Friday, June 21, 2013

മൂന്ന് ഹൈക്കുകള്‍


ഒരു കിനാവുണ്ടെനിക്ക്,
ഇതുവരെ കാണാത്തത്; നീ-
ഇല്ലാതെ പൂര്‍ണ്ണമാകാത്തത്.
..............................................................
ഒരു കുളമായ് പിറക്കണം,
ഈ മഴയില്‍ നിറഞ്ഞു കവിയണം,
അടുത്ത വേനലില്‍ വറ്റിവരളണം.
..............................................................
പാല്‍ പിരിഞ്ഞ് തൈര്,
ചകിരി പിരിച്ച് കയര്‍,
നീ പിരിഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക്.
...............................................................

9 comments:

 1. ഹൈക്കുവിനെ കുറിച്ച്:-

  ഹൈക്കു ഒരേ സമയം ഒരു കാവ്യ സമ്പ്രദായവും ലോകത്തെ വായിക്കുന്ന, അനുഭവിക്കുന്ന ഒരു നിമിഷം കൂടിയാണ്. മൂന്നു വരിയില്‍ ഒരനുഭവത്തിന്‍റെ അന്തര്‍ദര്‍ശനം സാധ്യമാക്കുകയാണ് ഹൈക്കുവിന്‍റെ രീതി. ജപ്പാന്‍റെ സൌന്ദര്യാനുശീലനവുമായും ബുദ്ധമത ദര്‍ശനവുമായും ഇഴചേര്‍ന്നു കിടക്കുകയാണ് ഹൈക്കു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കാവ്യാനുസന്ധാനത്തിലൂടെയാണ് ഹൈക്കു രചന നിര്‍വഹിക്കപ്പെട്ടത്‌. ഇന്ദ്രിയബദ്ധമായ ലോകജീവിതത്തിന്‍റെ , സൂക്ഷ്മ പ്രകൃതിയിലേക്ക് കണ്‍തുറക്കുന്ന ആന്തരികതയിലേക്ക് കടന്നുചെല്ലുന്ന ആത്മാവിന്‍റെ ശബ്ദമാണത്.

  ജപ്പാനിലെ രാജസദസ്സുകളില്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ പ്രചാരത്തിലുണ്ടായിരുന്ന താന്‍ക (Tanka )എന്ന കാവ്യരൂപത്തില്‍ നിന്നാണ് ‘ഹൈക്കു’വിന്‍റെ പിറവി. മതപരമായ ക്രിയകളുമായി ബന്ധപ്പെട്ടും, രാജസദസ്സുകളിലെ കീര്‍ത്തന സമ്പ്രദായമെന്ന നിലയിലുമൊക്കെയാണ് താന്‍ക ഉപയോഗിക്കപ്പെട്ടത്. അഞ്ച്- ഏഴ്- അഞ്ച്- ഏഴ് എന്ന അക്ഷരക്രമം ദീക്ഷിച്ചുകൊണ്ടുള്ള ഒരു കവിതാരീതിയാണ്’താന്‍ക ‘.ഒന്നിലധികം പേര്‍ ചേര്‍ന്ന് രൂപം നല്‍കുന്ന ഒരു പദ്യമാലയായിരുന്നു അത്. നമ്മുടെ അക്ഷരശ്ലോകം പോലെ ഒന്ന്. തുടക്കത്തിലുപയോഗിക്കുന്ന പദ്യം അഥവാ ഹോക്കു ആണ് തുടര്‍വരികളുടെയും പദ്യങ്ങളുടെയും ആശയവും അന്തരീക്ഷവും നിയന്ത്രിക്കുന്നത്‌. ഈ കാവ്യകേളിയുടെ മുന്‍നിരയിലെ പ്രയോക്താക്കളാണ് ഹോക്കുവിന്‍റെ യഥാര്‍ഥ പ്രചാരകര്‍. മസോക്ക ഷികിയുടെ ഹോക്കുകളിലൂടെയാണ് പില്‍കാല ഹൈക്കു രൂപമെടുത്തതെന്നു പറയപ്പെടുന്നു.
  (ഹൈക്കുവിനെ കുറിച്ച് സേതുമാധവന്‍ മാച്ചാടിന്‍റെ ലഘുരേഖയുടെ പ്രസക്ത ഭാഗങ്ങള്‍- അറിയാത്തവര്‍ക്ക് വേണ്ടി )

  ReplyDelete
 2. ഒരു കിനാവുണ്ടെനിക്ക്,
  ഇതുവരെ കാണാത്തത്; നീ-
  ഇല്ലാതെ പൂര്‍ണ്ണമാകാത്തത്.
  കൂടുതലിഷ്ടം ഇതിനോട് ...
  എല്ലാം നന്നായിട്ടുണ്ട് :) aashamsakal....

  ReplyDelete
  Replies
  1. വളരെ നന്ദി ഷലീര്‍ ഭായി.

   Delete
 3. ഇപ്പോള്‍ ബോദ്ധ്യമായി.ഞാന്‍‌ ഈ കവിതയ്ക്ക് എഴുതിയിരുന്ന അഭിപ്രായം ഇപ്പോള്‍ ഇതില്‍ കാണുന്നില്ല...?
  ആശംസകള്‍

  ReplyDelete
  Replies
  1. ശരിയാണ് തങ്കപ്പന്‍ ചേട്ടാ, ഈയൊരു സംശയം പലര്‍ക്കും തോന്നും എന്നത്കൊണ്ടു തന്നെയാണ്, കമന്റിംഗ് ബോക്സ്‌ മാറ്റിയ വിവരം പോസ്റ്റായി ഇട്ടതു. പക്ഷെ പഴയ കമന്റുകള്‍ ഒരിക്കലും നഷ്ടമാകുന്നില്ല. എന്റെയും ചേട്ടന്റെയും ഗൂഗ്ലില്‍ പ്ലസ്സ് പ്രൊഫൈല്‍ പേജില്‍ എല്ലാം ഭദ്രമായി തന്നെ ഉണ്ട്. ഇവിടെ ദൃശ്യമാകുന്നില്ല എന്നേയുള്ളൂ...

   Delete
 4. ഇതൊക്കെ എന്തു ഹൈക്കു.... വളരെ മോശം.....

  ReplyDelete
 5. Replies
  1. ധ്വനിയിലേക്ക് ആദ്യമായി സ്വാഗതം.
   അഭിപ്രായത്തിന് നന്ദി; സ്നേഹം.
   വീണ്ടും വരിക.

   Delete