Sunday, March 31, 2013

ഇനിയും ജനിക്കാത്ത മനുഷ്യന്‍ !


സ്നേഹം തകരുമ്പോള്‍ അല്ല, മറിച്ചു,
വിശ്വാസങ്ങള്‍ തകരുമ്പോള്‍ ആണ് മനുഷ്യര്‍ ശരിക്കും വേദനിക്കുന്നത് ;
വിശ്വാസങ്ങള്‍ കെട്ടിപടുക്കുമ്പോള്‍ അതിന്റെ
നിര്‍മലമായ തലോടലുകള്ലേറ്റ്, മൂല്യകോണുകളില്‍ നിന്നും
സ്നേഹവും തനിയെ ആവിര്‍ഭവിക്കുന്നു ;
പിന്നീട് രണ്ടും ഇണചേര്‍ന്ന്‍, മനസ്സാകുന്ന വഞ്ചിയില്‍
യാത്ര തുടരുന്നു. ഒരു നിര്‍ണ്ണയരഹിത യാത്ര !
ഇവിടെ യാത്ര കടലിലൂടെ ആണ് .
ജീവിതമാകുന്ന അഞ്ജാത സമുദ്രം,
കാറ്റും,കോളും, പേമാരിയും, മഞ്ഞു മലകളും,ഒരു വശത്ത്;
അലയടിച്ചുയരുന്ന തിരമാലകള്‍, അതിനടിയിലൂടെ
ഊളിയിട്ടു പായുന്ന ആക്രമണകാരികളായ ജന്തുജീവികള്‍;
പ്രയാസത്തിന്റെ കൊടുമുടികള്‍ മുന്നില്‍ തിരമാലകളെകാള്‍
ഉയരത്തില്‍ പൊങ്ങിവരുന്നു,
ലക്ഷ്യങ്ങള്‍ക്കു മുന്നില്‍ അസ്ഥികള്‍ ഞെരുങ്ങുന്ന ശബ്ധത്തില്‍
കാഠിനൃത്തിന്റെ ഭീകരത ;
എങ്കിലും അശാന്തികള്‍ക്കപ്പുറം, അങ്ങ് ദൂരെ പ്രതീക്ഷകളുടെ
ഒരു ചെറിയ അഗ്നിനക്ഷത്രം ഉദിപ്പിക്കുവാന്‍
വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നാമ്പുകള്‍ക്കു
കഴിയുന്നു ; അവിടെ ഒരു പുതിയ മനുഷ്യന്‍ ജനിക്കുന്നു.
ഇനിയും ജനിച്ചിട്ടില്ലാത്ത മനുഷ്യന്‍ !!

(Mukesh M)

Saturday, March 30, 2013

ഈണം !


കാറ്റിനോരീണം ;
ആറ്റിനും തീരം
ആരാരും കാണതോരീമലര്‍ തീരം;
നിന്‍ മൃദു ലോലമാം നന്മതന്‍ തീരം

കാണുമ്പോള്‍ ഒക്കെയും കാവലായ് മാറാം ഞാന്‍
കാണാതിരിക്കുമ്പോള്‍ ഓര്‍മയായും ,
നിന്നിലെ നൊമ്പരപാടുകള്‍ ഒകെയും
ഞാന്‍ എന്റെ വീണയായ് മീട്ടാം.

അരികില്‍ ഒരുനാള്‍ മടിയില്ലാതെ
വന്നു നീ അണയുകില്ലേ സഖി....
ഒരിക്കലും പാടാതെ കാത്തുഞാന്‍ വച്ചൊരാ..
ജീവന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ ..

പാട്ടിലെന്‍ മാനസം ഞാന്‍ ഒരുക്കിവയ്കാം നിനകായ്‌.
ഈ വഴിയില്‍ നീ വന്നു ചേര്‍ന്നിടുമ്പോള്‍,
പാദസരത്തിന്റെ ഈണങ്ങള്‍ ചേര്‍ത്ത് നീ
സുന്ദര ഗീതമാക്കൂ ഈ ഗാനം.

പാടിവരുമ്പോള്‍ രാഗങ്ങള്‍ മാറുന്നു...
കാള്‍പെരുമാറ്റങ്ങള്‍ കണ്ണീരിലലിയുന്നു,
നിന്‍മുഖമതിലെങ്ങോ സ്വപ്നമായ് തീരുന്നു
പാടിതീരാത്ത പാട്ടുമായ് ഞാനിന്നു
മംഗളം പാടി ഈ വഴി പോകുന്നു !!

(Mukesh M)