ലോ വരികളെല്ലാം. ഏതു ഭാഗമാണ് മനസിലാകാഞ്ഞത് എന്ന് അറിയിച്ചിരുന്നെങ്കില്‍ ?
  നന്ദി. !!

  പ്രിയ ശ്രാവന്‍,
  നന്ദി; ഈ നല്ല വാക്കുകള്‍ക്ക്. വീണ്ടും വരിക.!!

  ReplyDelete
 20. മോക്ഷം വളരെ ഇഷ്ടമായി..

  ReplyDelete
 21. ഉണങ്ങാത്ത , കരിയാത്ത മോക്ഷം കൊതിക്കുന്ന മുറിവുകളുണ്ടോ മനസ്സില്‍?

  ReplyDelete
 22. മുറിവ് എനിയ്ക്കിഷ്ടമായി . ഒരു അടിയേക്കാള്‍ ഒരു വാക്ക് ആകും ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുക

  PRAVAAHINY

  ReplyDelete
 23. മുറിവ്, കാത്തിരിപ്പ്‌, മോക്ഷം... അങ്ങനെയാവട്ടെ എന്ന് ആശംസിക്കുന്നു...

  ReplyDelete
 24. കാച്ചി കുറുക്കിയവയെല്ലാം കാമ്പുള്ള കവിതകള്‍ --- നന്നായി ട്ടോ

  ReplyDelete
 25. കുറുംകവിതകൾ ഇഷ്ട്ടായി.

  ReplyDelete